
സ്ഥിരമായി അവസരങ്ങള്‍ നല്‍കണം
ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് സഞജ്ു സാംസണിനെ പിന്തുണച്ച് വസീം ജാഫര്‍ രംഗത്തു വന്നിരിക്കുന്നത്. ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളില്‍ സഞ്ജു സാംസണ്‍ ഉണ്ടാവുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഒപ്പം സ്ഥിരതയുള്ള, ദീര്‍ഘ കാല അവസരങ്ങള്‍ ലഭിക്കുകയും ചെയ്യട്ടെയെന്നായിരുന്നു ജാഫര്‍ ട്വീറ്റ് ചെയ്തത്.

സഞ്ജുവും ഇഷാനും വരും
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ റിഷഭ് പന്തുണ്ടാവില്ലെന്നു ഉറപ്പായിരിക്കുകയാണ്. സമീപകാലത്തെ മോശം പ്രകടനങ്ങളാണ് ഇതിനു കാരണം. കൂടാതെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലും പുറത്താവും. പക്ഷെ രാഹുലിനെ തഴയുകയാണെന്നായിരിക്കില്ല, മറിച്ച് വിശ്രമം നല്‍കുകയാണെന്നായിരിക്കും ഔഗ്യോദിക വിശദീകരണം.
റിഷഭിനു പകരമായിരിക്കും സഞ്ജു സാംസണ്‍ ടീമിലേക്കു വരുന്നത്. രാഹുലിനു പകരം മറ്റൊരു അറ്റാക്കിങ് വിക്കറ്റ് കീപ്പിങ് ബാറ്റര്‍ ഇഷാന്‍ കിഷനും ടീമിന്റെ ഭാഗമാവും. ഇതേക്കുറിച്ച് ബിസിസിഐ ഒഫീഷ്യല്‍ തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു.
Also Read: IPL 2023: മുംബൈ എല്ലാം ശരിയാക്കി, ഒന്നൊഴികെ! ആ വീക്ക്‌നെസ് തിരിച്ചടി

റിഷഭിന്റെ പ്രകടനം
ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ റിഷഭ് പന്തിനു ഒരുപാട് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷെ ടി20 ഫോര്‍മാറ്റില്‍ താരം തികഞ്ഞ പരാജയമായി മാറി. 35 ടി20കളിലാണ് റിഷഭ് 2022ല്‍ കളിച്ചത്. ഇതില്‍ 21 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്യുകയും ചെയ്തു. 21.41 ശരാശരിയില്‍ 364 റണ്‍സുമെടുത്തു. ഒരേയൊരു ഫിഫ്റ്റി മാത്രമാണ് താരത്തിനു കുറിക്കാനായത്. പലപ്പോഴും വൈഡ് ബോളുകളിലായിരുന്നു റിഷഭ് വിക്കറ്റ് കളഞ്ഞുകുളിച്ചത്.
ഇഷാന്‍ കിഷന്‍ 16 ടി20 ഇന്നിങ്‌സുകളില്‍ കളിക്കുകയും ഇവയില്‍ മൂന്നു ഫിഫ്റ്റികളടിക്കുകയും ചെയ്തു. 29.75 ശരാശരിയില്‍ നേടയത് 476 റണ്‍സ്.
സഞ്ജു വെറും അഞ്ചു ടി20കളില്‍ മാത്രമേ കളിച്ചുള്ളൂ. എന്നിട്ടും ഒരു ഫിഫ്റ്റി നേടി. 158.4 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. 44.75 ശരാശരിയില്‍ 179 റണ്‍സാണ് സഞ്ജുവിന്റെ ഈ വര്‍ഷത്തെ സമ്പാദ്യം.

സഞ്ജുവിന് അവസരങ്ങള്‍
മുന്‍ വര്‍ഷങ്ങളെ അേേപക്ഷിച്ച് സഞ്ജു സാംസണിനു അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ച വര്‍ഷം കൂടിയാണ് 2022. അതു നന്നായി മുതലെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. ന്യൂസിലാന്‍ഡ് പര്യടനത്തിലെ ഏകദിന പരമ്പരയിലായിന്നു സഞ്ജു അവസാനമായി കളിച്ചത്.
ആദ്യ മല്‍സരത്തില്‍ 36 റണ്‍സെടുത്തിട്ടും അടുത്ത രണ്ടു കളിയിലും അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നു. ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ സഞ്ജു തഴയപ്പെടുകയും ചെയ്തു.
Also Read: IPL 2023: ഗ്രീനിനെ വാങ്ങിയത് മുംബൈ കാണിച്ച മണ്ടത്തരം! ഇതാ കാരണങ്ങള്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടി20, ഏകദിനം എന്നിവയിലായി അദ്ദേഹം ഇതുവരെ കളിച്ചത് 27 മല്‍സരങ്ങളാണ്. ഇതില്‍ 16ഉം ഈ വര്‍ഷമായിരുന്നു. 2015ലെ സിംബാബ്‌വെ പര്യടനത്തിലൂടെയായിരുന്നു സഞ്ജുവിന്റെ അരങ്ങേറ്റം.

ലങ്കയുമായുള്ള പരമ്പര
ജനുവരി മൂന്നിനാണ് ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിനു തുടക്കമാവുന്നത്. മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് ജനുവരി 15 വരെ നീളുന്ന ലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിനുള്ളത്.
ലങ്കയ്ക്കു പിന്നാലെ കെയ്ന്‍ വില്ല്യംസണിനു കീഴില്‍ ന്യൂസിലാന്‍ഡിന്റ ശക്തമായ വൈറ്റ് ബോള്‍ ടീം ഇന്ത്യയിലേക്കു വരും. ജനുവരി 18 മുതല്‍ ഫെബ്രുവരി ഒന്നു വരെയാണ് മല്‍സരങ്ങള്‍. കിവികളും മൂന്നു വീതം ടി20കളു ഏകദിനങ്ങളുമാണ് കളിക്കുന്നത്.


Click it and Unblock the Notifications












