
IPL 2023: 'ലങ്കന്‍ പാണ്ഡ്യ', മുംബൈയടക്കം മൂന്നു ടീമുകള്‍ ഷനകയ്ക്കായി വല വീശും?
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ കസറിയ താരമാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലേക്കു അദ്ദേഹത്തിനു 2019നു ശേഷം ആദ്യമായി ടീമിലേക്കു വഴിതുറന്നതും ഇതു തന്നെയായിരുന്നു.
എന്നാല്‍ രണ്ടാംടി20യില്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്തായപ്പോള്‍ ഡിക്കെയ്ക്കു പകരം ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ക്രീസിലേക്കയച്ചത് അക്ഷര്‍ പട്ടേലിനെയായിരുന്നു. അക്ഷര്‍ 10 റണ്‍സിനു പുറത്തായപ്പോള്‍ ഡികെ 21 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം പുറത്താവാതെ 30 റണ്‍സുമെടുത്തിരുന്നു.

ദിനേശ് കാര്‍ത്തികിനും മുമ്പ് അക്ഷര്‍ പട്ടേലിനെ ഇന്ത്യ ക്രീസിലേക്ക് അയച്ചത് എന്തിനായിരുന്നുവെന്നതാണ് ചോദ്യം. ടി20യില്‍ ചിലപ്പോള്‍ ഒരുപാട് ബോളുകള്‍ നേരിടാനുള്ള അവസരം എല്ലായ്‌പ്പോഴും ലഭിക്കില്ല. ഇത്തരം ഘട്ടങ്ങളില്‍ നിങ്ങള്‍ ക്രീസിലേക്കു വരാതിരിക്കുകയോ, അയക്കപ്പെടുകയോ ചെയ്തില്ലെങ്കില്‍ അതു തെറ്റ് തന്നെയാണന്നാണ് താന്‍ വിശ്വസിക്കുന്നതെന്നു ആകാശ് ചോപ്ര സ്വന്തം യൂട്യൂബ് ചാനലില്‍ പറഞ്ഞു.
'സിക്‌സ് പായ്ക്കില്‍ കുറഞ്ഞൊരു കളിയില്ല'- ഇന്ത്യന്‍ ക്രിക്കറ്റിലെ മസില്‍മാന്‍മാര്‍

ഒരു ഫിനിഷറെന്ന നിലയില്‍ ദിനേശ് കാര്‍ത്തികിനെ എനിക്കു ഇഷ്ടമാണ്. ഒരിക്കല്‍ക്കൂടി വളരെ കരുത്തോടെ തന്നെ ഇന്നിങ്‌സ് അവസാനിപ്പിക്കുവാനും അദ്ദേഹത്തിനു സാധിച്ചു. പക്ഷെ കൂടുതല്‍ ഓവറുകള്‍ കളിയില്‍ ബാക്കിയുണ്ടെങ്കില്‍ അദ്ദേഹം ബാറ്റ് ചെയ്യാന്‍ ഇറങ്ങാന്‍ പാടില്ലെന്നുണ്ടോ? കാര്‍ത്തികിനേക്കാള്‍ മുമ്പ് അക്ഷറിനെ ഇറക്കുകയാണെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റ് തന്നെയാണെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.
ക്രീസിലെത്തിയ ശേഷം കാര്‍ത്തിക് തുടക്കത്തില്‍ റണ്ണെടുക്കാന്‍ വിഷമിച്ചിരുന്നു. ആദ്യത്തെ 18 ബോളില്‍ 17 റണ്‍സായിരുന്നു താരം നേടിയത്. എന്നാല്‍ അടുത്ത മൂന്നു ബോളില്‍ രണ്ടു സിക്‌സറുകളടക്കം 13 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഡികെയ്ക്കു സാധിച്ചു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ റിഷഭ് പന്ത് പുറത്തായ രീതിയെയും ആകാശ് ചോപ്ര ചോദ്യം ചെയ്തു. താരത്തിന്റെ അമിതാവേശം വിക്കറ്റ് നഷ്ടപ്പെടുത്താന്‍ ഇടയാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.സ്പിന്നിനെതിരേ വളരെ നേരത്തേ തന്നെ സിക്‌സറടിക്കാനാണ് റിഷഭ് ശ്രമിച്ചത്. കേശവ് മഹാരാജിനു വിക്കറ്റ് സമ്മാനിക്കുകയും ചെയ്തു.
ആദ്യ ഇന്നിങ്‌സിലെയു രണ്ടാമിന്നിങ്‌സിലെയും താരത്തിന്റെ നമ്പറുകള്‍ വളരെ വ്യത്യസ്തമാണ്. ഒരു വലിയ ഷോട്ട് പായിക്കാനുള്ള ശ്രമമാണ് റിഷഭിന്റെ ഭാഗത്തു നിന്നുണ്ടായത്. പക്ഷെ അദ്ദഹം തിടുക്കം കാണിച്ചോ? തെറ്റ് ചെയ്‌തോയെന്നതാണ് ചോദ്യമെന്നും ചോപ്ര വിലയിരുത്തി.
അതേസമയം, പരമ്പരയിലെ നിര്‍ണായകായ മൂന്നാമത്തെ മല്‍സരം ചൊവ്വാഴ്ച നടക്കും. രാത്രി ഏഴിനു വിശാഖപട്ടണത്താണ് കളി.


Click it and Unblock the Notifications