കോലിയും ദ്രാവിഡും തമ്മില്‍ അടിച്ചു പിരിയും! അധികം വൈകില്ല- പ്രവചനവുമായി മുന്‍ പാക് താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ടെസ്റ്റ് ടീം നായകന്‍ വിരാട് കോലിയും തമ്മില്‍ ദീര്‍ഘകാലത്തേക്കു മികച്ച ബന്ധം തുതുടരുമെന്ന് കരുതുന്നില്ലെന്ന ഞെട്ടിക്കുന്ന പ്രവചനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഞായറാഴ്ച തുടങ്ങാനിരിക്കെയാണ് ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാക്കുന്ന തരത്തില്‍ കനേരിയ തുറന്നടിച്ചിരിക്കുന്നത്.
ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലായിരുന്നു കോലിയും ദ്രാവിഡും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. 1-0ന്റെ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഈ കൂട്ടുകെട്ട് തുടക്കം ഉജ്ജ്വലമാക്കുകയും ചെയ്തിരുന്നു. പക്ഷെ പരമ്പരയ്ക്കു ശേഷം ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും കോലിയെ നീക്കി പകരം രോഹിത് ശര്‍മയെ നിയമിച്ചതിന്റെ വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ബിസിസിഐയുടെ വാദങ്ങള്‍ തള്ളി കോലി രംഗത്തു വന്നത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തിരുന്നു.

കോലി കളിയില്‍ ശ്രദ്ധിക്കണം
രണ്ടു വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാട് കോലി ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു ശ്രദ്ധ കൊടുക്കാതെ അദ്ദേഹം സ്വന്തം കളിയില്‍ ശ്രദ്ധിക്കുകയാണ് ചെയ്യേണ്ടതെന്നു ഡാനിഷ് കനേരിയ വ്യക്തമാക്കി.
സൗരവ് ഗാംഗുലിയെപ്പോലെയോ അതുപോലെയുള്ള മറ്റേതെങ്കിലും ഇതിഹാസത്തിനെതിരേ സംസാരിക്കുന്നത് കോലിയെ ഒരു തരത്തിലും സഹായിക്കാന്‍ പോവുന്നില്ലെന്നും കനേരിയ പറഞ്ഞു.

കുംബ്ലെയുമായി പ്രശ്‌നമുണ്ടായിരുന്നു
ഇന്ത്യയുടെ മുന്‍ കോച്ച് അനില്‍ കുംബ്ലെയുമായി വിരാട് കോലിക്കു നേരത്തേ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ഗാംഗുലിയുമായും കോലി പ്രശ്‌നത്തിന് തുടക്കമിട്ടിരിക്കുകയാണ്. കുംബ്ലെയും ഗാംഗുലിയും സ്വയം കഴിവ് തെളിയിച്ച മഹാന്‍മാരാണ്. ക്രിക്കറ്റെന്ന ഗെയിമിന്റെ യഥാര്‍ഥ അംബാസഡര്‍മാര്‍ കൂടിയാണ് ഇരുവരും.
ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി മാറ്റിമറിച്ച ഗാംഗുലിക്കെതിരേയാണ് വിരാട് ഇപ്പോള്‍ സംസാരിക്കുന്നത്. ഗാംഗുലി തുടക്കമിട്ടതാണ് എംഎസ് ധോണി വിജയകരമായി മുന്നോട്ട് കൊണ്ടുപോയത്. ഇപ്പോള്‍ 90ാം മിനിറ്റില്‍ വിരാടിന്റെ ഇങ്ങനെയൊരു എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും കനേരിയ ചൂണ്ടിക്കാട്ടി.

റണ്ണെടുക്കാന്‍ വിഷമിക്കുന്നു
ടെസ്റ്റിലും ടി20യിലുമെല്ലാം വിരാട് കോലി ഇപ്പോള്‍ റണ്ണെടുക്കാന്‍ വിഷമിക്കുകയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഐസിസിയുടെ ഒരു കിരീടം പോലും അദ്ദേഹത്തിനു നേടാന്‍ കഴിഞ്ഞതുമില്ല. അതുകൊണ്ടു തന്നെ ഇപ്പോള്‍ കാര്യങ്ങളെല്ലാം വിരാടിന് എതിരായിരിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോഴൊരു കുറ്റപ്പെടുത്തല്‍ ഗെയിം. ഇതു അദ്ദേഹത്തെയോ, ഇന്ത്യന്‍ ക്രിക്കറ്റിനെയോ സഹായിക്കാന്‍ പോവുന്നില്ലെന്നും കനേരിയ നിരീക്ഷിച്ചു.

ദ്രാവിഡുമായുള്ള ബന്ധം
രാഹുല്‍ ദ്രാവിഡും വിരാട് കോലിയും തമ്മിലുള്ള ബന്ധം ദീര്‍ഘകാലത്തേക്കു നല്ല രീതിയില്‍ത്തന്നെ പോവുമെന്ന് താന്‍ കരുതുന്നില്ലെന്ന് കനേരിയ അഭിപ്രായപ്പെട്ടു. നേരത്തേ കുംബ്ലെയുമായും വിരാടിന്റെ ബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചത് നമ്മള്‍ കണ്ടതാണ്. കുംബ്ലെയും ദ്രാവിഡും ദക്ഷിണേന്ത്യയില്‍ നിന്നും വന്നവരാണ്, മാത്രമല്ല ക്രിക്കറ്റില്‍ വലിയ പദവിയുമുള്ളവരാണ്. ഞാന്‍ ഈ രണ്ടു പേര്‍ക്കുമെതിരേയും കളിച്ചിട്ടുണ്ട്. ഇവര്‍ എത്ര മാത്രം ബുദ്ധിശാലികളാണെന്ന് അതുകൊണ്ടു തന്നെ നന്നായി അറിയുകയും ചെയ്യാമെന്നും മുന്‍ പാക് ലെഗ് സ്പിന്നര്‍ വ്യക്തമാക്കി.
നിശ്ചിത ഓവര്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി നിയമിക്കപ്പെട്ട രോഹിത് ശര്‍മയെ കനേരിയ പുകഴ്ത്തി. ഗെയിമിന്റെ അസാധാരണ അംബാസഡര്‍ കൂടിയാണ് രോഹിത്. അഞ്ച് ഐപിഎല്‍ ട്രോഫികള്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം അദ്ദേഹം നേടിക്കഴിഞ്ഞു. കുറ്റമറ്റ ക്യാപ്റ്റന്‍സിയാണ് രോഹിത്തിന്റേത്. രാഹുല്‍ ദ്രാവിഡുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം അതിശയിപ്പിക്കുന്നതാണെന്നും കനേരിയ വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications