INDvSL: ആരാവും മാന്‍ ഓഫ് ദി സീരീസ്? സാധ്യത മൂന്നു പേര്‍ക്ക്
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം വെള്ളിയാഴ്ച കൊളംബോയില്‍ നടക്കും. ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരുകയെന് ലക്ഷ്യത്തോടെയായിരിക്കും ഇറങ്ങുക. എന്നാല്‍ ആശ്വാസ വിജയത്തിനായിരിക്കും ലങ്കയുടെ ശ്രമം.
ആദ്യ മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമായിരുന്നു ഇന്ത്യ നേടിയത്. എന്നാല്‍ രണ്ടാമത്തെ കളിയില്‍ തോല്‍വിയുടെ വക്കില്‍ നിന്നായിരുന്നു ഇന്ത്യ അവിശ്വസനീയ തിരിച്ചുവരവ് നടന്ന മൂന്നു വിക്കറ്റിന്റെ അവിസ്മരണീയ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം.

ദീപക് ചാഹര്‍
രണ്ടാ ഏകദിനത്തിലെ ബാറ്റിങ് ഹീറോയിസസ്സിലൂടെ പരമ്പരയില്‍ ഇന്ത്യയുടെ മിന്നും താരമായി മാറിയിരിക്കുകയാണ് പേസര്‍ ദീപക് ചാഹര്‍. രണ്ടു മല്‍സരങ്ങളില്‍ നിന്നും ഇതിനകം നാലു വിക്കറ്റുകളെടുത്ത അദ്ദേഹം രണ്ടാം ഏകദിനത്തില്‍ എട്ടാമനായി ഇറങ്ങി പുറത്താവാതെ 69 റണ്‍സെടുത്തിരുന്നു.
ചാഹറിന്റെ ഉജ്ജ്വല പ്രകടനമായിരുന്നു രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ അപ്രതീക്ഷിത തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. 276 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഏഴിന് 193 റണ്‍സെന്ന നിലയില്‍ തോല്‍വിക്കരികില്‍ നില്‍ക്കൊണ് ഭുവനേശ്വര്‍ കുമാറിനെ കൂട്ടുപിടിച്ച് ചഹാര്‍ ഇന്ത്യക്കു ത്രില്ലിങ് വിജയം സമ്മാനിച്ചത്. മൂന്നാം ഏകദിനത്തിലും തിളങ്ങിയാല്‍ ചഹാര്‍ തന്നെയാവും മാന്‍ ഓഫ് ദി സീരീസ്.

യുസ്വേന്ദ്ര ചഹല്‍
ഇന്ത്യന്‍ യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് മാന്‍ ഓഫ് ദി സീരീസ് നേടാന്‍ സാധ്യതയുള്ള മറ്റൊരു താരം. രണ്ടു മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റുകളുമായി പരമ്പരയില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത ബൗളറായി ചഹല്‍ മാറിക്കഴിഞ്ഞു. ആദ്യ ഏകദിനത്തില്‍ രണ്ടും രണ്ടാം ഏകദിനത്തില്‍ മൂന്നും വിക്കറ്റുകളാണ് സ്പിന്നര്‍ വീഴ്ത്തിയത്.
37 റണ്‍സിനായിരുന്നു ആദ്യ കളിയില്‍ രണ്ടു വിക്കറ്റുകളെങ്കില്‍ രണ്ടാമത്തെ മല്‍സത്തില്‍ 50 റണ്‍സിനായിരുന്നു ചഹല്‍ മൂന്നു പേരെ പുറത്താക്കിയത്. അവസാന കളിയിലും താരത്തിനു ഈ ഫോം ആവര്‍ത്തിക്കാനാവുമോയെന്നാണ് അറിയാനുള്ളത്.

ശിഖര്‍ ധവാന്‍
ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് പരമ്പരയുടെ താരമാവാന്‍ രംഗത്തുള്ള മൂന്നാമത്തെയാള്‍. നിലവില്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ കൂടിയാണ് ഇടംകൈയന്‍ ഓപ്പണര്‍. രണ്ടു മല്‍സരങ്ങളില്‍ നിന്നും 115 റണ്‍സാണ് ധവാന്റെ സമ്പാദ്യം.
ഇന്ത്യ ഏഴു വിക്കറ്റിന്റെ അനായാസ വിജയം നേടിയ ആദ്യ മല്‍സരത്തില്‍ പുറത്താവാതെ 95 ബോളില്‍ 86 റണ്‍സുമായി ധവാന്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ചിരുന്നു. രണ്ടാമത്തെ കളിയില്‍ 29 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. മൂന്നാം ഏകദിനത്തില്‍ വലിയൊരു ഇന്നിങ്‌സ് കളിക്കാനായാല്‍ ധവാന്‍ പരമ്പരയുടെ താരമായി മാറിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications