For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 'മുഖം നോക്കാതെ പുറത്താക്കൂ', മൂന്നാം ടെസ്റ്റില്‍ രണ്ട് മാറ്റം നിര്‍ദേശിച്ച് ഗൗതം ഗംഭീര്‍

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര കൂടുതല്‍ ആവേശകരമായിരിക്കുകയാണ്. ബോക്‌സിങ് ഡേ ടെസ്റ്റില്‍ സെഞ്ച്വൂറിയനില്‍ ഇന്ത്യ ഗംഭീര ജയം നേടി പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിരുന്നു. ഇതിന് മറുപടിയായി ഇന്ത്യ ഇതുവരെ തോല്‍ക്കാത്ത വേദികളിലൊന്നായ ജോഹാനസ്ബര്‍ഗില്‍ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക പകരം വീട്ടിയത്. മൂന്ന് മത്സര പരമ്പരയില്‍ ഇപ്പോള്‍ രണ്ട് ടീമും 1-1 സമനിലയിലാണ്. കേപ്ടൗണ്‍ വേദിയാവുന്ന മൂന്നാം ടെസ്റ്റില്‍ ജയിക്കുന്ന ടീമാവും പരമ്പര സ്വന്തമാക്കുക.

1

ദക്ഷിണാഫ്രിക്കയുടെ ഭാഗ്യമൈതാനങ്ങളിലൊന്നായ കേപ്ടൗണില്‍ ജയിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രയാസം തന്നെയാണ്. പരിക്കേറ്റതിനെത്തുടര്‍ന്ന് രണ്ടാം മത്സരത്തില്‍ നിന്ന് വിട്ടുനിന്ന വിരാട് കോലി മൂന്നാം ടെസ്റ്റ് കളിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. കോലി മടങ്ങിയെത്തുമ്പോള്‍ ഇന്ത്യക്ക് ടീമില്‍ നിന്ന് ഒരാളെ മാറ്റേണ്ടതായി വരും. അതാരാണെന്നതാണ് കണ്ടറിയേണ്ടത്. ഇപ്പോഴിതാ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

Also Read: IND vs SA: രക്ഷകനാവാന്‍ കോലി തിരിച്ചെത്തും, സ്ഥിരീകരിച്ച് ദ്രാവിഡ്, സിറാജിന് മൂന്നാം ടെസ്റ്റ് നഷ്ടമാവും

കോലി വരുമ്പോള്‍ രഹാനെ പുറത്തിരിക്കണം

കോലി വരുമ്പോള്‍ രഹാനെ പുറത്തിരിക്കണം

വിരാട് കോലി തിരിച്ചെത്തുമ്പോള്‍ അജിന്‍ക്യ രഹാനെ പുറത്തിരിക്കണമെന്നാണ് ഗംഭീര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മോശം ഫോമിലായിരുന്ന രഹാനെ ജോഹാനസ്ബര്‍ഗ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ഒറ്റ അര്‍ധ സെഞ്ച്വറി പ്രകടനം കൊണ്ട് രഹാനെയെ നിലനിര്‍ത്തുന്നതില്‍ യുക്തിയില്ല. 2019ന് ശേഷമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രഹാനെയുടെ ബാറ്റിങ് കണക്കുകള്‍ താഴോട്ടാണ് കൂപ്പുകുത്തുന്നത്. ഈ സാഹചര്യത്തില്‍ രഹാനെ പുറത്തിരിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ നല്ലത്.

Also Read: IND vs SA: പരുഷമായാല്‍ എനിക്കതു പറയേണ്ടി വരും! ഇന്ത്യന്‍ തോല്‍വിയുടെ കാരണത്തെക്കുറിച്ച് രാഹുല്‍

3

'നേരത്തെ തന്നെ ഞാന്‍ ബാറ്റിങ് ഓഡര്‍ ഞാന്‍ പറഞ്ഞതാണ്. വിരാട് കോലി രഹാനെക്ക് പകരക്കാരനാവുമ്പോള്‍ അഞ്ചാം നമ്പറില്‍ ഹനുമ വിഹാരി കളിക്കണം. വിഹാരി കളിച്ചത് മനോഹരമായാണ്. 60 റണ്‍സാണ് അവന്‍ നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ നിന്നു. കണക്കുകളിലാണ് നമ്മുടെ രാജ്യം ശ്രദ്ധ നല്‍കുന്നത്. കണക്കുകള്‍ എന്താണ് പറയുന്നതെന്ന് നോക്കുക'-ഗംഭീര്‍ പറഞ്ഞു.

Also Read: IND vs SA: എവിടെയാണ് ഇന്ത്യക്ക് പിഴച്ചത്? കോലിയുടെ അഭാവം, രാഹുലിന്റെ ക്യാപ്റ്റന്‍സി, പ്രശ്‌നങ്ങളേറെ

ശര്‍ദുല്‍ ഠാക്കൂര്‍ വേണ്ട

ശര്‍ദുല്‍ ഠാക്കൂര്‍ വേണ്ട

ശര്‍ദുല്‍ ഠാക്കൂറിനെ പരിഗണിക്കേണ്ടന്ന നിലപാടിലാണ് ഗംഭീര്‍. ഇന്ത്യക്ക് അധികമായൊരു ബാറ്റിങ് കരുത്താണ് ആവിശ്യമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. റിഷഭ് പന്തിനും ആര്‍ അശ്വിനും മധ്യനിരയില്‍ വലിയ സംഭാവനകള്‍ നല്‍കാനാവുന്നില്ല. അതുകൊണ്ട് തന്നെ വിഹാരിയെപ്പോലെ ക്ഷമയോടെ ക്രീസില്‍ നിന്ന് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ കെല്‍പ്പുള്ള താരത്തെ ടീമിന് ആവിശ്യമാണ്. എന്നാല്‍ ശര്‍ദുല്‍ ഠാക്കൂര്‍ രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ഗംഭീര പ്രകടനമാണ് നടത്തിയത്.

Also Read: IND vs SA: 'ഇന്ത്യ ഇത്രയും പ്രയാസപ്പെടാന്‍ കാരണം സിറാജിന്റെ പരിക്ക്', ചൂണ്ടിക്കാട്ടി ദിനേഷ് കാര്‍ത്തിക്

സിറാജിന് പകരം ഉമേഷ് യാദവ്

സിറാജിന് പകരം ഉമേഷ് യാദവ്

പരിക്കേറ്റ മുഹമ്മദ് സിറാജിന് മൂന്നാം ടെസ്റ്റ് നഷ്ടമാവുമെന്നുറപ്പ്. അതുകൊണ്ട് തന്നെ പകരക്കാരനെ വേണം. സിറാജിന് പകരം ഉമേഷ് യാദവിനെ കളിപ്പിക്കണമെന്നാണ് ഗംഭീറിന്റെ അഭിപ്രായം. നിലവിലെ സാധ്യതകള്‍ പ്രകാരം ഉമേഷിന് തന്നെയാവും സാധ്യത. ഇഷാന്ത് ശര്‍മക്ക് ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നതിനാല്‍ അവസരം ലഭിച്ചേക്കില്ല. ഇഷാന്തിന് പകരം ഉമേഷ് യാദവ് തന്നെയാവും മൂന്നാം ടെസ്റ്റില്‍ കളിക്കുകയെന്നുറപ്പാണ്. അനുഭവസമ്പന്നനായ പേസറായ ഉമേഷ് സമീപകാലത്ത് ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുമുണ്ട്.

Also Read: IND vs SA: 'റിഷഭിന് പണി വരുന്നുണ്ട്', ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന് ദ്രാവിഡ്, ശൈലി മാറ്റുമോ?

6

'മുഹമ്മദ് സിറാജിന് കളിക്കാന്‍ ഫിറ്റ്‌നസില്ലെങ്കില്‍ ഉമേഷ് യാദവിന് അവസരം നല്‍കണം. കാരണം അവസാനം കളിച്ച മത്സരത്തിലുള്‍പ്പെടെ മികച്ച പ്രകടനം നടത്താന്‍ ഉമേഷിനായിരുന്നു. ഇഷാന്ത് അനുഭവസമ്പന്നനായ താരമാണെങ്കിലും പിച്ചിന്റെ സാഹചര്യത്തില്‍ ഇഷാന്തിനെക്കാളും മുന്‍തൂക്കം ഉമേഷിനാണ്. ഉമേഷിന്റെ ശൈലി സിറാജുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്'-ഗംഭീര്‍ പറഞ്ഞു.

Story first published: Friday, January 7, 2022, 17:06 [IST]
Other articles published on Jan 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+