IND vs SA: യുവതാരങ്ങളെ കരുതിയിരിക്കുക! പരമ്പരയില്‍ മിന്നിച്ചേക്കും, ഇന്ത്യയുടെ രണ്ടു പേര്‍
ഓസ്‌ട്രേലിയന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ടീം ഇന്ത്യ അടുത്ത ലക്ഷ്യത്തിനായുള്ള പടപ്പുറപ്പാടിലാണ്. കരുത്തരായ സൗത്താഫ്രിക്കയുമായിട്ടാണ് ഇന്ത്യന്‍ ടീം ടി20, ഏകദിന പരമ്പരകള്‍ കളിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു ബുധനാഴ്ച തുടക്കമാവും. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് ആദ്യ പോരാട്ടത്തിനു വേദിയാവുക. മല്‍സരത്തിനായി ഇരുടീമുകളും തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു.

വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പായാണ് സൗത്താഫ്രിക്കയുമായുള്ള ഈ പരമ്പരയെ ഇന്ത്യ കാണുന്നത്. ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ പരമ്പര കൂടിയാണിത്. ശക്തമായ ടീമിനെയാണ് ഇന്ത്യയും സൗത്താഫ്രിക്കയും ടി20 പരമ്പരയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ചില യുവതാരങ്ങളെ സംബന്ധിച്ച് കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമായിരിക്കും ടി20 പരമ്പര. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ശ്രദ്ധിക്കേണ്ട യുവതാരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

അര്‍ഷ്ദീപ് സിങ്
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ കണ്ടുപിടുത്തമായി മാറിയ താരമാണ് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ്. ഐപിഎല്ലിലൂടെ ഉയര്‍ന്നുവന്ന അദ്ദേഹം ഈ വര്‍ഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. കളിച്ച മല്‍സരങ്ങളിലെല്ലാം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച അര്‍ഷ്ദീപ് ലോകകപ്പ് സംഘത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്.
ഡെത്ത് ഓവറുകളിലാണ് താരം ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്. അര്‍ഷ്ദീപിന്റെ അളന്നുമുറിച്ച യോര്‍ക്കറുകള്‍ ബാറ്റര്‍മാര്‍ക്കു വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ അഞ്ചു മല്‍സരങ്ങളിലും കളിച്ച 23 കാരന്‍ അഞ്ചു വിക്കറ്റുകളും പിഴുതിരുന്നു.

ട്രിസ്റ്റണ്‍ സ്റ്റബ്‌സ്
സൗത്താഫ്രിക്കയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ട്രിസ്റ്റണ്‍ സ്റ്റബ്‌സ്. ഈ വര്‍ഷം നടന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു താരം. പകരക്കാരനായി വന്ന സ്റ്റബ്‌സ് വെറ്ററന്‍ താരം കരെണ്‍ പൊള്ളാര്‍ഡിനു പകരം ഐപിഎല്ലില്‍ അരങ്ങേറുകയും ചെയ്യുകയായിരുന്നു.
മികച്ച ബാറ്ററായ സ്റ്റബ്‌സ് ദേശീയ ടീമിനു വേണ്ടി ടി20യില്‍ ഈ വര്‍ഷമാണ് അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കെതിരായ പരമ്പരയില്‍ അവസരം ലഭിക്കുകയാണെങ്കില്‍ അതു പരമാവധി മുതലെടുക്കാനായിരിക്കും സ്റ്റബ്‌സിന്റെ ശ്രമം.
T20 World Cup 2022: വിക്കറ്റ് കീപ്പര്‍മാരിലെ 'ഹിറ്റ്മാന്‍മാര്‍', തല്ലു തുടങ്ങിയാല്‍ നിര്‍ത്തില്ല

റിഷഭ് പന്ത്
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ സംബന്ധിച്ച് വളരെ നിര്‍ണായകമായിരിക്കും സൗത്താഫ്രിക്കയുമായുള്ള പരമ്പര. ടി20 ഫോര്‍മാറ്റില്‍ ഇനിയും തന്റെ കഴിവ് പൂര്‍ണമായി പ്രദര്‍ശിപ്പിക്കാന്‍ താരത്തിനായിട്ടില്ല. ഈ കാരണത്താല്‍ തന്നെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനാണ് ടീം മാനേജ്‌മെന്റ് ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നത്.
അതുകൊണ്ടു തന്നെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്ക് അവകാശവാദമുന്നയിക്കണമെങ്കില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ റിഷഭിനു ബാറ്റിങില്‍ തിളങ്ങിയേ തീരൂ.

മാര്‍ക്കോ യാന്‍സണ്‍
സൗത്താഫ്രിക്കയുടെ യുവ ഫാസ്റ്റ് ബൗളര്‍ മാര്‍ക്കോ യാന്‍സണ്‍ ഇതിനകം തന്റെ കഴിവ് ലോകത്തിനു കാണിച്ചു കൊടുത്തു കഴിഞ്ഞു. ഉയരമാണ് 22 കാരനായ ഇടംകൈയന്‍ പേസറുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഇത് ബൗളിങില്‍ യാന്‍സണ്‍ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇന്ത്യക്കെതിരേ നേരത്തേ കളിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്താന്‍ താരത്തിനായിരുന്നു. പ്രത്യേകിച്ചും ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റര്‍മാരുടെ വീക്ക്‌നെസ് മുതലെടുക്കാന്‍ യാന്‍സണായിരുന്നു.
IND vs AUS: ഇന്ത്യ 'പെര്‍ഫക്ടല്ല', മൂന്ന് കാര്യം മെച്ചപ്പെടുത്തണം, ചൂണ്ടിക്കാട്ടി രോഹിത്

ബ്യോണ്‍ ഫോര്‍ട്യുണ്‍
സൗത്താഫ്രിക്കയുടെ മറ്റൊരു പ്രതീക്ഷ നല്‍കുന്ന യുവതാരമാണ് ബ്യോണ്‍ ഫോര്‍ട്യുണ്‍. ഇടംകൈയന്‍ സ്പിന്നര്‍ കൂടിയായ താരം ഇതുവരെ ദേശീയ ടീമിനു വേണ്ടി 13 ടി20കളിലാണ് കളിച്ചത്. ഇവയില്‍ നിന്നും 14 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. 6.58 എന്ന മോശമല്ലാത്ത ഇക്കോണമി റേറ്റും ഫോര്‍ട്യുണിനുണ്ട്. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications