IND vs SL: ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ ഹാപ്പി, പക്ഷെ ഒരു കാര്യം വലിയ ആശങ്ക, പരിഹാരം എളുപ്പമല്ല
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് സന്തോഷം നല്‍കുന്ന നിരവധി കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന പ്രകടനങ്ങളാണ് താരങ്ങള്‍ നടത്തിയിരിക്കുന്നത്. അഞ്ച് കാര്യങ്ങള്‍ ഇന്ത്യക്ക് ഗുണകരമായി സംഭവിച്ചപ്പോള്‍ ഒരു കാര്യം മാത്രം വളരെയധികം ആശങ്കപ്പെടുത്തുന്നു. സന്തോഷം നല്‍കുന്ന അഞ്ച് കാര്യങ്ങളും നിരാശപ്പെടുത്തുന്ന ഒരു കാര്യവും എന്താണെന്ന് നോക്കാം.

പൃഥ്വി ഷായുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്. പവര്‍പ്ലേ മുതലാക്കാന്‍ പൃഥ്വിയെപ്പോലെ മിടുക്കുള്ള മറ്റൊരു താരം ഇല്ലെന്ന് പറയാം. തുടക്കം മുതല്‍ കടന്നാക്രമിക്കുന്ന പൃഥ്വി വീരേന്ദര്‍ സെവാഗിനെ അനുസ്മരിപ്പിക്കുന്നു. ആദ്യ മത്സരത്തില്‍ ഒമ്പത് ബൗണ്ടറി ഉള്‍പ്പെടെ 43 റണ്‍സും രണ്ടാം മത്സരത്തില്‍ മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 13 റണ്‍സുമാണ് പൃഥ്വി നേടിയത്. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ യുവതാരം ഇടം പിടിക്കാനുള്ള സാധ്യത കൂടുതലാണ്.
INDvSL: ആരാവും മാന്‍ ഓഫ് ദി സീരീസ്? സാധ്യത മൂന്നു പേര്‍ക്ക്

ടി20 ലോകകപ്പിലെ രണ്ടാം വിക്കറ്റ് കീപ്പറായി ആരെന്നതിന് ഏറെക്കുറെ ഉത്തരമായിരിക്കുകയാണ്. ഇഷാന്‍ കിഷന്‍ കീപ്പിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയത് വലിയ പ്രതീക്ഷ നല്‍കുന്നു. ആദ്യ ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ രണ്ടാം മത്സരത്തില്‍ ഒരു റണ്‍സെടുത്ത് പുറത്തായി. കുല്‍ദീപ് യാദവ്-യുസ് വേന്ദ്ര ചഹാല്‍ സ്പിന്‍ കൂട്ടുകെട്ട് ഒന്നിച്ച് കളിക്കുന്നത് കാണാനുള്ള അവസരമുണ്ടായി. ചഹാല്‍ നന്നായി അവസരത്തെ മുതലെടുത്തമ്പോള്‍ കുല്‍ദീപിന് രണ്ടാം മത്സരത്തില്‍ തിളങ്ങാനായില്ല.
T20 World cup 2021: ആരൊക്കെ സെമിയിലെത്തും? നാലു ടീമുകളെ അറിയാം

യുവരാജ് വിരമിച്ച ശേഷം നാലാം നമ്പറില്‍ ഒരു സ്ഥിര താരത്തെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ല. നിലവില്‍ ശ്രേയസ് അയ്യരിലാണ് ഇന്ത്യ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ശ്രേയസിന്റെ അഭാവത്തിലും ഇന്ത്യക്കൊരു വിശ്വസ്തനെ ലഭിച്ചിരിക്കുകയാണ്. സൂര്യകുമാര്‍ യാദവാണ് ആ താരം. രണ്ട് മത്സരത്തിലും ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ടി20 ലോകകപ്പില്‍ സൂര്യക്ക് ഇടമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
ദ്രാവിഡ് സ്ഥിരം കോച്ചാവില്ല, ശാസ്ത്രി തന്നെ തുടരും!- കാരണം നിരത്തി ആകാശ് ചോപ്ര

ദീപക് ചഹാറിന്റെ ബാറ്റിങ് മികവ് ലോക അംഗീകരിക്കാനും പരമ്പരയിലൂടെ സാധിച്ചിട്ടുണ്ട്. രണ്ടാം ഏകദിനത്തില്‍ 69* റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചത് ദീപകായിരുന്നു. രാഹുല്‍ ദ്രാവിഡിനെ ഇന്ത്യയുടെ പരിശീലകനായും കാണാനുള്ള അവസരം ശ്രീലങ്കന്‍ പരമ്പരയിലൂടെ ലഭിച്ചു. ഇന്ത്യയുടെ ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും ഓപ്പണറായും ബൗളറായുമെല്ലാം കൈവെച്ച് മികവ് കാട്ടിയ ദ്രാവിഡ് ഒടുവില്‍ പരിശീലകനെന്ന നിലയിലും തന്റെ മികവ് തെളിയിച്ചിരിക്കുകയാണ്.
ക്രിക്കറ്റ് താരങ്ങളുമായി ഡേറ്റ് ചെയ്തു, പക്ഷെ വിവാഹം കഴിച്ചത് മറ്റൊരാളെ; സിനിമാ നടിമാരെ അറിയാം

എന്നാല്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാണ്. ബാറ്റ്‌സ്മാനായും ബൗളറായും അദ്ദേഹം നിരാശപ്പെടുത്തി. സ്ഥിരത കണ്ടെത്താന്‍ ഹര്‍ദികിന് സാധിക്കാത്തത് ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് വലിയ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications