For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഒപ്പമെത്താന്‍ ടീം ഇന്ത്യ, നാലാമങ്കം പൊടിപാറും- പ്രിവ്യു, സാധ്യതാ ഇലവന്‍

വെള്ളിയാഴ്ച രാജ്‌കോട്ടിലാണ് കളി

രാജ്‌കോട്ട്: സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയ ടീം ഇന്ത്യ തുടരെ രണ്ടാം ലക്ഷ്യമിട്ട് വീണ്ടുമിറങ്ങുന്നു. നാലാം ടി20 മല്‍സരം വെള്ളിയാഴ്ച രാജ്‌കോട്ടില്‍ നടക്കും. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മല്‍സരം.

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ സൗത്താഫ്രിക്ക 2-1നു മുന്നിട്ടുനില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ ഇന്ത്യക്കു നാലാമങ്കവും ജീവന്‍മരണ പോരട്ടാമാണ്. തോല്‍ക്കുകയാണെങ്കില്‍ സൗത്താഫ്രിക്ക പരമ്പര പോക്കറ്റിലാക്കും. അതുകൊണ്ടു തന്നെ കൈയ്‌മെയ് മറന്നൊരു പോരാട്ടം തന്നെയായിരിക്കും റിഷഭ് പന്തും സംഘവും ഈ കളിയിലും ലക്ഷ്യമിടുന്നത്.

1

പരമ്പരയില്‍ ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളിലും ഒരേ ടീമിനെ തന്നെയാണ് ഇന്ത്യ ഇറക്കിയത്. മൂന്നാം ടി20യില്‍ പ്ലെയിങ് ഇലവനില്‍ ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ആദ്യ രണ്ടു കളിയിലും ഫ്‌ളോപ്പായ ബൗളിങ് ലൈനപ്പില്‍ ചില മാറ്റങ്ങളുണ്ടാവുമെന്നായിരുന്നു സൂചനകള്‍.
പക്ഷെ അതേ ടീമില്‍ തന്നെ വിശ്വാസമര്‍പ്പിക്കാന്‍ കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ റിഷഭ് പന്തും തീരുമാനിക്കുകയായിരുന്നു. ഇതിനു ഫലം കാണുകയും ചെയ്തു. ക്ലിക്കാവിതിരുന്ന ഇന്ത്യന്‍ ബൗളിങ് യൂനിറ്റ് ഉജ്ജ്വലമായി ബൗള്‍ ചെയ്തതോടെ ഇന്ത്യ മികച്ച വിജയവും കുറിക്കുകയായിരുന്നു.

2

രാജ്‌കോട്ടിലെ നാലാം ടി20യിലും ഇന്ത്യ ഇതേ പ്ലെയിങ് ഇലവനെ തന്നെ ഇറക്കാനാണ് സാധ്യത. നിര്‍ണായക മല്‍സരത്തില്‍ വിന്നിങ് കോമ്പിനേഷനില്‍ തന്നെ വിശ്വാസമര്‍പ്പിക്കുകയെന്ന സമീപനമായിരിക്കും രാഹുല്‍ ദ്രാവിഡും റിഷഭ് പന്തും സ്വീകരിക്കുക.
മൂന്നാം ടി20ക്കിടെ ഫാസ്റ്റ് ബൗളര്‍ അര്‍ഷ് ദീപിനു കൈയില്‍ പരിക്കേറ്റിരുന്നു. സ്വന്തം ബൗളിങില്‍ കാഗിസോ റബാഡയുടെ ഷോട്ട് തടയാന്‍ ശ്രമിക്കവം ബോള്‍ ആവേശിന്റെ കൈയില്‍ ശക്തമായി പതിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതാണോയെന്നു വ്യക്തമല്ല. താരത്തിനു വിശ്രമം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയാണെങ്കില്‍ പുതുമുഖങ്ങളായ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവരിലൊരാള്‍ക്കു അരങ്ങേറാന്‍ അവസരമൊരുങ്ങിയേക്കും.

സച്ചിന്റെയും യുവിയുടെയും കാറുകള്‍ ഏതെന്നറിയുമോ? താരങ്ങളും ആഡംബരക്കാറുകളും

3

അതേസമയം, ബാറ്റിങില്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ മോശം ഫോം ഇന്ത്യക്കു തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ മൂന്നു കളികളിലും ബാറ്റിങില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. 13.33 എന്ന ദയനീയ ശരാശരിയില്‍ 40 റണ്‍സ് മാത്രമേ റിഷഭിനു നേടാനായിട്ടുള്ളൂ. ആദ്യ കളിയില്‍ നേടിയ 29 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മറ്റു രണ്ടു മല്‍സരങ്ങളിലും അദ്ദേഹം ഒറ്റയക്ക സ്‌കോറിനു പുറത്താവുകയായിരുന്നു.

4

കടുപ്പമേറിയ ഇംഗ്ലണ്ട് പര്യടനം അടുത്ത മാസം ആരംഭിക്കാനിരിക്കെ ടീമിലെ നിര്‍ണായക താരങ്ങളിലൊരാള്‍ കൂടിയായ റിഷഭ് ഫോം വീണ്ടെടുക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. നാലാം ടി20യില്‍ അദ്ദേഹം താളം വീണ്ടെടുക്കുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

IND vs SA: 4 വര്‍ഷത്തിനിടെ 11 അവസരം, റിഷഭിന്റെ പകുതി അവസരമെങ്കിലും സഞ്ജുവിന് നല്‍കൂ!

5

വിവിധ ഫോര്‍മാറ്റുകളിലായി സൗത്താഫ്രിക്കയ്‌ക്കെതിരേ തുടര്‍ച്ചയായി ഏഴു തോല്‍വികള്‍ക്കു ശേഷമാണ് മൂന്നാം ടി20യില്‍ ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്തിയത്. നാലാം ടി20യുടെ വേദിയായ രാജ്‌കോട്ടില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് മികച്ചതാണ്. ഇവിടെ മൂന്നു മല്‍സരങ്ങളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഒന്നില്‍ തോല്‍ക്കുകയും ചെയ്തു.

6

2013ല്‍ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിനാണ് ഇവിടെ ഇന്ത്യ തകര്‍ത്തുവിട്ടത്. എന്നാല്‍ 2017ല്‍ ന്യൂസിലാന്‍ഡിനോടു 40 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങി. അവസാനമായി 2019ല്‍ ബംഗ്ലാദേശിനെതിരേ എട്ടു വിക്കറ്റിന്റെ മിന്നുന്ന വിജയം ഇന്ത്യ നേടിയിരുന്നു.
രാജ്‌കോട്ടിലേതു ഫ്‌ളാറ്റ് പിച്ചാവാനാണ് സാധ്യത. അതുകൊണ്ടു തന്നെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനു 200 റണ്‍സെങ്കിലും നേടിയാല്‍ മാത്രമേ അതു പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍, സൗത്താഫ്രിക്കന്‍ സ്പിന്നര്‍ തബ്രെയ്‌സ് ഷാംസി എന്നിവര്‍ക്കു മികച്ച പ്രകടനം സാധിക്കുന്ന ഗ്രൗണ്ട് കൂടിയാണിത്.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ആവേശ് ഖാന്‍.

സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), റീസ ഹെന്‍ഡ്രിക്‌സ്, ഡ്വയ്ന്‍ പ്രിട്ടോറിയസ്, റാസി വാന്‍ഡെര്‍ ഡ്യുസ്സെന്‍, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍നല്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്കിയ, തബ്രൈസ് ഷംസി.

Story first published: Wednesday, June 15, 2022, 18:37 [IST]
Other articles published on Jun 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+