Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: അവനെ ഇന്ത്യ പുറത്തിരുത്തണം, പകരക്കാരനെ നിര്‍ദേശിച്ച് ജാഫര്‍

സൗത്താഫ്രിക്കയുമായുള്ള മൂന്നാം ടി20യില്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് വിശാഖപട്ടണത്താണ് മൂന്നാമങ്കം. ആദ്യ രണ്ടു മല്‍സരങ്ങളും തോറ്റതിനാല്‍ മൂന്നാമത്തെ കളി ഇന്ത്യക്കു ജീവന്‍മരണ പോരാട്ടമാണ്. പരമ്പര കൈവിടാതിരിക്കാന്‍ റിഷഭ് പന്തിനും സംഘത്തിനും മല്‍സരം ജയിച്ചേ തീരൂ.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ മൂന്നാം ടി20യില്‍ ഇന്ത്യ പുറത്തിരുത്തണമെന്നാണ് വസീം ജാഫറുടെ അഭിപ്രായം. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ ഒരേ ഇലവനെയായിരുന്നു ഇറക്കിയത്. എന്നാല്‍ മൂന്നാം ടി20യില്‍ ഇന്ത്യ മാറ്റം വരുത്താനുള്ള സാധ്യത കൂടുതലാണ്.

1

അക്ഷര്‍ പട്ടേലിനു പകരം യുവ ലെഗ് സ്പിന്നര്‍ സ്പിന്നര്‍ രവി ബിഷ്‌നോയിയെ മൂന്നാം ടി20യില്‍ ഇന്ത്യ കളിപ്പിക്കമമെന്നാണ് വസീം ജാഫര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുസ്വേന്ദ്ര ചാഹല്‍ എത്ര മികച്ച ബൗളിങാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കാഴ്ചവച്ചത്. പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കുകയും ചെയ്തു.

2

പക്ഷെ സൗത്താഫ്രിക്കയുമായുള്ള ആദ്യ രണ്ടു ടി20കളിലും ഈ ഫോം ആവര്‍ത്തിക്കാന്‍ ചാഹലിനായിട്ടില്ല. ടി20 ഫോര്‍മാറ്റില്‍ താരത്തിന്റെ പ്രകടനം വളരെ പ്രധാനമാണ്. മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കുകയും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യാനായില്ലെങ്കില്‍ അവസാനത്തെ അഞ്ചോവറില്‍ 70-80 റണ്‍സ് വരെ നിങ്ങള്‍ക്കു വഴങ്ങേണ്ടതായി വരും. ഇതു തന്നെയാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ കണ്ടതെന്നും വസീം ജാഫര്‍ വിലയിരുത്തി.

'സിക്‌സ് പായ്ക്കില്‍ കുറഞ്ഞൊരു കളിയില്ല'- ഇന്ത്യന്‍ ക്രിക്കറ്റിലെ മസില്‍മാന്‍മാര്‍

3

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അക്ഷര്‍ പട്ടേലിനു മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല സൗത്താഫ്രിക്കന്‍ താരങ്ങള്‍ കടന്നാക്രമിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ അടുത്ത മല്‍സരത്തില്‍ അക്ഷറിനെ പുറത്തിരുത്തി രവി ബിഷ്‌നോയിയെ ഇന്ത്യ പരീക്ഷിക്കണമെന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം.

4

കാരണം ലെഗ് സ്പിന്നര്‍ നിങ്ങള്‍ക്കു കൂടുതല്‍ മികച്ച ഓപ്ഷനുകള്‍ നല്‍കുമെന്നും വസീം ജാഫര്‍ നിരീക്ഷിച്ചു. കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ 21 കാരനായ രവി ബിഷ്‌നോയ്ക്കു കഴിഞ്ഞിരുന്നു. 8.44 ഇക്കോണമി റേറ്റില്‍ 13 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു.

'കുമ്പിടിയാ, കുമ്പിടി, ഇവിടെയും അവിടെയും കാണാം'! പ്രമുഖരുടെ അപരന്‍മാര്‍

5

യുസ്വേന്ദ്ര ചാഹല്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ഐപിഎല്‍ ഫൈനലില്‍ നടത്തിയതു പോലെയൊരു പ്രകടനം ഹാര്‍ദിക് പാണ്ഡ്യക്കു സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ കാഴ്ചവയ്ക്കാനായിട്ടില്ല. ആദ്യ ടി20യില്‍ ഹാര്‍ദിക് ഒരോവര്‍ മാത്രമേ ബൗള്‍ ചെയ്തിരുന്നുള്ളൂ. ഒരുപാട് റണ്‍സും വിട്ടുകൊടുത്തതായി വസീം ജാഫര്‍ വിലയിരുത്തി.

6

ഭുവനേശ്വര്‍ കുമാറിന്റെ ന്യൂബോള്‍ ബൗളിങ് ഗംഭീരമായിരുന്നു. ആവേശ് ഖാനും നന്നായി പന്തെറിഞ്ഞു. പക്ഷെ സ്പിന്നര്‍മാരില്‍ നിന്നും മികച്ചൊരു പിന്തുണ ഇവര്‍ക്കു ലഭിച്ചില്ല. കൂടാതെ നാലാം സീമറായ ഹാര്‍ദിക് പാണ്ഡ്യയും നിരാശപ്പെടുത്തി. ഈ മേഖലയിലാണ് ഇന്ത്യ മെച്ചപ്പെടാനുള്ളതെന്നാണ് തനിക്കു തോന്നുന്നതെന്നു വസീം ജാഫര്‍ അഭിപ്രായപ്പെട്ടു.

7

ബാറ്റിങിലും ഇന്ത്യക്കു ടോപ് ഓര്‍ഡറില്‍ നിന്നും കൂടുതല്‍ സംഭാവന ലഭിക്കേണ്ടത് പ്രധാനമാണെന്നു വസീം ജാഫര്‍ വ്യക്തമാക്കി. മൂന്നാം ടി20യിലും ടോസ് നഷ്ടപ്പെടുകയാണെങ്കില്‍ ശരാശരിയിലും മുകൡലുള്ള സ്‌കോര്‍ നേടാന്‍ ഇന്ത്യ ശ്രമിക്കണം. വിശാഖപട്ടണത്തേത് കൂടുതല്‍ മെച്ചപ്പെട്ട പിച്ചാണ്. ഇവിടുത്തെ ശരാശരി സ്‌കോര്‍ എത്രയായാലും അതിനു മുകളില്‍ നേടാന്‍ ഇന്ത്യ ശ്രദ്ധിക്കണമെന്നും വസീം ജാഫര്‍ പറഞ്ഞു.

Story first published: Monday, June 13, 2022, 23:41 [IST]
Other articles published on Jun 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+