
ഏഴു തവണ 40 പ്ലസ്
ടി20 ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം തവണ 40 പ്ലസ് റണ്‍സ് വിട്ടുകൊടുത്ത ബൗളറെന്ന ലോക റെക്കോര്‍ഡാണ് ഹര്‍ഷല്‍ പട്ടേലിനെ തേടിയെത്തിയത്. നേരത്തേ ഈ നാണക്കേട് രണ്ടു പേര്‍ ചേര്‍ന്ന് പങ്കിടുകയായിരുന്നു. അയര്‍ലാന്‍ഡിന്റെ മാര്‍ക്ക് അഡെയര്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ പേരിലായിരുന്നു ഇത്. ഇരുവരും ആറു തവണ വീതമായിരുന്നു 40ന് മുകളില്‍ റണ്‍സ് വിട്ടുകൊടുത്തത്. രണ്ടു പേരും ഇത്രും റണ്‍സ് വഴങ്ങിയത് ഈ വര്‍ഷം തന്നെയായിരുന്നു. ഇതാണ് ഏഴു തവണ 40 പ്ലസ് വിട്ടുകൊടുത്തത് ഹര്‍ഷല്‍ പഴങ്കഥയാക്കിയത്.

എന്തിന് ലോകകപ്പ് ടീമില്‍
ഈ വര്‍ഷം ഹര്‍ഷല്‍ പട്ടേലിന്റെ ബൗളിങ് പ്രകടനമെടുത്താല്‍ അദ്ദേഹത്തെ എന്തിനു ടി20 ലോകകപ്പിലെടുത്തുവെന്നു പോലും ആരും സംശയിച്ചുപോവും. അത്രയും ദയനീയമായിരുന്നു പേസറുടെ പ്രകടനം.
24 ബോളില്‍ 54 റണ്‍സ്, 24 ബോളില്‍ 52 റണ്‍സ്, 18 ബോളില്‍ 43 റണ്‍സ്, 24 ബോളില്‍ 46 റണ്‍സ്, 24 ബോളില്‍ 49 റണ്‍സ്, 12 ബോളില്‍ 32 റണ്‍സ്, 24 ബോളില്‍ 26 റണ്‍സ്, 24 ബോളില്‍ 45 റണ്‍സ്, 24 ബോളില്‍ 49 റണ്‍സ് എന്നിങ്ങനെയാണ് ഹര്‍ഷലുടെ പ്രകടനമെന്നു കാണാം.
Also Read: T20 World Cup 2022: ഇവരാണ് ഇന്ത്യയുടെ 'ഫൈവ് സ്റ്റാറുകള്‍', കസറിയാല്‍ കപ്പുമായി മടങ്ങാം!

ആറു വിക്കറ്റ് മാത്രം
ടി20യില്‍ ഇന്ത്യ 170 പ്ലസ് സ്‌കോര്‍ വഴങ്ങിയ മല്‍സരങ്ങളില്ലൊം ഹര്‍ഷല്‍ പട്ടേല്‍ നന്നായി തല്ലുവാങ്ങിയിട്ടുണ്ട്. ഈ മല്‍സരങ്ങളില്‍ ഒമ്പത് ഇന്നിങ്‌സുകൡലായി അദ്ദേഹത്തിനു ലഭിച്ചത് ആറു വിക്കറ്റുകള്‍ മാത്രമാണ്. 11.5 ഇക്കോണമി റേറ്റിലാണ് ഇവയില്‍ ഹര്‍ഷല്‍ റണ്‍സ് വിട്ടുകൊടുത്തത്. ഈ ഒമ്പതു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ അദ്ദേഹം നാലോവര്‍ ക്വാട്ട പൂര്‍ത്താക്കിയിട്ടുള്ളൂവെന്നതും എടുത്തു പറയേണ്ടതാണ്.
Also Read: ടി20യില്‍ അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ്, ധോണിക്ക് രണ്ടാം സ്ഥാനം, ടോപ് സിക്‌സ്

ഏഷ്യാ കപ്പില്‍ പുറത്തിരുന്നു
പരിക്കു കാരണം കഴിഞ്ഞ ഏഷ്യാ കപ്പ് ഹര്‍ഷല്‍ പട്ടേലിനു നഷ്ടമായിരുന്നു. ഫിറ്റനസ് വീണ്ടെടുത്ത് താരം മടങ്ങിയെത്തിയപ്പോള്‍ അതു ഡെത്ത് ഓവറിലെ ഇന്ത്യയുടെ പോരായ്മ പരിഹരിക്കാന്‍ സഹായിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. ഡെത്ത് ഓവറുകളില്‍ ഇന്ത്യയുടെ ബൗളിങ് കൂടുതല്‍ പരിതാപകരമായി മാറി.
ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേ നടന്ന ആറു ടി20കളിലും ഹര്‍ഷല്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഇവയില്‍ 4-0-49-0, 2-0-32-0, 2-0-18-1, 4-0-26-0, 4-0-45-0, 4-0-49-0 എന്നിങ്ങനെയായിരുന്നു പേസറുടെ പ്രകടനം.


Click it and Unblock the Notifications











