Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: തൂത്തുവാരല്‍ നടന്നില്ല, ഇന്ത്യക്കു തോല്‍വി- മാനംകാത്തത് വാലറ്റക്കാര്‍

ഇന്‍ഡോര്‍: ടി20 ലോകകപ്പിനു മുമ്പുള്ള അവസാന മല്‍സരത്തില്‍ നാണംകെട്ട് ടീം ഇന്ത്യ. സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരുകയെന്ന മോഹവുമായി ഇറങ്ങിയ ഇന്ത്യയെ സൗത്താഫ്രിക്ക മലര്‍ത്തിയടിക്കുകയായിരുന്നു. ബൗളിങിനൊപ്പം ഇത്തവണ ബാറ്റിങും ദുരന്തമായതോടെ 49 റണ്‍സിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. 228 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് മൂന്നാമങ്കത്തില്‍ സൗത്താഫ്രിക്ക ഇന്ത്യക്കു നല്‍കിയത്. പക്ഷെ ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിനു ഇന്ത്യ കൂടാരംകയറി. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1നു കൈക്കലാക്കി.

കാര്‍ത്തിക്കിന്റെ വെടിക്കെട്ട്

കാര്‍ത്തിക്കിന്റെ വെടിക്കെട്ട്

ദിനേശ് കാര്‍ത്തിക്കിന്റെ (46) വെടിക്കെട്ട് ഇന്നിങ്‌സ് മാത്രമാണ് ഇന്ത്യന്‍ ആരാധര്‍ക്കു ആഹ്ലാദിക്കാന്‍ അവസരം ലഭിച്ച ഏക മുഹൂര്‍ത്തം. പതിവ് ഫിനിഷറുടെ റോളില്‍ നിന്നും വ്യത്യസ്തമായി നാലാം നമ്പറില്‍ ബാറ്റിങിനിങ്ങിയ ഡിക്കെ 21 ബോളിലാണ് നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 46 റണ്‍സെടുത്തത്. ദീപക് ചാഹര്‍ 17 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കം 31 റണ്‍സും ഓപ്പണറായി പരീക്ഷിക്കപ്പെട്ട റിഷഭ് പന്ത് 14 ബോളില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സറുമടക്കം 27 റണ്‍സ് നേടി.

വാലറ്റക്കാര്‍ രക്ഷിച്ചു

വാലറ്റക്കാര്‍ രക്ഷിച്ചു

ക്യാപ്റ്റന്‍ രോഹിത ശര്‍മ (0), ശ്രേയസ് അയ്യര്‍ (1), സൂര്യകുമാര്‍ യാദവ് (8), അക്ഷര്‍ പട്ടേല്‍ (9), ഹര്‍ഷല്‍ പട്ടേല്‍ (17), ആര്‍ അശ്വിന്‍ (2), ഉമേഷ് യാദവ് (20*), മുഹമ്മദ് സിറാജ് (5) എന്നിവരെല്ലാം ബാറ്റിങില്‍ നിരാശപ്പെടുത്തി. ഒരു ഘട്ടത്തില്‍ ഇന്ത്യ എട്ടിനു 120ലേക്കു വീണിരുന്നു. എന്നാല്‍ വാലറ്റക്കാര്‍ ടീമിനെ നാണക്കേടില്‍ നിന്നും രക്ഷിക്കുകയായിരുന്നു. സൗത്താഫ്രിക്കയ്ക്കു വേണ്ടി ഡ്വയ്ന്‍ പ്രെട്ടോറിയസ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.

Also Read: നീ പേടിക്കേണ്ട, ഞാനേറ്റു! ക്രീസിലേക്കു പോകവെ യുവരാജിന്റെ വാക്കുകളെക്കുറിച്ച് മുന്‍ ടീമംഗം

തുടക്കം പാളി

തുടക്കം പാളി

മികച്ചൊരു തുടക്കം കളിയില്‍ ഇന്ത്യക്കു അനിവാര്യമായിരുന്നു. പക്ഷെ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രോഹിത്തും പിന്നാലെ ശ്രേയസു മടങ്ങിയതോടെ ഇന്ത്യ രണ്ടിനു നാലു റണ്‍സിലേക്കു കൂപ്പുകുത്തി. മൂന്നാം വിക്കറ്റില്‍ കാര്‍ത്തിക്- റിഷഭ് സഖ്യം 41 റണ്‍സ് അടിച്ചെടുത്തു. കാര്‍ത്തിക് മടങ്ങിയ ശേഷം ഇന്ത്യക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.

റൂസ്സോയ്ക്ക് സെഞ്ച്വറി

റൂസ്സോയ്ക്ക് സെഞ്ച്വറി

റണ്ണൊഴുകിയ ഇന്‍ഡോറിലെ പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട സൗത്താഫ്രിക്ക മൂന്നു വിക്കറ്റിനു 227 റണ്‍സാണ് നേടിയത്. റൈലീ റൂസ്സോയുടെ കന്നി സെഞ്ച്വറിയും (100*) ക്വിന്റണ്‍ ഡികോക്കിന്റെയും (68) ഫിഫ്റ്റിയുമാണ് സൗത്താഫ്രിക്കയെ മികച്ച ടോട്ടലിലെത്തിച്ചത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ബാറ്റിങില്‍ ഫ്‌ളോപ്പായ റൂസ്സോ ഈ മല്‍സരത്തില്‍ സെഞ്ച്വറിയോടെ അതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു. ബോളില്‍ സിക്‌സറും ബൗണ്ടറികളുമടക്കമാണ് താരം സൗത്താഫ്രിക്കയുടെ അമരക്കാരനായത്. 48 ബോളുകളിലായിരുന്നു റൂസ്സോ തന്റെ സെഞ്ച്വറി തികച്ചത്. എട്ടു സിക്‌സറുകളും ഏഴു ബൗണ്ടറികളും താരത്തിന്റെ കിടിലന്‍ ഇന്നിങ്‌സിലുണ്ടായിരുന്നു.

Also Read: ടി20യില്‍ ഗില്ലിയുടെ ടോപ്പ് ഫൈവ്, സൂര്യക്കും റിസ്വാനും ഇടമില്ല! ഇന്ത്യയില്‍ നിന്നും ഹാര്‍ദിക്

ഡികോക്കിനു ഫിഫ്റ്റി

ഡികോക്കിനു ഫിഫ്റ്റി

ഡികോക്ക് 43 ബോളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുമടിച്ചു. തുടരെ രണ്ടാമത്തെ കളിയിലാണ് ഡികോക്ക് ഫിഫ്റ്റി കുറിച്ചത്. ഈ മല്‍സരത്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ അദ്ദേഹത്തെ പുറത്താക്കാന്‍ ഇന്ത്യക്കു അവസരം ലഭിച്ചിരുന്നു. പക്ഷെ ശ്രേയസ് അയ്യരുടെ നേരിട്ടുള്ള ത്രോയില്‍ ഡികോക്ക് റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ക്യാപ്റ്റന്‍ ടെംബ ബവുമ (3) തുടരെ മൂന്നാമത്തെ ഇന്നിങ്‌സിലും ഫ്‌ളോപ്പായി. ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് (23) മറ്റൊരു സ്‌കോറര്‍.

ബവുമ വീണ്ടും ഫ്ളോപ്പ്

ബവുമ വീണ്ടും ഫ്ളോപ്പ്


സൗത്താഫ്രിക്കയുടെ തുടക്കം മോശമായിരുന്നു. അഞ്ചാം ഓവറില്‍ ടീം സ്‌കോര്‍ 30ല്‍ നില്‍ക്കെ ബവുമയെ ഉമേഷ് യാദവ് മടക്കിയിരുന്നു. നായകന്‍ രോഹിത്താണ് ക്യാച്ചെടുത്തത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡികോക്ക്- റൂസ്സോ ജോടി മികച്ച കൂട്ടുകെട്ടുമായി സൗത്താഫ്രിക്കയെ ശക്തമായ നിലയിലെത്തിച്ചു. 90 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഡികോക്ക് റണ്ണൗട്ടായി മടങ്ങിയ ശേഷം റൂസ്സോയ്ക്ക് കൂട്ടായി സ്റ്റബ്‌സ് വന്നതോടെ സൗത്താഫ്രിക്ക വീണ്ടും കുതിച്ചു. 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഖ്യം സൗത്താഫ്രിക്കന്‍ സ്‌കോര്‍ 200 കടത്തി.

മൂന്നു മാറ്റം

മൂന്നു മാറ്റം

ടോസിനു ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. വിരാട് കോലി, കെഎല്‍ രാഹുല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കു ഇന്ത്യ വിശ്രമം നല്‍കി. പകരം ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവര്‍ ടീമിലേക്കു വന്നു. സൗത്താഫ്രിക്കന്‍ ടീമില്‍ ഒരു മാറ്റം വരുത്തിയിരുന്നു. ആന്റിച്ച് നോര്‍ക്കിയക്കു ഡ്വയ്ന്‍ പ്രെട്ടോറിസ് ടീമിലെത്തി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബവുമ (ക്യാപ്റ്റന്‍), റിലീ റൂസ്സോ, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ഡ്വയ്ന്‍ പ്രെട്ടോറിസ്, ലുംഗി എന്‍ഗിഡി.

Story first published: Wednesday, October 5, 2022, 0:03 [IST]
Other articles published on Oct 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+