For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ടി20 പരമ്പരയ്ക്കു ഈ സൂപ്പര്‍ താരങ്ങളില്ല! വിശ്രമം നല്‍കിയേക്കും

അഞ്ചു മല്‍സങ്ങളാണ് പരമ്പരയിലുള്ളത്

ഐപിഎല്ലിന്റെ 15ാം സീസണിനു ശേഷം ടീം ഇന്ത്യയെ കാത്ത് നിരവധി അന്താരാഷ്ട്ര മല്‍സരങ്ങളാണുള്ളത്. ഈ മാസം അവസാനത്തോടെയാണ് ഐപിഎല്ലിനു തിരശീല വീഴുന്നത്. അതിനു ശേഷം ജൂണ്‍ തുടക്കത്തില്‍ തന്നെ സൗത്താഫ്രിക്കയുമായി ഇന്ത്യ ടി20 പരമ്പര കളിക്കും. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്.

അതിനു ശേഷം ഇംഗ്ലണ്ട് പര്യടനവും ഏഷ്യാ കപ്പും ടി20 ലോകകപ്പുമെല്ലാം ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ഐപിഎല്ലും തിരക്കേറിയ അന്താരാഷ്ട്ര മല്‍സരങ്ങളും പരിഗണിച്ച് പല സീനിയര്‍ താരങ്ങള്‍ക്കും സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. ഇതോടെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില യുവതാരങ്ങള്‍ക്കു ദേശീയ ടീമില്‍ അവസരവും ലഭിക്കാനിടയുണ്ട്. ടി20 പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കാനിടയുള്ള പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

വിരാട് കോലി

വിരാട് കോലി

മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയാണ് ടി20 പരമ്പരയില്‍ ഉറപ്പായിട്ടും വിശ്രമം ലഭിക്കാനിടയുള്ള ഒരു താരം. ഐപിഎല്ലില്‍ റോല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മോശം പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതു കണക്കിലെടുത്ത് കോലിക്ക് തീര്‍ച്ചയായും ഒരു ബ്രേക്ക് അനിവാര്യമാണെന്നു പല മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു.

2

ആര്‍സിബിയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ കോലി ഈ സീസണില്‍ 12 ഇന്നിങ്‌സുകളില്‍ നിന്നായി നേടിയത് 216 റണ്‍സ് മാത്രമാണ്. മൂന്നു മല്‍സരങ്ങളില്‍ ഡെക്കായ കോലി ഒരു ഫിഫ്റ്റി മാത്രമാണ് നേടിയത്.
ഐപിഎല്ലിനു മുമ്പ് ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടി20 പരമ്പരയില്‍ കോലിക്കു ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ ഫ്രഷായി കളിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. സമാനമായി വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം കണക്കിലെടുത്ത് സൗത്താഫ്രിക്കയ്‌ക്കെതിരേയും കോലിക്കു ഇന്ത്യ വിശ്രമം അനുവദിച്ചേക്കും.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് സൗത്താഫിക്കയുമായുള്ള പരമ്പരയില്‍ വിശ്രമം ലഭിക്കാനിടയുള്ള മറ്റൊരാള്‍. ഇന്ത്യയെ സംബന്ധിച്ച് പകരം വയ്ക്കാനില്ലാത്ത ഫാസ്റ്റ് ബൗളറാണ് ബുംറ. അതുകൊണ്ടു തന്നെ താരത്തെ പൂര്‍ണ ഫിറ്റായി നിലനിര്‍ത്തേണ്ടതും വളരെ പ്രധാനമാണ്. കാരണം ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവയില്‍ ബുംറയുടെ സേവനം ഇന്ത്യക്കു ആവശ്യമാണ്.

4

ഈ സീസണിലെ ഐപിഎല്ലില്‍ അത്ര മികച്ച പ്രകടനമല്ല ബുംറ കാഴ്ചവയ്ക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള അവസാന കളിയില്‍ അഞ്ചു വിക്കറ്റുകളെടുത്തെങ്കിലും ബാക്കിയുള്ള മല്‍സരങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തിയിരുന്നില്ല. ബുംറയ്ക്കു വിശ്രമം നല്‍കി ഉമ്രാന്‍ മാലിക്കിനെപ്പോലെയുള്ള പുതുമുഖ പേസര്‍മാരെ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ പരീക്ഷിച്ചേ്ക്കും.

കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

ഓപ്പണറും വൈസ് ക്യാപ്റ്റുമായ കെഎല്‍ രാഹുലാണ് സൗത്താഫ്രിക്കയ്‌കെതിരേ വിശ്രമം ലഭിക്കാനിടയുള്ള മറ്റൊരു സീനിയര്‍ താരം. ഈ സീസണിലെ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം ബാറ്ററെന്ന നിലയില്‍ മാത്രമല്ല ക്യാപ്റ്റന്‍സിയിലും കസറുകയാണ് അദ്ദേഹം. നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രാഹുല്‍ രണ്ടാംസ്ഥാനത്തുണ്ട്. 12 മല്‍സരങ്ങളില്‍ നിന്നും 459 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

6

കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് രാഹുല്‍ അവസാനമായി ഇന്ത്യക്കു വേണ്ടി ടി20 കളിച്ചത്. പരിക്കു കാരണം വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പര അദ്ദേഹത്തിനു നഷ്ടമായിരുന്നു. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ രാഹുലിന് സൗത്താഫ്രിക്കയ്‌ക്കെതിരേ വിശ്രമം നല്‍കി ബാക്കപ്പ് താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഇന്ത്യ ശ്രമിച്ചേക്കും.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യക്കായി കളിച്ചേക്കില്ല. ശ്രീലങ്കയുമായുള്ള അവസാനത്തെ ടി20 പരമ്പര ഇന്ത്യ 3-0നു തൂത്തുവാരിയപ്പോള്‍ താരം മിന്നുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 189.19 സ്‌ട്രൈക്ക് റേറ്റോടെ 70 റണ്‍സെടുത്ത ജഡ്ഡു ബൗളിങിലും തിളങ്ങിയിരുന്നു.

8

ഈ സീസണിലെ ഐപിഎല്‍ ജഡേജയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. ബാറ്റിങിലും ബൗളിങിലും പ്രതീക്ഷയ്‌ക്കൊത്തുയരാനാവാതെ പോയ അദ്ദേഹം ക്യാപ്റ്റന്‍സിയിലും ഫ്‌ളോപ്പായി. സീസണിനു മുമ്പ് സിഎസ്‌കെയുടെ ക്യാപ്റ്റന്‍സിനേയറ്റെടുത്ത ജഡേജ പകുതിയില്‍ വച്ച് സ്ഥാനമൊഴിയുകയും ചെയ്തു. ആദ്യത്തെ എട്ടു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് സിഎസ്‌കെ ജയിച്ചത്.ജഡേജ ഇപ്പോള്‍ പരിക്കിന്റെ പിടിയിലാണ്. ഡിസിയുമായുള്ള അവസാന മല്‍സരം അദ്ദേഹത്തിനു നഷ്ടമായിരുന്നു. ഫോമും പരിക്കുമെല്ലാം കണക്കിലെടുത്ത് സൗത്താഫ്രിക്കയ്‌ക്കെതിരേ ജഡ്ഡുവിന് വിശ്രമം നല്‍കാന്‍ സാധ്യത കൂടുതലാണ്

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ വിശ്രമം നല്‍കിയേക്കും. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. പിന്നീട് വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവരുമായുള്ള പരമ്പരയില്‍ അശ്വിന്‍ ടീമില്‍ ഇല്ലായിരുന്നു.
സൗത്താഫ്രിക്കയ്‌ക്കെതിരേയും അദ്ദേഹം ഇന്ത്യന്‍ സംഘത്തിലുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് വിവരം. നിലവില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനാണ് അശ്വിന്‍ കാഴ്ചവയ്ക്കുന്നത്. 12 മല്‍സരങ്ങളില്‍ നിന്നും 125 റണ്‍സും ഒമ്പതു വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Wednesday, May 11, 2022, 20:48 [IST]
Other articles published on May 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+