For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: കാര്യവട്ടമല്ല ഗുവാഹത്തി, റണ്ണൊഴുകും! പരമ്പര പിടിക്കാന്‍ ഇന്ത്യ- പ്രിവ്യു, സാധ്യതാ 11

ഞായറാഴ്ച ഗുവഹത്തിയിലാണ് മല്‍സരം

ഗുവാഹത്തി: തിരുവനന്തപുരത്തെ കാര്യവട്ടത്തു നടന്ന ആദ്യ ടി20യില്‍ നേടിയ ഗംഭീര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ രണ്ടാമങ്കത്തിന്. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം ഞായറാഴ്ച ഗുവാഹത്തിയില്‍ നടക്കും. രാത്രി ഏഴു മണിക്കാണ് മല്‍സരം തുടങ്ങുക. മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും ലൈവ് സ്ട്രീമിങുണ്ടാവും.

പരമ്പര പോക്കറ്റിലാക്കുക ലക്ഷ്യം

പരമ്പര പോക്കറ്റിലാക്കുക ലക്ഷ്യം

മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0നു ലീഡ് ചെയ്യുന്ന ഇന്ത്യ അടുത്ത കളിയും ജയിച്ച് പരമ്പര പോക്കറ്റിലാക്കാമെന്ന പ്രതീക്ഷയിലാണ്. പക്ഷെ ടെംബ ബവുമ നയിക്കുന്ന സൗത്താഫ്രിക്കയെ ഇന്ത്യക്കു വില കുറച്ചു കാണാന്‍ സാധിക്കില്ല. അടുത്ത മല്‍സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്താനുള്ള പ്രഹരശേഷി അവര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ പഴുതടച്ച പ്രകടനം ഒരിക്കല്‍ക്കൂടി പുറത്തെടുത്തെങ്കില്‍ മാത്രമേ ഇന്ത്യ വിജയം പ്രതീക്ഷിക്കേണ്ടതുള്ളൂ.

കാര്യവട്ടത്ത് അനായാസ ജയം

കാര്യവട്ടത്ത് അനായാസ ജയം

കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മല്‍സരം ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെ അനായാസമായിരുന്നുവെന്നു തന്നെ പറയാം. കാര്യമായി പരീക്ഷിക്കപ്പെടാതെയാണ് രോഹിത് ശര്‍മയും സംഘവും കളി ജയിച്ചുകയറിയത്. നിര്‍ണായകമായ ടോസ് ലഭിച്ചതും പിച്ച് ബൗളര്‍മാരെ തുണച്ചതും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

Alos Read: T20 World Cup 2022: ഇത്തവണത്തെ സൂപ്പര്‍ പേസറാരാണ്?, ബുംറയില്ല, ടോപ് ഫൈവില്‍ ഇവര്‍

ബൗളിങ് പിച്ച്

ബൗളിങ് പിച്ച്

വളരെ മികച്ച സ്വിങായിരുന്നു ഗ്രീന്‍ഫീല്‍ഡിലെ പിച്ചില്‍ കണ്ടത്. ഇതു ഇന്ത്യയുടെ ന്യൂബോള്‍ ജോടികളായ അര്‍ഷ്ദീപ് സിങും ദീപക് ചാഹറും വരെ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു. മൂന്നോവറിനുള്ളില്‍ തന്നെ സൗത്താഫ്രിക്കയുടെ അഞ്ചു വിക്കറ്റുകള്‍ ഇരുവരും ചേര്‍ന്ന് പിഴുതെടുത്തിരുന്നു. പിന്നീടൊരു തിരിച്ചുവരവ് സൗത്താഫ്രിക്കയ്ക്കു അസാധ്യവുമായിരുന്നു.

റണ്ണൊഴുകുന്ന പിച്ച്

റണ്ണൊഴുകുന്ന പിച്ച്

പക്ഷെ ആദ്യ ടി20യിലേതു പോലെ സ്വിങ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചായിരിക്കില്ല രണ്ടാമങ്കത്തില്‍ ഇന്ത്യയെയും സൗത്താഫ്രിക്കയെയും കാത്തിരിക്കുന്നത്. ഫള്ാറ്റായ ബാറ്റിങിനെ വളരെയധികം തുണയ്ക്കുന്ന പിച്ചാണ് ഇവിടുത്തേത്. മുമ്പ് ഇവിടെ നടന്നിട്ടുള്ള മല്‍സരങ്ങളിലെല്ലാം റണ്ണൊഴുകിയിരുന്നു. ഞായറാഴ്ചത്തെ മല്‍സരത്തിലും അതില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയില്ല.
പേസര്‍മാരേക്കാള്‍ സ്പിന്നര്‍മാര്‍ക്ക് ആയിരിക്കും ഇവിടുത്തെ പിച്ചില്‍ ആനുകൂല്യം ലഭിക്കുക. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയെ പിടിച്ചുനിര്‍ത്താനുള്ള ചുമതല ആര്‍അശ്വിനും അക്ഷര്‍ പട്ടേലിനുമായിരിക്കും.

Also Read: ഐപിഎല്ലില്‍ വിളിച്ചാല്‍ ഇവര്‍ നോ പറയില്ല, ഇന്ത്യയെങ്കില്‍ പരിക്കോട് പരിക്ക്!

ഇന്ത്യക്ക് ആശങ്കകളില്ല

ഇന്ത്യക്ക് ആശങ്കകളില്ല

ഇന്ത്യയെ സംബന്ധിച്ച് കാര്യമായ ആശങ്കകളൊന്നും തന്നെയില്ല. ആദ്യ മല്‍സരത്തില്‍ ജയിച്ച അതേ ടീമിനെതന്നെ ഞായാഴ്ചയും ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. പരിക്കു കാരണം ജസ്പ്രീത് ബുംറ ആദ്യ മല്‍സരം കളിച്ചിരുന്നില്ല. പകരം ദീപക് ചാഹറായിരുന്നു പ്ലെയിങ് ഇലവനിലെത്തിയത്. രണ്ടു വിക്കറ്റുകളുമായി അദ്ദേഹം റോള്‍ ഭംഗിയാക്കുകയും ചെയ്തു.

സിറാജിനെ കളിപ്പിക്കില്ല

സിറാജിനെ കളിപ്പിക്കില്ല

ബുംറ പരമ്പരയില്‍ നിന്നും ഇപ്പോള്‍ പിന്‍മാറിയിരിക്കുകയാണ്. പകരക്കാരനായി മുഹമ്മജദ് സിറാജാണ് ടീമിലേക്കു വന്നത്. പക്ഷെ സിറാജിനു പകരം ചാഹറിനെ തന്നെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. ചാഹര്‍- അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ തന്നെയായിരിക്കും ഇന്ത്യയുടെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, അര്‍ഷ്ദീപ് സിങ്.

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബവുമ (ക്യാപ്റ്റന്‍), റിലി റോസ്സോ, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍നല്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, തബ്രെയ്‌സ് ഷാംസി, ആന്റിച്ച് നോര്‍ക്കിയ.

Story first published: Friday, September 30, 2022, 13:12 [IST]
Other articles published on Sep 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+