ക്രിക്കറ്റ് താരങ്ങളുമായി ഡേറ്റ് ചെയ്തു, പക്ഷെ വിവാഹം കഴിച്ചത് മറ്റൊരാളെ; സിനിമാ നടിമാരെ അറിയാം
ക്രിക്കറ്റ് താരങ്ങള്‍ക്ക് എപ്പോഴും വലിയ സെലിബ്രിറ്റി സ്റ്റാറ്റസ് ലഭിക്കാറുണ്ട്. അതിനാല്‍ത്തന്നെ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും ഗോസിപ്പുകളും അറിയാന്‍ എല്ലാവര്‍ക്കും വളരെ താല്‍പ്പര്യമാണ്. പല ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നായികമാരുമായി ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിട്ടുള്ളവരാണ്. ഇതില്‍ പല ഡേറ്റിങ്ങുകളും സത്യമായിരുന്നെങ്കിലും ഇതില്‍ പലതും വിവാഹത്തില്‍ കലാശിച്ചില്ല. ഇത്തരത്തില്‍ ക്രിക്കറ്റ് താരങ്ങളുമായി ഡേറ്റ് ചെയ്യുകയും മറ്റൊരാളെ വിവാഹം ചെയ്യുകയും ചെയ്ത ബോളിവുഡ് നടിമാരെ അറിയാം.

യുവരാജ് സിങ്-കിം ശര്‍മ
ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യയുടെ അലമാരയിലെത്തിച്ചതിന് പിന്നില്‍ യുവരാജിന്റെ പങ്ക് വലുതായിരുന്നു. സൗന്ദര്യത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ലാതിരുന്ന യുവരാജ് ബോളിവുഡ് താരം കിം ശര്‍മയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പല തവണ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ യുവരാജ് വിവാഹം കഴിച്ചത് മറ്റൊരു നടിയായ ഹസീല്‍ കീച്ചിനെയും കിം ശര്‍മ വിവാഹം ചെയ്തത് ബിസിനസുകാരനായ അലി പുഞ്ചാനിയെയാണ്.

സഹീര്‍ ഖാന്‍-ഇഷാ ഷര്‍വാണി
ഇന്ത്യയുടെ മുന്‍ ഇടം കൈയന്‍ പേസറാണ് സഹീര്‍ ഖാന്‍. വലിയ ആരാധക പിന്തുണയുള്ള സഹീര്‍ ഒരു കാലത്ത് തന്റെ ബൗളിങ് ആക്ഷന്‍കൊണ്ട് മാത്രം വലിയ ആരാധകരെ സൃഷ്ടിച്ച കളിക്കാരനാണ്. ബോളിവുഡ് താരം ഇഷാ ഷര്‍വാണിയുമായി സഹീര്‍ ഖാന്‍ പ്രണയത്തിലായിരുന്നു.ഇരുവരും തമ്മിലുള്ള ബന്ധം പല തവണ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കുകയും ചെയ്തു. എന്നാല്‍ സഹീര്‍ മറ്റൊരു ബോളിവുഡ് താരമായ സാഗരിക ഗാഡ്‌ജെയെയാണ് വിവാഹം കഴിച്ചത്.

വിവിയന്‍ റിച്ചാര്‍ഡ്‌സ്
വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരമാണ് വിവിയന്‍ റിച്ചാര്‍ഡ്‌സ്. ബോളിവുഡ് നടി നീന ഗുപ്തയായിരുന്നു റിച്ചാര്‍ഡ്‌സിന്റെ കാമുകി. ഇരുവരും പല തവണ പൊതുവേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ബന്ധം വിവാഹത്തിലേക്കെത്തിയില്ല. വിവാഹിതയായിരുന്നപ്പോഴാണ് നീന റിച്ചാര്‍ഡ്‌സുമായി പ്രണയത്തിലായിരുന്നതെന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ ഇരുവരുടെയും ബന്ധത്തില്‍ മസാബ എന്ന പേരുള്ള പെണ്‍കുട്ടിയുണ്ട്.

രവി ശാസ്ത്രി-അമ്രിതാ സിങ്
ഇന്ത്യയുടെ നിലവിലെ മുഖ്യ പരിശീലകനും മുന്‍ താരവുമായ രവി ശാസ്ത്രിയുടെ കാമുകി അമ്രിതാ സിങ്ങായിരുന്നു. 80കളില്‍ ഇരുവരുടെയും ബന്ധം നിരവധി ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമായിരുന്നെങ്കിലും ഈ ബന്ധവും വിവാഹത്തിലേക്കെത്തിയില്ല. അമ്രിത സേഫ അലി ഖാനെയാണ് വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വിവാഹ മോചിതരായിരുന്നു.

നിലവിലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലുള്ള വെടിക്കെട്ട് ബാറ്റ്‌സ്മാനാണ്. രോഹിതിന്റെ ആദ്യ കാമുകി സോഫിയ ഹയാട്ടായിരുന്നു. 2012ല്‍ ഗോസിപ്പ് കോളങ്ങളില്‍ ഇരുവരുടെയും പേരുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഈ ബന്ധം വിവാഹത്തിലേക്കെത്തിയില്ല. റിതികയെയാണ് രോഹിത് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു പെണ്‍കുട്ടിയുമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications