Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA T20: ഇന്ത്യന്‍ ബൗളര്‍മാര്‍ നിസാരരല്ല, വലിയ വെല്ലുവിളി-ടെംബ ബാവുമ

1

തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടി20 പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. ഓസ്‌ട്രേലിയയെ 3-0ന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണിത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് എല്ലാ പ്രശ്‌നങ്ങളും കണ്ടെത്താനും പരിഹരിക്കാനുമുള്ള അവസാന അവസരമായി വേണം ഈ പരമ്പരയെ കാണാന്‍.

ഇന്ത്യയുടെ പ്രധാന പ്രശ്‌നം പേസ് ബൗളിങ്ങാണ്. സൂപ്പര്‍ പേസര്‍മാരെന്ന് പറയുന്നവരെല്ലാം അവസാന ഓവറുകളില്‍ ചെണ്ടയായി മാറുന്നതാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നം. ഇന്ത്യയുടെ പേസ് നിരയുടെ മോശം പ്രകടനം വലിയ ചര്‍ച്ചയായി ഉയരുന്നുണ്ടെങ്കിലും നിസാരരല്ല അവരെന്നാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ പറയുന്നത്. ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ നിസാരരല്ലെന്നും വലിയ വെല്ലുവിളിയാണ് അവരെന്നുമാണ് ബാവുമ ചൂണ്ടിക്കാട്ടിയത്.

1

'ഇന്ത്യയുടെ ഓപ്പണിങ് ബൗളര്‍മാരെ നേരിടുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. പവര്‍പ്ലേയില്‍ പന്തിന് നല്ല ചലനവും സ്വിങ്ങും കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കും. ദക്ഷിണാഫ്രിക്കയില്‍ കണ്ട് ശീലിച്ചതുപോലെയല്ല കാര്യങ്ങള്‍. ന്യൂബോളില്‍ വലിയ വെല്ലുവിളിയാണ് ഞങ്ങള്‍ക്കുള്ളത്. പവര്‍പ്ലേയില്‍ കഴിയുന്നത്ര വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ ജസ്പ്രീത് ബുംറയെപ്പോലുള്ള പേസര്‍മാരെ ന്യൂബോളില്‍ നേരിടുക കടുപ്പമാണ്'-ബാവുമ പറഞ്ഞു.

ഇന്ത്യയുടെ പേസര്‍മാര്‍ക്ക് തുടക്കത്തിലേ മികവ് കാട്ടാന്‍ സാധിക്കുന്നുണ്ടെങ്കിലും അവസാന ഓവറുകളിലേക്ക് വരുമ്പോള്‍ ഈ മികവില്ലെന്നതാണ് വസ്തുത. ഏഷ്യാ കപ്പ് തൊട്ടുള്ള പ്രകടനം വിലയിരുത്തിയാല്‍ ഇന്ത്യയുടെ അവസാന ഓവറുകളിലെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് മടങ്ങിയെത്തിയത്. ഇരുവര്‍ക്കും താളം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

2

ഓസ്‌ട്രേലിയക്കെതിരേ ജസ്പ്രീത് ബുംറ നാല് ഓവറില്‍ 50 റണ്‍സാണ് വഴങ്ങിയത്. ടി20യില്‍ ആദ്യമായാണ് ബുംറ 50 റണ്‍സ് വഴങ്ങുന്നത്. ഇന്ത്യയുടെ പ്രധാന ബൗളര്‍ത്തന്നെ ഇത്തരത്തില്‍ തല്ലുകൊള്ളിയാവുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് ആശങ്കകളുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെ ഇന്ത്യയുടെ പേസ് നിര ഫോമിലേക്കെത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ടി20 ലോകകപ്പില്‍ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവും.

3

ദക്ഷിണാഫ്രിക്കയുടെ പേസ്‌നിര വലിയ സ്വിങ് കണ്ടെത്തുന്നവരല്ല. അവരുടെ ആയുധം മികച്ച ലൈനും ലെങ്തും പേസുമാണ്. കഗിസോ റബാഡ, ആന്‍ റിച്ച് നോക്കിയേ എന്നിവര്‍ ന്യൂബോളില്‍ മികച്ച പേസ് കണ്ടെത്തുന്നവരാണ്. അപ്രതീക്ഷിത ബൗണ്‍സും എറിയാന്‍ കഴിവുണ്ട്. ഇവരുടെ ഈ മികവ് ഇന്ത്യയുടെ ടോപ് ഓഡര്‍ താരങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്. പ്രധാനമായും മോശം ഫോമിലുള്ള കെ എല്‍ രാഹുലിന്.

T20 World Cup: തലവേദന ഒഴിയാതെ ഇന്ത്യ, അഞ്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം!, അറിയാം

4

അവസാന ഓവറുകളില്‍ പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണം കണ്ടെത്താനും യോര്‍ക്കറുകള്‍ എറിയാനും ഈ ബൗളര്‍മാര്‍ക്ക് കഴിവുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ബാറ്റിങ് നിരക്കും കാര്യങ്ങള്‍ എളുപ്പമല്ല. രണ്ട് ടീമിനൊപ്പവും ടി20 സ്‌പെഷ്യലിസ്റ്റുകളായ നിരവധി താരങ്ങളുണ്ട്. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ഐപിഎല്ലിലൂടെയടക്കം ഇന്ത്യന്‍ സാഹചര്യം നന്നായി അറിയാം. അതുകൊണ്ട് തന്നെ മികച്ച ചെറുത്തുനില്‍പ്പ് ഇന്ത്യക്ക് നേരിടേണ്ടി വന്നേക്കും.

Story first published: Wednesday, September 28, 2022, 10:38 [IST]
Other articles published on Sep 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+