For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി വരും, തെറിക്കുക മൂന്നു പേര്‍!

ചൊവ്വാഴ്ചയാണ് മല്‍സരം

ജീവന്‍മരണ പോരാട്ടത്തിനു കച്ചമുറുക്കിയാണ് ടീം ഇന്ത്യ സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 മല്‍സരത്തിനിറങ്ങുന്നത്. ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് വിശാഖപട്ടണത്താണ് മല്‍സരം. ആദ്യ രണ്ടു കളികളും തോറ്റതിനാല്‍ അഞ്ചു മല്‍സങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ മൂന്നാമങ്കത്തില്‍ ഇന്ത്യക്കു വിജയം അനിവാര്യമാണ്.

കഴിഞ്ഞ മല്‍സരത്തിലും ഒരേ പ്ലെയിങ് ഇലവനെയായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. എന്നാല്‍ മൂന്നാമങ്കത്തില്‍ ടീമില്‍ ചില അഴിച്ചുപണികള്‍ ഉണ്ടാവുമെന്നാണ് സൂചനകള്‍. ആരൊക്കെയാവും അടുത്ത മല്‍സരത്തില്‍ പ്ലെയിങ് ഇലവനിലേക്കു വരികയെന്നു പരിശോധിക്കാം.

അര്‍ഷ്ദീപ് സിങ്

അര്‍ഷ്ദീപ് സിങ്

ആദ്യമായി ദേശീയ ടീമിലേക്കു വന്ന ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ് മൂന്നാം ടി20യിലൂടെ അരങ്ങേറ്റം കുറിക്കാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ രണ്ടു കളികളിലും ഇംപാക്ടുണ്ടാക്കാന്‍ സാധ്യകാതെ പോയ ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാനു പകരമായിരിക്കും അര്‍ഷ്ദീപ് കളിച്ചേക്കുക.
ആവേശ് മികച്ച ലൈനും ലെങ്തും കാത്തുസൂക്ഷിച്ച് ബൗള്‍ ചെയ്തിരുന്നെങ്കിലും ഇവ വിക്കറ്റുകളാക്കി മാറ്റിയെടുക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം, ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി ഉജ്ജ്വല ബൗളിങ് കാഴ്ചവച്ച താരമാണ് അര്‍ഷ്ദീപ്. ദേശീയ ടീമില്‍ ആദ്യമായി താരത്തിനു ഇടം നേടിക്കൊടുത്തതും ഇതായിരുന്നു.

IPL 2023: 'ലങ്കന്‍ പാണ്ഡ്യ', മുംബൈയടക്കം മൂന്നു ടീമുകള്‍ ഷനകയ്ക്കായി വല വീശും?

ഉമ്രാന്‍ മാലിക്ക്

ഉമ്രാന്‍ മാലിക്ക്

ഇന്ത്യന്‍ സംഘത്തിലെ മറ്റൊരു പുതുമുഖ ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്കും മൂന്നാം ടി20യിലൂടെ അരങ്ങേറ്റം കുറിക്കാനിടയുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദിനായി തീപ്പൊരി ബൗളിങ് കാഴ്ചവച്ച താരമാണ് അദ്ദേഹം. 150 കിമിക്കു മുകളില്‍ തുടര്‍ച്ചയായി ബൗള്‍ ചെയ്യാനുള്ള മിടുക്കായിരുന്നു ഉമ്രാനെ അപകടകാരിയാക്കിയത്. ടൂര്‍ണമെന്റിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ബൗള്‍ ചെയ്തതും 22 കാരനായിരുന്നു. 157 കിമിയായിരുന്നു ബോളിന്റെ വേഗത.
സൗത്താഫ്രിക്കയ്‌ക്കെതിരേ ഉമ്രാനെ ഇന്ത്യ പരീക്ഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതുകൊണ്ടു തന്നെ അടുത്ത കളിയില്‍ താരത്തെ പരിഗണിച്ചേക്കും. ഉമ്രാന്‍ വരികയാണെങ്കില്‍ ഹര്‍ഷല്‍ പട്ടേലിനായിരിക്കും ഒരുപക്ഷെ പുറത്തു പോവേണ്ടി വരിക.

വെങ്കടേഷ് അയ്യര്‍

വെങ്കടേഷ് അയ്യര്‍

ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ വെങ്കടേഷ് അയ്യരാണ് മൂന്നാം ടി20യില്‍ ഇന്ത്യ കളിപ്പിക്കാനിടയുള്ള മറ്റൊരു താരം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം പുറത്തിരുന്നതോടെ പകരക്കാരനായി ദേശീയ ടീമിലെത്തിയ താരമാണ് വെങ്കടേഷ്. ഭേദപ്പെട്ട പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

'കുമ്പിടിയാ, കുമ്പിടി, ഇവിടെയും അവിടെയും കാണാം'! പ്രമുഖരുടെ അപരന്‍മാര്‍

4

പക്ഷെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം വെങ്കടേഷ് ഫ്‌ളോപ്പായി മാറി. കഴിഞ്ഞ സീസണിലേതു പോലെയൊരു പ്രകടനം ആവര്‍ത്തിക്കാന്‍ താരത്തിനായില്ല. എന്നിട്ടും സൗത്താഫ്രിക്കയ്‌ക്കെതിരേ വെങ്കടേഷിനെ ഇന്ത്യന്‍ സംഘത്തിലുള്‍പ്പെടുത്തുകയായിരുന്നു. മോശം ഫോമിലുള്ള റുതുരാജ് ഗെയ്ക്വാദിനു പകരം വെങ്കടേഷ് ഒരുപക്ഷെ ഓപ്പണിങ് റോളില്‍ അടുത്ത മല്‍സരത്തില്‍ ഇറങ്ങിയേക്കും.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍),ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍/ദീപക് ഹൂഡ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹാല്‍/രവി ബിഷ്‌നോയ്, ആവേഷ് ഖാന്‍/ഉമ്രാന്‍ മാലിക്.

ദക്ഷിണാഫ്രിക്ക- ടെംബ ബവുമ, റീസ ഹെന്‍ഡ്രിക്സ്, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, ഡേവിഡ് മില്ലര്‍, ഹെന്‍ റിച്ച് ക്ലാസന്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, വെയ്ന്‍ പാര്‍ണല്‍, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, കഗിസോ റബാദ, ആന്റിച്ച് നോക്കിയേ.

Story first published: Tuesday, June 14, 2022, 0:40 [IST]
Other articles published on Jun 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+