IND vs SA: കോലിക്ക് വിശ്രമം, രണ്ട് മാറ്റങ്ങള്‍ വരുത്താന്‍ ഇന്ത്യ, മൂന്നാം ടി20യിലെ സാധ്യതാ 11

ഇന്‍ഡോര്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ ഇന്‍ഡോറില്‍ നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയം നേടിയ ഇന്ത്യ രണ്ടാം മത്സരം 16 റണ്‍സിനും ജയിച്ച് പരമ്പര ഉറപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരെല്ലാം വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചപ്പോള്‍ ബൗളിങ് നിരയിലാണ് അല്‍പ്പം ആശങ്ക. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയിലെ അവസാന മത്സരമാണിത്.
ആദ്യ രണ്ട് മത്സരങ്ങളില്‍ ഒരേ പ്ലേയിങ് 11മായി കളിച്ച ഇന്ത്യ മൂന്നാം മത്സരത്തില്‍ ടീമില്‍ മാറ്റം വരുത്തിയേക്കും. സൂപ്പര്‍ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ടി20 ലോകകപ്പ് തൊട്ടടുത്ത് നില്‍ക്കവെ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാതെ നോക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ അനിവാര്യ വിശ്രമം നല്‍കി എന്തൊക്കെ മാറ്റങ്ങളാവും മൂന്നാം ടി20യില്‍ വരുത്തുകയെന്ന് പരിശോധിക്കാം.

കോലിക്ക് വിശ്രമം, പകരം ശ്രേയസ്
മൂന്നാം ടി20യില്‍ ഇന്ത്യ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രോഹിത് ശര്‍മയും കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവുമെല്ലാം ഫോമിലുള്ളതിനാല്‍ കോലിക്ക് വിശ്രമം നല്‍കാനുള്ള സാധ്യത കൂടുതലാണ്. പകരം മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യരെ ഇന്ത്യ പരിഗണിച്ചേക്കും. ടി20 ലോകകപ്പില്‍ ഇന്ത്യ ബാക്കപ്പായി പരിഗണിച്ച ശ്രേയസിന് ടി20യില്‍ അവസരം നല്‍കേണ്ടതായുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ആറാം തീയ്യതി ഓസ്‌ട്രേലിയയിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം ശ്രേയസ് ഉണ്ടാകില്ല. സന്നാഹ മത്സരം കളിക്കാന്‍ ശ്രേയസിന് അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ശ്രേയസിന് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.
Also Read : രോഹിത് ശര്‍മയേക്കാള്‍ ചെറുപ്പം, പക്ഷെ ഇതിനോടകം വിരമിച്ചു!, അഞ്ച് താരങ്ങളിതാ

ഹര്‍ഷലിന് പകരം മുഹമ്മദ് സിറാജ്
പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയിരിക്കുന്ന ഹര്‍ഷല്‍ പട്ടേലിന് വിശ്രമം അനിവാര്യമാണ്. അതുകൊണ്ട് തന്നെ ഹര്‍ഷലിന് വിശ്രമം നല്‍കി ഇന്ത്യ മുഹമ്മദ് സിറാജിനെ പരിഗണിച്ചേക്കും. ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ പകരക്കാരനായി എത്തിയതാണ് സിറാജ്. തല്ലുകൊള്ളി ബൗളറെന്ന വിശേഷണമുണ്ടെങ്കിലും സിറാജിനെ ഇന്ത്യ പരിഗണിച്ചേക്കും. ഓസ്‌ട്രേലിയയിലേക്ക് പോകുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം സിറാജും പോകും. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്ക് ശേഷമാവും സിറാജ് ഓസ്‌ട്രേലിയയിലേക്ക് പോവുക. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലില്ലെങ്കിലും നെറ്റ്‌സില്‍ സഹായിക്കാനാവും സിറാജ് ഇന്ത്യക്കൊപ്പം പോവുക.

തൂത്തുവാരാന്‍ ഇന്ത്യ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ നാട്ടില്‍ ടി20 പരമ്പര നേടുന്നത് ഇതാദ്യമായാണ്. രോഹിത് ശര്‍മയെന്ന ക്യാപ്റ്റന് കീഴില്‍ ഇന്ത്യ ഗംഭീര പ്രകടനാണ് നടത്തിയത്. കെ എല്‍ രാഹുലും രോഹിത് ശര്‍മയും തകര്‍പ്പന്‍ ഫോമിലാണ്. സൂര്യകുമാര്‍ യാദവ് മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിച്ച് കസറുകയാണ്. ദിനേഷ് കാര്‍ത്തിക് ഫിനിഷര്‍ റോളിലും തിളങ്ങുന്നു. ബൗളിങ് നിര പവര്‍പ്ലേയില്‍ വിക്കറ്റുകള്‍ നേടുമ്പോഴും ഡെത്ത് ഓവറില്‍ തല്ലുകൊള്ളികളാവുന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു. ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യക്ക് പരിഹരിക്കേണ്ട പ്രധാന പ്രശ്‌നം ഇതാണ്.

സാധ്യതാ 11
രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ദീപക് ചഹാര്‍, അര്‍ഷദീപ് സിങ്, മുഹമ്മദ് സിറാജ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications