IND vs AUS: ഇന്ത്യ 'പെര്‍ഫക്ടല്ല', മൂന്ന് കാര്യം മെച്ചപ്പെടുത്തണം, ചൂണ്ടിക്കാട്ടി രോഹിത്

ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ആവേശ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും ആറ് വിക്കറ്റിന്റെ ജയം നേടി പരമ്പര സ്വന്തമാക്കുകയായിരുന്നു. രോഹിത് ശര്‍മയെന്ന നായകനെ സംബന്ധിച്ചും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനെ സംബന്ധിച്ചും നിര്‍ണ്ണായക നേട്ടമാണിത്. ഏഷ്യാ കപ്പിലെ നാണംകെട്ട തോല്‍വികളുടെ ക്ഷീണം മാറ്റാന്‍ തല്‍ക്കാലം ഇന്ത്യക്ക് സാധിച്ചിട്ടുണ്ടെന്ന് പറയാം.
ഇനി ഇന്ത്യക്ക് മുന്നിലുള്ളത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയാണ്. ഇതിന് ശേഷമാണ് ഇന്ത്യ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയക്ക് പോവുക. അവിടെ സന്നാഹ മത്സരവും ഇന്ത്യ കളിക്കുന്നുണ്ട്. ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേ പരമ്പര നേടിയെങ്കിലും മൂന്ന് കാര്യങ്ങള്‍ ഇപ്പോഴും തലവേദനയായി തുടരുന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഡെത്ത് ഓവര്‍ ബൗളിങ്
ഇന്ത്യയുടെ പ്രധാന തലവേദന ഡെത്ത് ഓവര്‍ ബൗളിങ്ങാണ്. സൂപ്പര്‍ പേസര്‍മാരാണ് ഇന്ത്യക്കൊപ്പമുള്ളതെങ്കിലും ഡെത്ത് ഓവറിലെ സമീപകാല പ്രകടനങ്ങളെല്ലാം മോശം. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഡെത്തോവറുകളില്‍ തല്ലുവാങ്ങുന്നു. ഭുംറ പരിക്കിന്റെ ഇടവേളക്ക് ശേഷം ഇറങ്ങിയതിന്റെ പ്രശ്‌നമാണെന്നും തിരിച്ചുവരുമെന്നും കരുതാം. എന്നാല്‍ ഭുവിയുടെ കാര്യത്തില്‍ ഈ പ്രതീക്ഷയില്ല.
ഭുവി 19ാം ഓവര്‍ എറിയാനെത്തി തല്ലുവാങ്ങി കളി തോല്‍പ്പിക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു. അര്‍ഷദീപ് സിങ്ങിനെ പരിഗണിച്ചാല്‍ ന്യൂബോളില്‍ മികവ് കാട്ടാനാവുന്നില്ല എന്നൊരു പ്രശ്‌നമുണ്ട്. ഡെത്ത് ഓവറില്‍ ഇന്ത്യക്ക് ബൗളിങ് മെച്ചപ്പെടുത്താനാവാത്ത പക്ഷം മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാവും. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ചൂണ്ടിക്കാട്ടിയ ഇന്ത്യയുടെ പ്രശ്‌നം ഡെത്ത് ഓവര്‍ ബൗളിങ്ങാണ്.
T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

മോശം ഫീല്‍ഡിങ്
ഇന്ത്യയുടെ മറ്റൊരു പ്രധാന പ്രശ്‌നം മോശം ഫീല്‍ഡിങ്ങാണ്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യിലും ഇന്ത്യക്ക് ഫീല്‍ഡിങ് പിഴവുകള്‍ സംഭവിച്ചിരുന്നു. അക്ഷര്‍ പട്ടേല്‍ ക്യാച്ച് നഷ്ടപ്പെടുത്തി. ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ റണ്ണൗട്ട് ഭാഗ്യത്തിന് ലഭിച്ചതാണ്. വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിന് കൃത്യമായി പന്ത് പിടിച്ചെടുക്കാനും റണ്ണൗട്ടാക്കാനും സാധിച്ചിരുന്നില്ല. ഡയറക്ട് ത്രോയായി പന്ത് സ്റ്റംപിലടിച്ചത് ഭാഗ്യംകൊണ്ടാണ്. ടി20 ഫോര്‍മാറ്റില്‍ മികച്ച ഫീല്‍ഡിങ് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യന്‍ താരങ്ങളെല്ലാം പൊതുവേ നന്നായി ഫീല്‍ഡ് ചെയ്യുന്നവരാണ്. എന്നാല്‍ സമീപകാലത്ത് ഫീല്‍ഡിങ് പിഴവുകള്‍ സംഭവിക്കുന്നത് കൂടിയിട്ടുണ്ട്. ഇത് ഇന്ത്യ ശ്രദ്ധിക്കാത്ത പക്ഷം വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും.
T20 World Cup: 'അവന്‍ പ്ലേയിങ് 11 വേണം', ഡികെ-റിഷഭ് എന്നിവരിലെ ബെസ്റ്റ് ആരെന്ന് ഗില്‍ക്രിസ്റ്റ്

ഓപ്പണിങ് കൂട്ടുകെട്ട്
ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവുന്നില്ലെന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. വ്യക്തിഗത പ്രകടനം നോക്കിയാല്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും മികച്ച താരങ്ങളാണ്. എന്നാല്‍ രണ്ട് പേരും തമ്മിലുള്ള ഓപ്പണിങ് കൂട്ടുകെട്ട് നോക്കിയാല്‍ നിരാശപ്പെടേണ്ടി വരും. പ്രതീക്ഷക്കൊത്ത് ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനാവുന്നില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ രോഹിത് ശ്രമിക്കുമ്പോള്‍ വിക്കറ്റ് കാത്ത് കളിക്കാന്‍ രാഹുലിന് സാധിക്കുന്നില്ല. രാഹുല്‍ തുടക്കത്തിലേ മടങ്ങുന്നത് പവര്‍പ്ലേയിലെ ഇന്ത്യയുടെ പ്രകടനത്തെ ബാധിക്കുന്നു. കോലിയെ ഓപ്പണിങ് സ്ഥാനത്തേക്കെത്തിക്കണമെന്ന ആവിശ്യം ഇതിനോടകം ഉയരുന്നുണ്ട്. നിലവിലെ ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റം വേണ്ടത് അത്യാവശ്യമാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications