
കളിയുടെ 13ാം ഓവറില്‍ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമയെ ചാഹല്‍ പുറത്താക്കുകയായിരുന്നു. എന്നാല്‍ 16ാം ഓവറില്‍ താരം വിട്ടുകൊടുത്തത് 23 റണ്‍സായിരുന്നു. ഈ ഓവറില്‍ ഹെന്റിച്ച് ക്ലാസെന്‍ 91 മീറ്റര്‍ ദൈര്‍ഘ്യമുള്ള വമ്പന്‍ സിക്‌സറുമടിച്ചിരുന്നു. ഈ കളിയില്‍ ചാഹലിന്റെ ബൗളിങ് സമീപനത്തെ ചോദ്യം ചെയ്യുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ് ഗൗതം ഗംഭീര്‍.

യുസ്വേന്ദ്ര ചാഹല്‍ ബൗളിങിലെ വേഗതയില്‍ മാറ്റം കൊണ്ടു വരേണ്ടത് വളരെ പ്രധാനമാണ്. റണ്‍സ് വഴങ്ങാതെ നല്ല ടൈറ്റ് ബൗളിങ് കാഴ്ചവച്ചാല്‍ വിക്കറ്റ് ലഭിക്കുമെന്നാണ് ചാഹല്‍ കരുതുന്നതെങ്കില്‍ അതു സംഭവിക്കാന്‍ പോവുന്നില്ല. അതു ഇടംകൈയന്‍ സ്പിന്നറുടെ ജോലിയാണ്. ഫിംഗര്‍ സ്പിന്നറായിരിക്കും നിങ്ങളുടെ ഡിഫന്‍സീന് സ്പിന്നര്‍. പക്ഷെ റിസ്റ്റ് സ്പിന്നര്‍ അറ്റാക്കിങ് ഓപ്ഷന്‍ തന്നെയാണ്.
IPL 2023: 'ലങ്കന്‍ പാണ്ഡ്യ', മുംബൈയടക്കം മൂന്നു ടീമുകള്‍ ഷനകയ്ക്കായി വല വീശും?

ആക്രമണോത്സുക മാനസികവാസ്ഥയില്‍ യുസ്വേന്ദ്ര ചാഹല്‍ ബൗള്‍ ചെയ്യേണ്ടത് പ്രധാനമാണ്. നാലോവറില്‍ 50 റണ്‍സ് അദ്ദേഹത്തിനു വിട്ടുനല്‍കാം. പക്ഷെ മൂന്നു വിക്കറ്റുകള്‍ കളിയില്‍ വീഴ്ത്തുകയാണെങ്കില്‍ ചാഹലിനു ടീമിനെ വിജയിക്കാവുന്ന സാഹചര്യത്തിലേക്കു കൊണ്ടു പോവാന്‍ സാധിക്കും. എന്നാല്‍ 40-50 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് ഒരു വിക്കറ്റ് മാത്രമാണ് ചാഹലിനു ലഭിക്കുന്നതെങ്കില്‍ അതു പ്രശ്‌നം തന്നെയാണന്നും ഗൗതം ഗംഭീര്‍ മല്‍സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ചൂണ്ടിക്കാട്ടി.

'സിക്‌സ് പായ്ക്കില്‍ കുറഞ്ഞൊരു കളിയില്ല'- ഇന്ത്യന്‍ ക്രിക്കറ്റിലെ മസില്‍മാന്‍മാര്‍
കുറേക്കൂടി സ്ലോയായി ബൗള്‍ ചെയ്ത് ബാറ്ററെ പ്രലോഭിപ്പിക്കാന്‍ യുസ്വേന്ദ്ര ചാഹല്‍ ശ്രമിക്കണം. ആദ്യത്തെ ചില ബോളുകളില്‍ സിക്‌സര്‍ വഴങ്ങേണ്ടി വന്നാലും കുഴപ്പമില്ല. രണ്ടാം ടി20യില്‍ സൗത്താഫ്രിക്കന്‍ ബാറ്റര്‍മാര്‍ ക്രീസിനകത്തു നിന്ന് തന്നൊണ് ചാഹലിനെതിരേ വമ്പന്‍ ഷോട്ടുകള്‍ പായിച്ചത്.
ഇതിനര്‍ഥം ചാഹല്‍ വേഗതയില്‍ ബൗള്‍ ചെയ്യാനാണ് ശ്രമിച്ചതെന്നമാണ്. ഇത്തരത്തിലുള്ള ബോളുകള്‍ ചാഹലില്‍ നിന്നല്ല, മറിച്ച് അക്ഷര്‍ പട്ടേലില്‍ നിന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നതെന്നും ഗൗതം ഗംഭീര്‍ വിശദമാക്കി.

ഡല്‍ഹിയിലെ ആദ്യ ടി20യില്‍ യുസ്വേന്ദ്ര ചാഹലിനെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ പോലും ക്യാപ്റ്റന്‍ റിഷഭ് പന്തിനായിരുന്നില്ല. വെറും 2.1 ഓവര്‍ മാത്രമേ അദ്ദേഹത്തെക്കൊണ്ട് ഇന്ത്യ ബൗള്‍ ചെയ്യിരുന്നുള്ളൂ. ഇവയില്‍ നിന്നും വഴങ്ങിയത് 26 റണ്‍സായിരുന്നു. നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ ചാഹലിനെ അനുവദിക്കാത്തതിന്റെ പേരില്‍ പല കോണുകളില്‍ നിന്നും
വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. അതേസമയം, പരമ്പരയിലെ രണ്ടു മല്‍സരങ്ങളില്‍ നിന്നും ചാഹല്‍ വിട്ടുനല്‍കിയത് 75 റണ്‍സാണ്.

അതേസമയം, രണ്ടാമത്തെ മല്‍സരശേഷവും ഇന്ത്യന്‍ നായകന്‍ റിഷഭ് പന്ത് തോല്‍വിയുടെ പേരില്‍ പഴിച്ചത് ബൗളര്‍മാരെയായിരുന്നു. രണ്ടു സ്പിന്നര്‍മാരുടെയു പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സ്പിന്നര്‍മാര്‍ ഗെയിമില്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യേണ്ടത് ആവശ്യമാണെന്നായിരുന്നു യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ പ്രകടനത്തെക്കുറിച്ച് റിഷഭ് മല്‍സരശേഷം പറഞ്ഞത്.


Click it and Unblock the Notifications