
വേഗവും ബൗണ്‍സും നിറഞ്ഞ ദക്ഷിണാഫ്രിക്കന്‍ പിച്ച് സന്ദര്‍ശക ബാറ്റ്‌സ്മാന്‍മാര്‍ക്ക് എന്നും പേടി സ്വപ്‌നമാണ്. ഇന്ത്യ 20 ടെസ്റ്റ് ദക്ഷിണാഫ്രിക്കയില്‍ കളിച്ചപ്പോള്‍ ജയിച്ചത് മൂന്നെണ്ണത്തില്‍ മാത്രമാണെന്നത് ജയം എത്രത്തോളം പ്രയാസകരമാണെന്ന് വ്യക്തം. ഇതിഹാസങ്ങള്‍ പലരും ഒരുമിച്ച് അണിനിരന്നിട്ടും ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചില്ല. സൗരവ് ഗാംഗുലിയും എംഎസ് ധോണിയുമെല്ലാം നായകന്മാരെന്ന നിലയില്‍ തോല്‍വി സമ്മതിച്ച ദക്ഷിണാഫ്രിക്കയില്‍ വിരാട് കോലി എന്ത് അത്ഭുതം കാട്ടുമെന്നാണ് കണ്ടറിയേണ്ടത്. ഇത്തവണയും ഇന്ത്യ പരമ്പര കൈവിടുമെന്ന് പറയുന്നവരാണ് ഏറെയെങ്കിലും ഇത്തവണ ചരിത്രം തിരുത്താന്‍ ഇന്ത്യക്ക് സാധിച്ചേക്കും. ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടുമെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
Also Read: കോലിയും ദ്രാവിഡും തമ്മില്‍ അടിച്ചു പിരിയും! അധികം വൈകില്ല- പ്രവചനവുമായി മുന്‍ പാക് താരം

മാനസികമായ മുന്‍തൂക്കം
ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ ദക്ഷിണാഫ്രിക്കയിലിറങ്ങുന്നത് വലിയ ആത്മവിശ്വാസത്തോടെയാണ്. അതിനുള്ള കാരണം സമീപകാലത്തെ വിദേശ പര്യടനങ്ങളിലെ പ്രകടനമാണ്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര രണ്ട് തവണ നേടിയ ഇന്ത്യ ഇംഗ്ലണ്ടിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയിലും പ്രതീക്ഷകളേറെയാണ്.
Also Read: 'ഇവര്‍ ഈ വര്‍ഷത്തെ ദുരന്തങ്ങള്‍', ഫ്‌ളോപ്പ് 11ല്‍ ഉള്‍പ്പെടുന്നവരില്‍ പ്രമുഖരും, പരിശോധിക്കാം

വിദേശ പിച്ചുകളെന്ന പേടി ഇപ്പോള്‍ ഇന്ത്യക്കില്ലെന്ന് പറയാം. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയും ഇന്ത്യക്ക് ഗുണം ചെയ്യുന്ന കാര്യമാണ്. ആക്രമണോത്സകതയോടെ ഇന്ത്യക്ക് പൊരുതാനായാല്‍ ദക്ഷിണാഫ്രിക്കയിലും ചരിത്രം തിരുത്താനാവും. അതിനുള്ള താരമികവും പരിശീലക പിന്തുണയും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ദക്ഷിണാഫ്രിക്കയില്‍ അനുഭവസമ്പത്തും മികച്ച റെക്കോഡുമുള്ള ദ്രാവിഡിന്റെ ഉപദേശങ്ങളും ടീമിന് കരുത്തേകും.
Also Read: ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് പൊളിക്കും! മുംബൈയില്‍ ഞാനതു കണ്ടതാണ്- പുകഴ്ത്തി ബോള്‍ട്ട്

സീനിയര്‍ താരങ്ങളുടെ മികച്ച റെക്കോഡ്
ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ളത് പ്രതീക്ഷ നല്‍കുന്നു. വിരാട് കോലി അഞ്ച് ടെസ്റ്റില്‍ നിന്ന് 558 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. സമീപകാല പ്രകടനം മോശമാണെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്താന്‍ കോലിക്ക് മികവുണ്ട്. മൂന്നാം നമ്പറിലെ വിശ്വസ്തനായ ചേതേശ്വര്‍ പുജാര ഒരു സെഞ്ച്വറിയടക്കം 35നോടടുത്ത് ശരാശരിയിലാണ് ദക്ഷിണാഫ്രിക്കയില്‍ ബാറ്റിങ് പ്രകടനം നടത്തിയിട്ടുള്ളത്. അജിന്‍ക്യ രഹാനെ രണ്ട് തവണ ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. റിഷഭ് പന്തെന്ന് എക്‌സ് ഫാക്ടറും ഇന്ത്യയുടെ സാധ്യതകള്‍ ഉയര്‍ത്തുന്നു.
Also Read: IND vs SA: ടെസ്റ്റില്‍ ഇനി കളിക്കുമെന്നു പോലും കരുതിയില്ല, തിരിച്ചുവരവിനെക്കുറിച്ച് രാഹുല്‍

പേസ് ബൗളിങ് കരുത്ത്
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയെ അലട്ടിയിരുന്ന പ്രധാന പ്രശ്‌നം മികച്ച പേസ് ബൗളര്‍മാരുടെ അഭാവമാണ്. ഇന്ത്യയുടെ പേസ് നിര വിദേശ പിച്ചുകളില്‍ പലപ്പോഴും നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നത്തെ പേസ് നിര ഏത് വിദേശ പിച്ചിലും തിളങ്ങാന്‍ കെല്‍പ്പുള്ളത്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഇന്ത്യന്‍ പേസര്‍മാര്‍ നടത്തിയ പ്രകടനം എതിരാളികളുടെ ചങ്കിടിപ്പേറ്റുന്നതാണ്.
Also Read: 'എപ്പോഴും ആ ടീമിനൊപ്പം കളിക്കാനാണ് ആഗ്രഹിക്കുന്നത്', ഇഷ്ട ടീമിനെ തിരഞ്ഞെടുത്ത് ശുബ്മാന്‍ ഗില്‍

ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയുടെ പേസ് നിരയില്‍ വജ്രായുധങ്ങള്‍. സീനിയര്‍ പേസര്‍മാരായ ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും ടീമിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കെല്‍പ്പുള്ളവരാണ്. ഇവരില്‍ സിറാജൊഴികെ മറ്റെല്ലാവരും ദക്ഷിണാഫ്രിക്കയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുമാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാന്‍ സാധിച്ചേക്കും.


Click it and Unblock the Notifications