
രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളിലൊന്ന് വിരാട് കോലിയുടെ തിരിച്ചുവരവാണ്. രണ്ടാം ടെസ്റ്റിന് തൊട്ടുമുമ്പാണ് കോലിക്ക് പരിക്കേറ്റത്. ഇതോടെ കോലിക്ക് പകരം കെ എല്‍ രാഹുലിനെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. നായകനെന്ന നിലയില്‍ രാഹുലിന് മികവ് കാട്ടാനാവാതെ വന്നതോടെ ആരാധകര്‍ കോലിയുടെ തിരിച്ചുവരവാണാഗ്രഹിക്കുന്നത്.
Also Read: IPL 2022: പഞ്ചാബിന് നിലനിര്‍ത്തലില്‍ പാളി, ശരിക്കും നിലനിര്‍ത്തേണ്ടിയിരുന്നത് ഈ മൂന്ന് പേരെ

ഇപ്പോഴിതാ മൂന്നാം ടെസ്റ്റില്‍ കോലി തിരിച്ചെത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ്. രണ്ടാം ടെസ്റ്റിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ദ്രാവിഡ് കോലി മടങ്ങിവരുമെന്ന് വ്യക്തമാക്കിയത്. ജോഹാനസ്ബര്‍ഗില്‍ നാലാം ദിനം ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വിരാട് കോലിയും പരിശീലനത്തിനിറങ്ങിയിരുന്നു. പരിക്കില്‍ നിന്ന് കോലി മോചിതനായത് ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

'അവന് എല്ലാത്തരത്തിലും പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയെന്നാണ് കരുതുന്നത്. നെറ്റ്‌സില്‍ ത്രോഡൗണ്‍സുമായി അവനോടൊപ്പം ഞാനുണ്ടായിരുന്നു. കേപ്ടൗണിലെ ഒന്നോ രണ്ടോ നെറ്റ്‌സ് പരിശീലനത്തോടെ അവന് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിസിയോയുമായി നീണ്ട ചര്‍ച്ച നടത്തുകയും കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു'-രാഹുല്‍ ദ്രാവിഡ് പറഞ്ഞു. കോലിയുടെ മടങ്ങിവരവ് ഇന്ത്യന്‍ ടീമിനെ വിജയ വഴിയിലേക്കെത്തിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Also Read: IND vs SA: മൂന്നാം ടെസ്റ്റില്‍ കോലി തിരിച്ചെത്തിയാല്‍ ആരെ ഒഴിവാക്കും? ഗംഭീറിന്റെ നിര്‍ദേശം ഇങ്ങനെ

കോലിയുടെ 100ാം ടെസ്റ്റാണ് കേപ്ടൗണില്‍ നടക്കാന്‍ പോകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും ഒരു അന്താരാഷ്ട്ര സെഞ്ച്വറി പോലും നേടാനാവാത്ത കോലിക്ക് ഈ വര്‍ഷത്തെ ആദ്യ മത്സരം പരിക്ക് മൂലം നഷ്ടമായിരുന്നു. പൂര്‍ണ്ണ ഫിറ്റ്‌നസോടെയെത്തി സെഞ്ച്വറിയോടെ പുതുവര്‍ഷത്തെ തന്റെ ആദ്യ മത്സരം ആഘോഷമാക്കാന്‍ കോലിക്കാവുമോയെന്ന് കണ്ടറിയാം.
Also Read: ബുംറ കൂളാണ്, പക്ഷെ കലിപ്പായാല്‍ 'പിടിച്ചാല്‍ കിട്ടില്ല'!- ഇതാ മൂന്ന് സംഭവങ്ങള്‍

അതേ സമയം മുഹമ്മദ് സിറാജിന്റെ പരിക്ക് ഇന്ത്യക്ക് വലിയ തിരിച്ചടിയാവും. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ആറ് ഓവര്‍ മാത്രമാണ് സിറാജ് എറിഞ്ഞത്. കാലിന് പരിക്കേറ്റ സിറാജിന് മൂന്നാം ടെസ്റ്റ് നഷ്ടമാവാനാണ് സാധ്യത. 'സിറാജിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ ആവിശ്യമാണ്. നെറ്റ്‌സില്‍ അവന്റെ ബൗളിങ് പരിശോധിക്കണം. കാല്‍മുട്ടിനേല്‍ക്കുന്ന പരിക്കില്‍ നിന്ന് പെട്ടെന്ന് മോചിതനാവുക എളുപ്പമല്ല. എന്നാല്‍ ഇന്ത്യക്ക് ഉമേഷ് യാദവ്,ഇഷാന്ത് ശര്‍മ എന്നീ ശക്തരായ താരങ്ങള്‍ ബെഞ്ചിലുള്ളതിനാല്‍ പ്രശ്‌നങ്ങളില്ല'-കെ എല്‍ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
Also Read: ഓള്‍ടൈം ബെസ്റ്റ് 11നുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത്തിനും ധോണിക്കും കോലിക്കും ഇടമില്ല

സിറാജിന്റെ പരിക്ക് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ കാര്യമായി ബാധിച്ചിരുന്നു. ആദ്യ ഇന്നിങ്‌സിനിടെ പരിക്കേറ്റതോടെ സിറാജിന് നിയന്ത്രണത്തോടെ പന്തെറിയാനായില്ല. സിറാജിന്റെ പരിക്ക് ഇന്ത്യന്‍ പേസ് നിരയുടെ മൂര്‍ച്ച കുറച്ചു. ആക്രമണത്തില്‍ ഇന്ത്യയുടെ പേസ് നിരക്ക് മികവ് കാട്ടാനാവാതെയും പോയി. സിറാജിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയായെന്ന് ദ്രാവിഡും സമ്മതിച്ചു. 'സിറാജിന് ആദ്യ ഇന്നിങ്‌സിനിടെ പരിക്കേറ്റതും പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ സാധിക്കാതിരുന്നതും വലിയ തിരിച്ചടി തന്നെയാണ്. അവനെ ബൗളറെന്ന നിലയില്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു'-ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ജോഹാനസ്ബര്‍ഗില്‍ ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് തോല്‍ക്കുന്നത്. ഇതിന് മുമ്പ് അഞ്ച് തവണ കളിച്ചപ്പോള്‍ രണ്ട് ജയവും മൂന്ന് സമനിലയുമാണ് ഇന്ത്യ നേടിയത്. സൂപ്പര്‍ താരങ്ങളുടെ പരിക്ക് ഇന്ത്യക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.


Click it and Unblock the Notifications