Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World cup 2021: ആരൊക്കെ സെമിയിലെത്തും? നാലു ടീമുകളെ അറിയാം

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഗ്രൂപ്പുഘട്ടം ഐസിസി അടുത്തിടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍ 12ലേക്കു എട്ടു ടീമുകളാണ് നേരിട്ടു യോഗ്യത നേടിയിരിക്കുന്നത്. യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ക്കു ശേഷം മാത്രമേ ശേഷിച്ച നാലു ടീമുകള്‍ ആരൊക്കെയാവുമെന്നു വ്യക്തമാവുകയുള്ളൂ. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലായിട്ടാണ് ടി20 ലോകകപ്പ് നടക്കുക.

സൂപ്പര്‍ ഗ്രൂപ്പ് ഒന്ന് ഇതിനകം ലോകപ്പിലെ മരണഗ്രൂപ്പായി മാറിയിട്ടുണ്ട്. നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ വിജയികളായ ഇംഗ്ലണ്ട്, കരുത്തരായ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ ഈ ഗ്രൂപ്പിലാണ്. യോഗ്യത നേടിയെത്തുന്ന രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പിന്റെ ഭാഗമാവും. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കൊപ്പം യോഗ്യത നേടുന്ന രണ്ടു ടീമുകള്‍ കൂടിയുണ്ടാവും. ഗ്രൂപ്പുകളുടെ അടിസ്ഥാനത്തില്‍ സെമിയിലെത്താന്‍ സാധ്യതയുള്ള ടീമുകള്‍ ആരൊക്കെയാണെന്നു നോക്കാം.

 ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

മരണഗ്രൂപ്പായ ഒന്നില്‍ നിന്നും സെമിയിലെത്താന്‍ സാധ്യതയുള്ള ടീമാണ് ഒയ്ന്‍ മോര്‍ഗന്റെ ഇംഗ്ലണ്ട്. ടി20 ഫോര്‍മാറ്റില്‍ മികച്ച ഫോമിലുള്ള ടീമാണ് അവരുടേത്. മാച്ച് വിന്നര്‍മാരായ ഒരുപിടി താരങ്ങള്‍ അവരുടെ ടീമിലുണ്ട്.
2020 മുതല്‍ ആറു ടി20 പരമ്പരകളിലാണ് ഇംഗ്ലണ്ട് കളിച്ചിട്ടുള്ളത്. ഇവയില്‍ നാലിലും ജേതാക്കളാവാന്‍ അവര്‍ക്കു സാധിച്ചു. പാകിസ്താനുമായുള്ള ഒരു ടി20 പരമ്പര 1-1നു സമനിലയില്‍ കലാശിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ഏക തോല്‍വി ഇന്ത്യക്കെതിരേയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ 3-2നായിരുന്നു ഇന്ത്യന്‍ വിജയം. അവസാനമായി കളിച്ച 10 ടി20 മല്‍സരങ്ങളില്‍ ഏഴിലും ഇംഗ്ലണ്ട് വിജയിച്ചിട്ടുണ്ട്.

 വെസ്റ്റ് ഇന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസ്

നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസാണ് സെമി ഫൈനല്‍ കളിക്കാനിടയുള്ള മറ്റൊരു ടീം. 2016ലെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ വിന്‍ഡീസ് ഈ ഫോര്‍മാറ്റില്‍ ഇപ്പോഴും വളരെ അപകടകാരികളാണ്. അവസാനമായി കളിച്ച ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയയെ അവര്‍ തകര്‍ത്തുവിട്ടിരുന്നു.
2020 മുതല്‍ ആറു ടി20 പരമ്പരകളിലാണ് വിന്‍ഡീസ് കളിച്ചത്. ഇവയില്‍ മൂന്നെണ്ണത്തില്‍ അവര്‍ വിജയികളാവുകയും ചെയ്തു. ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേയായിരുന്നു വിന്‍ഡീസ് പരമ്പര തോറ്റത്. അയര്‍ലാന്‍ഡുമായുള്ള പരമ്പര സമനിലയിലാവുകയും ചെയ്തു.

 ന്യൂസിലാന്‍ഡ്

ന്യൂസിലാന്‍ഡ്

അടുത്തിടെ ഇന്ത്യയെ തകര്‍ത്ത് പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ജേതാക്കളായ ന്യൂസിലാന്‍ഡ് ടി20 ലോകകപ്പും നേടി ഈ വര്‍ഷം ഡബിളുമായി ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. ടി20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ക്കൊപ്പമാണ് കിവീസ്. 2020 മുതല്‍ ന്യൂസിലാന്‍ഡ് അഞ്ചു ടി20 പരമ്പരകളിലാണ് കളിച്ചത്. ഇവയില്‍ നാലിലും അവര്‍ക്കായിരുന്നു കിരീടം. പാകിസ്താന്‍, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നിവരെയാണ് അവര്‍ കെട്ടുകെട്ടിച്ചത്. ഇന്ത്യയോടു മാത്രമേ ന്യൂസിലാന്‍ഡ് ടി20 പരമ്പര തോറ്റിട്ടുള്ളൂ.
അവസാനത്തെ 10 ടി20 മല്‍സരങ്ങളെടുത്താല്‍ ഏഴിലും കിവികള്‍ക്കായിരുന്നു വിജയം. ഐസിസി ടൂര്‍ണമെന്റുകളില്‍ എക്കാലത്തും മികച്ച പ്രകടനം നടത്തിയിട്ടുള്ള ടീമെന്ന റെക്കോര്‍ഡും അവര്‍ക്കുണ്ട്.

 ഇന്ത്യ

ഇന്ത്യ

ഇന്ത്യയാണ് ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ കളിക്കാനിടയുള്ള നാലാമത്തെ ടീം. ന്യൂസിലാന്‍ഡിനൊപ്പം സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ടി20 ഫോര്‍മാറ്റില്‍ വിരാട് കോലിയും സംഘവും ഇപ്പോള്‍ മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2019 നവംബറിനു ശേഷം ഒരു ടി20 പരമ്പരയില്‍പ്പോലും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല.
അവസാനത്തെ ആറു ടി20 പരമ്പരകളിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചിരുന്നു. ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്. അവസാനത്തെ 10 ടി20കളില്‍ ഇന്ത്യ ഏഴെണ്ണത്തില്‍ വിജയിച്ചിരുന്നു.

Story first published: Thursday, July 22, 2021, 15:49 [IST]
Other articles published on Jul 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+