For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ക്യാപ്റ്റന്‍സിയില്‍ റിഷഭ് എന്തുകൊണ്ട് പതറുന്നു? ഇതാ കാരണങ്ങള്‍

കെഎല്‍ രാഹുലിനു പകരമാണ് താരം നായകനായത്

സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ റിഷഭ് പന്ത് ക്യാപ്റ്റനെന്ന നിലയില്‍ പതറുന്നതാണ് ആദ്യ രണ്ടു മല്‍സരങ്ങളില്‍ കണ്ടത്. പരിക്കു കാരണം ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് പരമ്പരയ്ക്കു തൊട്ടുമുമ്പ് പിന്‍മാറേണ്ടി വന്നിരുന്നു. ഇതോടെയാണ് റിഷഭിന് തീര്‍ത്തും അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിച്ചത്. നായകനായി തന്റെ കഴിവ് തെളിയിക്കാനും ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു അവകാശവാദമുന്നയിക്കാനുള്ള സുവര്‍ണാവസരവും അദ്ദേഹത്തിനു ഇതോടെ ലഭിക്കുകയായിരുന്നു. എന്നാല്‍ നായകനെന്ന നിലയില്‍ രണ്ടു മല്‍സരങ്ങളിലും റിഷഭ് പരാജയമായി മാറി.

1

ഐപിഎല്ലിലും ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്റെ റോളില്‍ താരം ഫ്‌ളോപ്പായിരുന്നു. ഡിസിയെ കഴിഞ്ഞ തവണ പ്ലേഓഫില്‍ പോലുമെത്തിക്കാന്‍ റിഷഭിനായില്ല. മാത്രമല്ല കളിക്കളത്തില്‍ ചില പിഴവുകളും അദ്ദേഹം വരുത്തിയിരുന്നു. ഐപിഎല്ലിനു പിന്നാലെയാണ് കരിയറിലാദ്യമായി ഇന്ത്യയെ നയിക്കാനും റിഷഭിനു അവസരം കിട്ടിയിരിക്കുന്നത്. സൗത്താഫ്രിക്കയ്‌ക്കെതിരേ എന്തുകൊണ്ടാണ് ക്യാപ്റ്റന്‍സിയില്‍ റിഷഭ് പതറുന്നത്? പ്രധാനപ്പെട്ട മൂന്നു കാരണങ്ങള്‍ എന്തൊക്കെയെന്നറിയാം.

അനുഭവസമ്പത്തില്ലായ്മ

അനുഭവസമ്പത്തില്ലായ്മ

അനുഭവസമ്പത്തിന്റെ അഭാവമാണ് റിഷഭ് പന്തിനു ക്യാപ്റ്റന്‍സിയില്‍ തിരിച്ചടിയാവുന്ന ഒരു ഘടകം. നായകനായി കുറച്ചു മല്‍സരങ്ങളുടെ പരിചയം മാത്രമേ അദ്ദേഹത്തിനുള്ളൂ. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 30 മല്‍സരങ്ങളിലാണ് റിഷഭ് നയിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലാവട്ടെ സൗത്താഫ്രിക്കയുമായുള്ള ഈ പരമ്പരയിലാണ് താരം ആദ്യമായി ക്യാപ്റ്റനായത്. കളിക്കളത്തില്‍ മല്‍സരം മുറുകുമ്പോള്‍ റിഷഭ് പലപ്പോഴും പരിഭ്രാന്തനായി കാണപ്പെടുന്നതായി മുന്‍ ഓപ്പണര്‍ വസീം ജാഫര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീമിനെ നയിക്കുകയെന്നത് വളരെ കടുപ്പമേറിയ കാര്യം തന്നെയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഏറെക്കാലം ടീമിനെ നയിച്ചവരോ, നിരവധി ടൂര്‍ണമെന്റുകളില്‍ വൈസ് ക്യാപ്റ്റനായി പ്രവര്‍ത്തിച്ചവരോയെല്ലാമാണ് ദേശീയ ടീമുകളുടെ ഭൂരിഭാഗം നായകരും. പക്ഷെ റിഷഭിന്റെ കാര്യമെടുത്താല്‍ ഇവയൊന്നും താരത്തിനില്ല. അതുകൊണ്ടു തന്നെ സ്വാഭ്വാവികമായും പിഴവുകള്‍ അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാം. ഇത്തരം തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാല്‍ കൂടുതല്‍ മികച്ച ക്യാപ്റ്റനായി മാറാന്‍ റിഷഭിനു സാധിച്ചേക്കും.

ടീമിലെ പ്രശ്‌നങ്ങള്‍

ടീമിലെ പ്രശ്‌നങ്ങള്‍

റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയെ മാത്രം പഴിക്കുന്നത് ശരിയല്ല. അതിനു മുമ്പ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്ന ടീമിനെക്കൂടി നോക്കണം. പല പോരായ്മകളുമുള്ള ടീമിനെയാണ് താരം നയിക്കുന്നത്. പരമ്പരയില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികളായ ഇഷാന്‍ കിഷന്‍- റുതുരാജ് ഗെയ്ക്വാദ് എന്നിവര്‍ ഏറെക്കാലമായി ഒരുമിച്ച് കളിച്ചുകൊണ്ടിരിക്കുന്നവരല്ല. സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍ എന്നിവരും ദീര്‍ഘകാലമായി ഒരുമിച്ച് പന്തെറിയുന്നവരുമല്ല. ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുള്‍പ്പെട്ട പേസ് ത്രയത്തിന്റെ കാര്യവും ഇങ്ങനെ തന്നെ.

IPL 2023: 'ലങ്കന്‍ പാണ്ഡ്യ', മുംബൈയടക്കം മൂന്നു ടീമുകള്‍ ഷനകയ്ക്കായി വല വീശും?

4

ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും അനുഭവസമ്പത്തുള്ളയാള്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനശ് കാര്‍ത്തികാണ്. 2019നു ശേഷം ആദ്യമായാണ് അദ്ദേഹം ദേശീയ ടീമിലേക്കു വന്നത്. അതുകൊണ്ടു തന്നെ പുതിയ സാഹര്യങ്ങളുമായി ഡികെ പൊരുത്തപ്പെട്ടു കൊണ്ടിരിക്കുകയാണ്.
പക്ഷെ സൗത്താഫ്രിക്കയുടെ കാര്യമെടുത്താല്‍ അത്തരം പ്രശ്‌നങ്ങളൊന്നും തന്നെ അവര്‍ക്കില്ല. കൂടുതല്‍ കെട്ടുറപ്പുള്ള, ഒരുമിച്ച് കളിച്ചുകാണ്ടിരിക്കുന്ന സംഘമാണ് അവരുടേത്. ഈ ഒത്തിണക്കം കളിക്കളത്തില്‍ അവരുടെ പ്രകടനത്തിലും നമുക്ക് കാണാന്‍ സാധിക്കും. വ്യക്തമായ പ്ലാനോടെയാണ് സൗത്താഫ്രിക്ക വന്നത്. മാത്രമല്ല കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയവരെല്ലാം തന്നെ അവര്‍ക്കു വേണ്ടി കളിക്കുകയും ചെയ്യുന്നുണ്ട്.

'സിക്‌സ് പായ്ക്കില്‍ കുറഞ്ഞൊരു കളിയില്ല'- ഇന്ത്യന്‍ ക്രിക്കറ്റിലെ മസില്‍മാന്‍മാര്‍

അമിത ജോലിഭാരം

അമിത ജോലിഭാരം

അമിത ജോലിഭാരവും ടി20 പരമ്പരയില്‍ റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയെ ബാധിച്ചിട്ടുണ്ടാവും. കാരണം മൂന്നു ഫോര്‍മാറ്റുകളിലും വിശ്രമമില്ലാതെ ദേശീയ ടീമിനായി കളിച്ചു കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. കാര്യമായ പരിക്കുകളൊന്നും തന്നെ പിടിപെടാതെ കരിയര്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോവാനും റിഷഭിനായിട്ടുണ്ട്. ഐപിഎല്ലിനു മുമ്പ് ദേശീയ ടീമിനായും താരം പരമ്പരകള്‍ കളിച്ചിരുന്നു.

6

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഐപിഎല്ലില്‍ നയിച്ച റിഷഭിനു സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. കാരണം ഒരുപാട് പരമ്പരകള്‍ ടീമിനെ കാത്തിരിക്കുകയാണ്. എന്നാല്‍ സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ താരത്തെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി ക്യാപ്റ്റന്‍സിയും റിഷഭിന്റെ തലയിലേക്കു വന്നു. ഈ പരമ്പരയ്ക്കു പിന്നാലെ ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റിലം പരമ്പര കളിക്കുന്ന സംഘത്തില്‍ സ്ഥാനമുറപ്പുള്ള താരമാണ് റിഷഭ്. അതിനിടെ ടി20 ലോകകപ്പില്‍ തന്റെ സ്ഥാനത്തിനു വേണ്ടിയും റിഷഭിന് പോരടിക്കണം. ഇവയെല്ലാം കൂടി മാനസികമായി താരത്തെ തളര്‍ത്തിയിട്ടുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതും ക്യാപ്റ്റന്‍സിയില്‍ പതറാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Story first published: Tuesday, June 14, 2022, 17:36 [IST]
Other articles published on Jun 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+