ദ്രാവിഡ് സ്ഥിരം കോച്ചാവില്ല, ശാസ്ത്രി തന്നെ തുടരും!- കാരണം നിരത്തി ആകാശ് ചോപ്ര
മുഖ്യ കോച്ചായി ആദ്യ പരമ്പരയില്‍ തന്നെ ഇന്ത്യയെ വിജയികളാക്കാന്‍ സാധിച്ചെങ്കിലും മുന്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് ടീമിന്റെ സ്ഥിരം കോച്ചായി മാറുമെന്ന പ്രതീക്ഷ തനിക്കില്ലെന്നു മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. സ്വന്തം യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് ദ്രാവിഡാണ്. ആദ്യത്തെ രണ്ടു മല്‍സരങ്ങളും ജയിച്ച ഇന്ത്യ ഇതിനകം മൂന്നു കളികളുടെ ഏകദിന പരമ്പര പോക്കറ്റിലാക്കിയിട്ടുണ്ട്. രവി ശാസ്ത്രിയുള്‍പ്പെടുന്ന പരിശീലകസംഘം ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തില്‍ ആയതിനാലാണ് ദ്രാവിഡിനു കീഴില്‍ മറ്റൊരു പരിശീലകസംഘത്തെ ഇന്ത്യ ലങ്കയിലേക്കു അയച്ചത്.

ദ്രാവിഡ് വരുമെന്നു തോന്നുന്നില്ല
ഇന്ത്യയുടെ അടുത്ത സ്ഥിരം കോച്ചായി ദ്രാവിഡ് വരുമെന്നു എനിക്കു തോന്നുന്നില്ല. ടീമിന്റെ കോച്ചാവാണമെന്ന് ദ്രാവിഡ് പറയുകയാണെങ്കില്‍ മാത്രമേ ഒരു മല്‍സരത്തിനു സാധ്യതയുള്ളൂ. അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ ശക്തമായ പോരാട്ടം നമുക്കു പ്രതീക്ഷിക്കാം. എന്നാല്‍ അതിനുള്ള സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ കാര്യമായ വെല്ലുവിളിയില്ലാതെ തന്നെ ശാസ്ത്രി സ്ഥാനം നിലനിര്‍ത്തുമെന്നാണ് കരുതുന്നതെന്നും ചോപ്ര വിശദമാക്കി.

മറ്റാരും ശാസ്ത്രിക്കു ഭീഷണിയാവില്ല
ദ്രാവിഡ് കോച്ച് സ്ഥാനത്തിനു വേണ്ടി രംഗത്തു വന്നില്ലെങ്കില്‍ ശാസ്ത്രിക്കു കാര്യങ്ങള്‍ വളരെ എളുപ്പമാവുമെന്നു ചോപ്ര പറയുന്നു.
ദ്രാവിഡിനു പകരം മറ്റാര് കോച്ച് സ്ഥാനത്തിനു വേണ്ടി മല്‍സരരംഗത്തു വന്നാലും ശാസ്ത്രിക്കു പേടിക്കാനില്ല. ശാസ്ത്രിയുമായി നേര്‍ക്കുനേര്‍ നില്‍ക്കാന്‍ ദ്രാവിഡിന് അല്ലാതെ മറ്റാര്‍ക്കും സാധിക്കുകയുമില്ല. ഇങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്നു നമുക്കു കാത്തിരുന്നു കാണാമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

മുമ്പ് താല്‍പ്പര്യം കാണിച്ചിരുന്നില്ല
ഇന്ത്യയുടെ മുഖ്യ കോച്ചാവാന്‍ ദ്രാവിഡ് മുമ്പൊരിക്കലും താല്‍പ്പര്യം കാണിച്ചിട്ടില്ല. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം അകന്നു കഴിയേണ്ടി വരുന്നതിനാല്‍ തനിക്കു അതിനു താല്‍പ്പര്യമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്.
എന്നാല്‍ ഇത്തവണ ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ കോച്ചാവാന്‍ ക്ഷണം ലഭിച്ചപ്പോള്‍ ദ്രാവിഡ് അതു സ്വീകരിച്ചത് അദ്ദേഹത്തിന്റെ മുന്‍ നിലപാടില്‍ നിന്നും മാറ്റം വന്നതു കൊണ്ടാവാമെന്നാണ് പലരും സംശയിക്കുന്നത്. തുടര്‍ന്നും കോച്ചായി തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടാല്‍ ദ്രാവിഡ് അതു സ്വീകരിക്കാനിടയുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

ശാസ്ത്രിക്കു കീഴില്‍ മികച്ച പ്രകടനം
പതിവുപോലെ പുതിയ കോച്ചിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങളെല്ലാം ബിസിസിഐ നടത്തും. എങ്കിലും ശാസ്ത്രി തന്നെ തുടരുമെന്നാണ് എനിക്കു തോന്നുന്നത്. ഇത്തവണത്തെ ടി20 ലോകകപ്പിനു ശേഷം ഒരു വര്‍ഷത്തിനു ശേഷം വീണ്ടുമൊരു ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. അതു കഴിഞ്ഞ് അടുത്ത വര്‍ഷം ഏകദിന ലോകകപ്പു നടക്കുന്നു. ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയിരുന്നു. ടീം ഇപ്പോള്‍ നന്നായി പെര്‍ഫോം ചെയ്യുന്നുമുണ്ട്. പിന്നെയെന്തിന് ശാസ്ത്രിയെ മാറ്റണമെന്നും ചോപ്ര ചോദിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications