IND vs SA: രഹാനെയുടെ വൈസ് ക്യാപ്റ്റന്‍സി തെറിക്കും, രോഹിത് പകരക്കാരനാവും, പ്രഖ്യാപനം ഉടന്‍
മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര ഈ മാസം ആരംഭിക്കാനിരിക്കെ നിര്‍ണ്ണായക മാറ്റത്തിനൊരുങ്ങി ഇന്ത്യ. ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍സ്ഥാനത്ത് നിന്ന് അജിന്‍ക്യ രഹാനെയെ മാറ്റി പകരം രോഹിത് ശര്‍മയെ ഇന്ത്യ വൈസ് ക്യാപ്റ്റനാക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. പിടിഐയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സമീപകാലത്തെ രഹാനെയുടെ മോശം പ്രകടനം ടീമില്‍ ഇടം ലഭിക്കാന്‍ സാധിക്കാത്ത തരത്തിലാണ്. അതുകൊണ്ട് തന്നെ ഇനിയും ടീമില്‍ തുടരുക അദ്ദേഹത്തിന് പ്രയാസമാവും.

ഇത് പരിഗണിച്ചാണ് രഹാനെയെ മാറ്റി രോഹിത്തിനെ ഉപ നായകനാക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതെന്നാണ് വിവരം. നിലവില്‍ രോഹിത് ഇന്ത്യയുടെ ടി20 നായകനാണ്. ഏകദിനത്തിലെ വൈസ് ക്യാപ്റ്റനും. സമീപകാലത്തായി ടെസ്റ്റിലും മികച്ച പ്രകടനം നടത്താന്‍ രോഹിത് ശര്‍മക്കാവുന്നുണ്ട്. അതുകൊണ്ടുതന്നെ രോഹിത്തിനെ ടെസ്റ്റിലും ഉപനായകനാക്കുന്നതാവും ഇന്ത്യക്ക് ഗുണം ചെയ്യുക.
Also Read: 'ആദ്യ അന്താരാഷ്ട്ര റണ്‍സിനെക്കാള്‍ വിലപ്പെട്ടതാണ് ആദ്യ വിക്കറ്റ്', മനസ് തുറന്ന് വെങ്കടേഷ് അയ്യര്‍

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടീം പ്രഖ്യാപനം അടുത്ത ആഴ്ച നടക്കാന്‍ പോവുകയാണ്. അതോടൊപ്പം ഉപനായകനെ മാറ്റുന്ന പ്രഖ്യാപനവും ഉണ്ടാവുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. നിലവില്‍ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിന് പുറത്താണ് രഹാനെയുള്ളത്. പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടെങ്കിലും മോശം പ്രകടനമാണ് കാരണമെന്നാണ് വിവരം.
Also Read: സര്‍ഫറാസ് ടോപ്‌സ്‌കോറര്‍, ബൗളിങില്‍ വീണ്ടും മിന്നി ഇഷാന്‍- സൗത്താഫ്രിക്ക പതറുന്നു

2021ലെ രഹാനെയുടെ ബാറ്റിങ് ശരാശരി 20ല്‍ താഴെയാണ്. 34കാരനായ രഹാനെയുടെ 2020ലെ പ്രകടനം നാല് ടെസ്റ്റില്‍ നിന്ന് 272 റണ്‍സാണ്. 38.86 എന്ന ഭേദപ്പെട്ട ശരാശരിയും അദ്ദേഹത്തിനുണ്ടായിരുന്നു. 2021ല്‍ 12 ടെസ്റ്റില്‍ നിന്ന് 407 റണ്‍സാണ് രഹാനെക്ക് നേടാനായത്. അഞ്ചാം നമ്പറിലിറങ്ങുന്ന രഹാനെയുടെ മോശം പ്രകടനം ടീമിനെ പ്രതികൂലമായി ബാധിച്ചതോടെ അദ്ദേഹത്തെ ടീമില്‍ നിന്ന് തഴയാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായിരിക്കുകയാണ്.
Also Read: IPL 2022: 'ഇനി മുംബൈ ഇന്ത്യന്‍സിലേക്കില്ല', ടീമിനോട് ഔദ്യോഗികമായി യാത്രപറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ

ന്യൂസീലന്‍ഡിനെതിരായ കാണ്‍പൂര്‍ ടെസ്റ്റില്‍ 35,4 എന്നിങ്ങനെയായിരുന്ന രഹാനയുടെ സ്‌കോര്‍. പലപ്പോഴും പ്രതീക്ഷക്കൊത്തുയരാന്‍ രഹാനെക്ക് സാധിക്കുന്നില്ല. മുന്‍ കണക്കുകളുടെ പേരില്‍ ഇനിയും ടീമില്‍ തുടരുക അദ്ദേഹത്തിന് പ്രയാസമാണെന്നിരിക്കെ നിര്‍ണ്ണായക തീരുമാനത്തിലേക്ക് ഇന്ത്യ കടക്കേണ്ട സമയം തന്നെയാണിത്. ശ്രേയസ് അയ്യര്‍,ഹനുമ വിഹാരി തുടങ്ങിയ പ്രതിഭാശാലികളായ താരങ്ങള്‍ക്ക് അവസരം നല്‍കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ മാറ്റങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ്.
Also Read: IND vs NZ: കോലിയെത്തി ധോണിക്കൊപ്പം, നാണക്കേടിന്റെ റെക്കോര്‍ഡാണെന്നു മാത്രം! സച്ചിന്‍ രക്ഷപ്പെട്ടു

മൂന്നാം നമ്പറില്‍ ഏറെ നാളുകളായി ഇന്ത്യയുടെ വിശ്വസ്തനായ ചേതേശ്വര്‍ പുജാരക്കും കാര്യങ്ങള്‍ എളുപ്പമാവില്ല. സമീപകാലത്തായി മോശം ഫോമിലാണ് പുജാരയുള്ളത്. അതുകൊണ്ട് തന്നെ പുജാരയെയും ഒഴിവാക്കി മൂന്നാം നമ്പറില്‍ പുതിയ താരത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിച്ചേക്കും. സമീപകാലത്തായി 30 മാത്രമാണ് പുജാരയുടെ ശരാശരി. കൂടാതെ 2019 ജനുവരിക്ക് ശേഷം ഒരു തവണ പോലും സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിനായിട്ടില്ല. കാണ്‍പൂര്‍ ടെസ്റ്റിലും നിരാശപ്പെടുത്തിയ പുജാര മുംബൈ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തിനാണ് പുറത്തായത്.
Also Read: തട്ടകത്തില്‍ ഇന്ത്യയെപ്പോലെ ശക്തര്‍ മറ്റാരുമില്ല, ക്രഡിറ്റ് കോലിക്കും ശാസ്ത്രിക്കും, കണക്കുകളിതാ

ന്യൂസീലന്‍ഡ് പരമ്പരക്ക് ശേഷം ഇന്ത്യ അടിമുടി മാറ്റങ്ങള്‍ തന്നെ വരുത്തിയേക്കും. ഇന്ത്യയെ സംബന്ധിച്ച് ഇതുവരെയുള്ള വിദേശ പര്യടനങ്ങളെല്ലാം വളരെ മികച്ചതായിരുന്നു. വിരാട് കോലി-രവി ശാസ്ത്രി കൂട്ടുകെട്ടിന് കീഴില്‍ ഇന്ത്യ ചരിത്ര നേട്ടങ്ങളാണ് സ്വന്തമാക്കിയതെന്ന് പറയാം. രവി ശാസ്ത്രി പടിയിറങ്ങി രാഹുല്‍ ദ്രാവിഡ് ആ സ്ഥാനത്തേക്കെത്തുമ്പോള്‍ ഇന്ത്യയുടെ പ്രകടന നിലവാരം താഴോട്ട് പോകാതെ കാക്കേണ്ടതായുണ്ട്.
Also Read: IPL 2022: ഡല്‍ഹി ധവാനെയും റബാദയേയും കൈവിട്ടത് മണ്ടത്തരം, നിലനിര്‍ത്തണമായിരുന്നു; ഉത്തപ്പ

ഓസ്്‌ട്രേലിയയില്‍ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയ കോലി-ശാസ്ത്രി കൂട്ടുകെട്ട് ഇംഗ്ലണ്ടിലും മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ ബാറ്റിങ് പിച്ചില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. ബൗളിങ് നിരയില്‍ ഇന്ത്യക്ക് ആശങ്കകള്‍ കുറവാണെങ്കിലും ബാറ്റിങ്ങില്‍ ഇന്ത്യ അഴിച്ചുപണി നടത്തേണ്ട സമയം അതിക്രമിച്ചുവെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications