For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: മുംബൈയ്ക്കായി 14 മല്‍സരവും കളിക്കും! ബുംറയ്‌ക്കെതിരേ ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയ

ആദ്യ ടി20യില്‍ അദ്ദേഹം കളിച്ചിരുന്നില്ല

സൗത്താഫ്രിക്കയ്‌ക്കെതിരേ തിരുവനന്തപുരം കാര്യവട്ടത്ത് നടന്ന ആദ്യ ടി20 മാച്ചില്‍ നിന്നും പരിക്കു കാരണം പിന്‍മാറിയ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിമര്‍ശനം. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ പരിക്കിനെ ചോദ്യം ചെയ്തിരിക്കുന്നത്.

ചൊവ്വാഴ്ച പരിശീനത്തിനിടെ ബുംറ പുറം വേദനയുണ്ടെന്നു പരാതിപ്പെട്ടിരുന്നതായും ബിസിസിഐയുടെ മെഡിക്കല്‍ ടീമിന്റെ പരിശോധനയ്ക്കു ശേഷമാണ് പിന്‍മാറ്റമെന്നുമാണ് ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ബുംറയ്ക്കു പകരം ദീപക് ചാഹറായിരുന്നു ഈ മല്‍സത്തില്‍ പന്തെറിഞ്ഞത്. രണ്ടു വിക്കറ്റുകളുമായി അദ്ദേഹം തന്റെ റോള്‍ ഭംഗിയാക്കുകയും ചെയ്തു.

1

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ജസ്പ്രീത് ബുംറയുടെ പരിക്ക് ഇന്ത്യയെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പരിക്ക് അദ്ദേഹത്തെ വിടാതെ വേട്ടയാടുകയാണ്. പരിക്കിനെ തുടര്‍ന്നു അടുത്തിടെ യുഎഇയില്‍ നടന്ന ഏഷ്യാ കപ്പില്‍ നിന്നും ബുംറയ്ക്കു വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. പരിക്കില്‍ നിന്നും മോചിതനായ ശേഷം ഓസ്‌ട്രേലിയയുമായുള്ള കഴിഞ്ഞ മൂന്നു ടി20കളുടെ പരമ്പരയിലൂടെയാണ് അദ്ദേഹം മടങ്ങിയെത്തിയത്. ആദ്യ ടി20യില്‍ പുറത്തിരുന്ന ബുംറ അടുത്ത രണ്ടു മല്‍സരങ്ങളിലും കളിച്ചിരുന്നു.

2

ഇഞ്ചുറിയുടെ കിങ്- ജസ്പ്രീത് ബുംറ എന്നായിരുന്നു ട്വിറ്ററില്‍ ഒരു യൂസര്‍ പരിഹാസത്തോടെ കുറിച്ചത്.
ടി20 ലോകകപ്പില്‍ പാകിസ്താന്‍, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ ജസ്പ്രീത് ബുംറയ്ക്കു ഇന്ത്യ വിശ്രമം അനുവദിക്കണം. സെമി ഫൈനലിലും ഫൈനലിലും താരത്തെ കൂടുതല്‍ ഫ്രഷാക്കി നിര്‍ത്തുന്നതിനു വേണ്ടിയാണ് ഇതെന്നും ഒരു യൂസര്‍ ട്രോളുകളും ചെയ്തു.

IND vs SA: ഒരു അവസരം പോലും കിട്ടില്ല! പരമ്പരയില്‍ മുഴുവനും ഇവര്‍ പുറത്തിരിക്കും?

3

ശാരീരിക ബുദ്ധിമുട്ട് കാരണം ജസപ്രീത് ബുംറയ്ക്കു വീണ്ടുമൊരു മല്‍സരം കൂടി മിസ് ആയിരിക്കുകയാണ്. ഇതു ഇപ്പോള്‍ ഒരു ആശങ്കയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കു വേണ്ടി എത്ര മല്‍സരങ്ങളാണ് ബുംറയ്ക്കു മിസ്സാവുന്നതെന്നു നോക്കൂ. പക്ഷെ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഐപിഎല്ലില്‍ മുഴുവന്‍ 14 മല്‍സരങ്ങളും അദ്ദേഹം കളിക്കാറുണ്ടെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.

ഇന്ത്യന്‍ ടീമില്‍ സീറ്റ് വേണോ?, സഞ്ജു കേരളത്തിനായി കളിച്ച് തിളങ്ങണം, നിര്‍ദേശിച്ച് ശ്രീശാന്ത്

4

അതേസമയം, 107 റണ്‍സിന്റെ വിജയലക്ഷ്യമാണ് ആദ്യ ടി20യില്‍ ഇന്ത്യക്കു സൗത്താഫ്രിക്ക നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട സൗത്താഫ്രിക്കയെ ഉജ്ജ്വല ബൗളിങിലൂടെ ഇന്ത്യ വരിഞ്ഞുകെട്ടുകയായിരുന്നു. എട്ടു വിക്കറ്റ് 108 റണ്‍സില്‍ സൗത്താഫ്രിക്കയെ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു സാധിച്ചു.

5

മൂന്നു വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ട ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് സൗത്താഫ്രിക്കയെ തകര്‍ത്തത്. 41 റണ്‍സെടുത്ത ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശഹ് മഹാരാജാണ് സൗത്താഫ്രിക്കയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. എയ്ഡന്‍ മര്‍ക്രാം 25ഉം വെയ്ന്‍ പാര്‍നല്‍ 24 റണ്‍സും നേടി.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, അര്‍ഷ്ദീപ് സിങ്.

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബവുമ (ക്യാപ്റ്റന്‍), റിലി റോസ്സോ, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍നല്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, തബ്രെയ്‌സ് ഷാംസി, ആന്റിച്ച് നോര്‍ക്കിയ.

Story first published: Wednesday, September 28, 2022, 21:49 [IST]
Other articles published on Sep 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+