Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: അവന്‍ കളിച്ചാല്‍ ഇന്ത്യക്ക് ഇത്ര തല്ല് കിട്ടില്ലായിരുന്നു! ചൂണ്ടിക്കാട്ടി ജാഫര്‍

സൗത്താഫ്രിക്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കിയിരുന്നെങ്കിലും ബൗളിങ് നിരയുടെ പ്രകടനം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ ആദ്യ ടി20യില്‍ ഉജ്ജ്വല ബൗളിങ് കാഴ്ചവയ്ക്കാന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ അടുത്ത രണ്ടു കളിയിലും ബൗളര്‍മാര്‍ റണ്‍സ് വാരിക്കോരി നല്‍കി. രണ്ടും മൂന്നും ടി20കളില്‍ 200ന് മുകളില്‍ റണ്‍സാണ് സൗത്താഫ്രിക്ക വാരിക്കൂട്ടിയത്. മൂന്നാമത്തെ മല്‍സരത്തില്‍ റണ്‍ചേസില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.

പരമ്പരയില്‍ ഇന്ത്യന്‍ ബൗളിങിലെ പ്രധാന പ്രശ്‌നം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യ പരമ്പരയില്‍ വളരെയധികം മിസ്സ് ചെയ്തുവെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

ആറാമത്തെ ഓപ്ഷനില്ല

ആറാമത്തെ ഓപ്ഷനില്ല

സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യക്കു വിശ്രമം നല്‍കിയിരുന്നു. ഈ കാരണത്താല്‍ ആറാമതൊരു ബൗളിങ് ഓപ്ഷന്‍ ടീമിനു ഇല്ലായിരുന്നു. പല ബൗളര്‍മാര്‍ക്കും മോശം ദിവസമായിട്ടും വേറെ ഓപ്ഷന്‍ ഇല്ലാതിരുന്നതിനാല്‍ ഇന്ത്യക്കു അഞ്ചു ബൗളര്‍മാരെക്കൊണ്ടും നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കേണ്ടതായി വന്നുവെന്നും വസീം ജാഫര്‍ നിരീക്ഷിച്ചു.

Also Read: 19ാം ഓവറില്‍ ഇവര്‍ എറിഞ്ഞാല്‍ ഇന്ത്യ തോല്‍ക്കും! മൂന്നു പേരും ലോകകപ്പ് ടീമില്‍

ഷഹബാസ് അരങ്ങേറും

ഷഹബാസ് അരങ്ങേറും

ടി20 പരമ്പരയിലെ പ്രകടനം വിലയിരുത്തുമ്പോള്‍ സൗത്താഫ്രിക്കയുമായുളള ഏകദിനത്തില്‍ ആറാമതൊരു ബൗളിങ് ഓപ്ഷന്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ വേണമെന്നു വസീം ജാഫര്‍ അഭിപ്രായപ്പെട്ടു. ഷഹബാസ് അഹമ്മദ് ആദ്യ ഏകദിനത്തിലൂടെ ഇന്ത്യക്കായി അരങ്ങേറുമെന്നാണ് ഞാന്‍ കരുതുന്നത്. അവന്‍ ഓള്‍റൗണ്ടറാണ്, നന്നായി ബാറ്റ് ചെയ്യും. ഇന്ത്യക്കു നിലവില്‍ രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓള്‍റൗണ്ടര്‍മാരായുണ്ടെങ്കിലും കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ കണ്ടു വയ്‌ക്കേണ്ടത് ആവശ്യമാണെന്നു താന്‍ കരുതുന്നതായി ജാഫര്‍ പറഞ്ഞു.

Also Read: ക്യാപ്റ്റനായി രോഹിത്തിന്റെ 'ഹണിമൂണ്‍' തീരുന്നു, വലിയ കുഴപ്പത്തിലായേക്കും! ഫാന്‍സ് ക്ഷമിക്കില്ല

ലോകകപ്പ് ടീം നോക്കൂ

ലോകകപ്പ് ടീം നോക്കൂ

2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ജേതാക്കളായ ഇന്ത്യന്‍ ടീമിനെ നോക്കൂ. ടീമില്‍ ഒരുപാട് ബാറ്റിങ് ഓള്‍റൗണ്ടര്‍മാര്‍ ഉണ്ടായിരുന്നുവെന്നു കാണാം. മോശമല്ലാതെ ബൗള്‍ ചെയ്യാന്‍ സാധിക്കുന്നവരായിരുന്നു ഇവര്‍. അത്തരം കളിക്കാരാണ് ടീമിനെ ശക്തരാക്കുന്നതെന്നും വസീം ജാഫര്‍ ചൂണ്ടിക്കാട്ടി.

ഷഹബാസിന്‍റെ പ്രകടനം

ഷഹബാസിന്‍റെ പ്രകടനം

27 കാരനായ ഷഹബാസ് ഇടംകൈയന്‍ സ്പിന്നറും ഇടംകൈയന്‍ ബാറ്ററുമാണ്. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ബംഗാളിനു വേണ്ടി അഞ്ചു മല്‍സരങ്ങളില്‍ നിന്നും 60.25 ശരാശരിയില്‍ 482 റണ്‍സ് താരം നേടിയിരുന്നു. കൂടാതെ ബൗളിങ്ങില്‍ 22.10 ശരാശരിയില്‍ 20 വിക്കറ്റുകളും ഷഹബാസ് വീഴ്ത്തിയിരുന്നു.
കൂടാതെ ദുലീപ് ട്രോഫിയിലും മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. നോര്‍ത്ത് സോണുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ അഞ്ചു വിക്കറ്റുകളെടുത്ത ഷഹബാസ് 62 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും നിര്‍ണായക താരമാണ് അദ്ദേഹം.

സൗത്താഫ്രിക്കയ്‌ക്കെതിരായ ഇന്ത്യന്‍ ഏകദിന ടീം

സൗത്താഫ്രിക്കയ്‌ക്കെതിരായ ഇന്ത്യന്‍ ഏകദിന ടീം

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, രാഹുല്‍ ത്രിപാഠി, രജത് പാട്ടിധര്‍, ഷഹബാസ് അഹമ്മദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.

Story first published: Thursday, October 6, 2022, 15:25 [IST]
Other articles published on Oct 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+