IND vs SA: കളി കടുപ്പമായാല്‍ റിഷഭിന് മുട്ട് ഇടിക്കും! വിമര്‍ശിച്ച് ജാഫര്‍
സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരവും തോറ്റതിനു പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിനെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ താരം വസീം ജാഫര്‍. കളി കടുപ്പമാവുന്ന ഘട്ടത്തില്‍ റിഷഭ് ഭയപ്പെടുന്നതായും മാനസികമായി കൂടുതല്‍ കരുത്താര്‍ജിക്കേണ്ടത് വളരെ പ്രധാനമാണെന്നും ജാഫര്‍ ചൂണ്ടിക്കാട്ടി.
കട്ടക്കില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20യില്‍ നാലു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യ ടി20 പോലെ തന്നെ ഈ മല്‍സരത്തിലും സൗത്താഫ്രിക്ക റണ്‍ചേസിലാണ് വിജയം കൊയ്തത്. ഈ രണ്ടു കളികളിലും ക്യാപ്റ്റനെന്ന നിലയില്‍ റിഷഭിന്റെ ചില തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

സൗത്താഫ്രിക്കയുമായുള്ള ഈ പരമ്പരയില്‍ മാത്രമല്ല ഐപിഎല്ലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെ നയിക്കുമ്പോഴും റിഷഭ് പന്തിനെ കളിക്കളത്തില്‍ പരിഭ്രാന്തനായി കണ്ടിട്ടുണ്ടെന്നു വസീം ജാഫര്‍ അഭിപ്രായപ്പെട്ടു.
റിഷഭ് നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ് കഴിഞ്ഞ സീസണില്‍ പ്ലേഓഫ് പോലും കാണാതെയാണ് പുറത്തായത്. നേരിയ വ്യത്യാസത്തിലായിരുന്നു ഡിസിക്കു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായത്. മുംബൈ ഇന്ത്യന്‍സുമായുള്ള അവസാന മല്‍സരത്തില്‍ ജയിച്ചാല്‍ പ്ലേഓഫിലെത്താമെന്ന ഉറപ്പോടെയിറങ്ങിയ ഡിസി പരാജയപ്പെടുകയായിരുന്നു.
'സിക്‌സ് പായ്ക്കില്‍ കുറഞ്ഞൊരു കളിയില്ല'- ഇന്ത്യന്‍ ക്രിക്കറ്റിലെ മസില്‍മാന്‍മാര്‍

ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കവെയാണ് റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയിലെ പ്രശ്‌നങ്ങള്‍ വസീം ജാഫര്‍ ചൂണ്ടിക്കാണിച്ചത്. ഐപിഎല്ലിലും സമാനമായ പിഴവുകള്‍ റിഷഭിന്റെ ഭാഗത്തു നിന്നും കാണപ്പെട്ടിരുന്നു. കൂടുതല്‍ മല്‍സരങ്ങളില്‍ ടീമിനെ നയിക്കുന്നതോടെ അവന്‍ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് എനിക്കു തോന്നുന്നത്.
പക്ഷെ ഈ ഘട്ടത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ റിഷഭിനു ചില പോരായ്മകളുണ്ടെന്നത് വ്യക്തമാണ്. മല്‍സരം കൂടുതല്‍ മുറുകവെ അദ്ദേഹം അല്‍പ്പം പരിഭ്രാന്തനായാണ് കാണപ്പെടുന്നതെന്നും വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

'കുമ്പിടിയാ, കുമ്പിടി, ഇവിടെയും അവിടെയും കാണാം'! പ്രമുഖരുടെ അപരന്‍മാര്‍
ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനു ഇതിനകം നിയന്ത്രണം നഷ്ടപ്പെട്ടു കഴിഞ്ഞതായി വസീം ജാഫര്‍ നിരീക്ഷിച്ചു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഇന്ത്യക്കു ടോസ് നഷ്ടമായിരുന്നു. ടോസിലെ ഈ മുന്‍തൂക്കം മറികടക്കാന്‍ ഇന്ത്യ ശ്രമിക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-2നു പിന്നിലായിപ്പോയാല്‍ ശേഷിച്ച മൂന്നെണ്ണത്തില്‍ ഏതെങ്കിലുമൊന്നില്‍ മോശമായാല്‍ പ്രതീക്ഷകളെല്ലാം അസ്തമിക്കും.അതുകൊണ്ടു തന്നെ ടോസ് കണക്കിലെടുക്കാതെ ഏറ്റവും മികച്ച ക്രിക്കറ്റ് തന്നെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ഇന്ത്യ പുറത്തെടു്ക്കണമെന്നും ജാഫര്‍ ആവശ്യപ്പെട്ടു.

പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളിലും ടോസ് നിര്‍ണായകം തന്നെയായിരിക്കും. ടോസ് ജയിച്ചാല്‍ കളിയും ഏറെക്കുറെ വിജയിച്ചതായി ടീമിനു ഉറപ്പിക്കാന്‍ സാധിക്കുമെന്നും വസീം ജാഫര്‍ ചൂണ്ടിക്കാട്ടി.
ഇതുവരെയുള്ള കഥ ഇങ്ങനെയാണ്. സൗത്താഫ്രിക്ക രണ്ടു ടോസുകളും ജയിച്ചു, ഇവയില്‍ ഫലങ്ങളും അവര്‍ക്കു അനുകൂലമായി വന്നു. അതിനാല്‍ തന്നെ അടുത്ത മൂന്നു കളികളില്‍ രണ്ടെണ്ണത്തിലെങ്കിലും ഇന്ത്യ ടോസ് ജയിക്കണമെന്നും വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് വിശാഖപട്ടണത്താണ് പരമ്പരയിലെ അടുത്ത മല്‍സരം. ഈ മല്‍സരവും തോറ്റാല്‍ പരമ്പരയും ഇന്ത്യക്കു നഷ്ടമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications