Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 4, 4, 4, 4, 4! നോര്‍ക്കിയ നാണംകെട്ടു- ഇതാ കാത്തിരുന്ന റുതുരാജ്, കന്നി ഫിഫ്റ്റി

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ചില തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ചിട്ടുളള യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് ഒടുവില്‍ ഇന്ത്യന്‍ കുപ്പായത്തിലും തീയായി. സൗത്താഫ്രിക്കയുമായുള്ള മൂന്നാം ടി20യില്‍ സ്‌ഫോടനാത്മക ബാറ്റിങിലൂടെ കന്നി അന്താരാഷ്ട്ര ഫിഫ്റ്റി കണ്ടെത്തിയിരിക്കുകയാണ് താരം. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച റുതുരാജ് 57 റണ്‍സ് അടിച്ചെടുത്ത് പുറത്താവുകയായിരുന്നു. 35 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്.

1

പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും തന്റെ ഓപ്പണിങ് പങ്കാളിയായ ഇഷാന്‍ കിഷന്‍ തകര്‍ത്തു കളിച്ചപ്പോള്‍ റുതുരാജ് തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ മൂന്നാം ടി20യില്‍ ഈ ക്ഷീണം അദ്ദേഹം തീര്‍ത്തു. അപകടകാരിയായ ഇഷാനെ കാഴ്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു റുതുരാജ് ഷോ. നാലോവര്‍ കഴിയുമ്പോള്‍ 13 ബോളില്‍ 17 റണ്‍സായിരുന്നു റുതുരാജ് ഗെയ്ക്വാദ് നേടിയത്.

2

എന്നാല്‍ ഫാസ്റ്റ് ബൗളര്‍ ആന്റിച്ച് നോര്‍ക്കിയ എറിഞ്ഞ അഞ്ചാം ഓവറില്‍ റുതുരാജ് വെടിക്കെട്ടിന് തിരികൊളുത്തുകയായിരുന്നു. തുടര്‍ച്ചയായ അഞ്ചു ബൗണ്ടറികളാണ് പിറന്നത്. ആദ്യത്തെ അഞ്ചു ബോളുകളും ബൗണ്ടറിയിലേക്കു പറന്നു. ഇവയിലൊന്ന് പക്ഷെ ലെഗ്‌ബൈ ആയിരുന്നു. 20 റണ്‍സ് ഈ ഓവറില്‍ ഇന്ത്യക്കു ലഭിക്കുകയും ചെയ്തു. റുതുരാജ് ഇതോടെ 19 ബോളില്‍ 33 റണ്‍സിലുമെത്തി. ഒമ്പതാം ഓവറില്‍ തബ്രെസയ്‌സ് ഷംസിക്കെതിരേ സിംഗിളെടുത്ത് റുതുരാജ് കന്നി ഫിഫ്റ്റിയും പൂര്‍ത്തിയാക്കി.
ടി20യില്‍ ഒരോവറില്‍ നാലു ബൗണ്ടറികളടിച്ച നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് റുതുരാജ്. നേരത്തേ വിരാട് കോലി രണ്ടു തവണും ഗൗതം ഗംഭീര്‍, സുരേഷ് റെയ്‌ന എന്നിവര്‍ ഓരോ തവണയും നാലു ബൗണ്ടറികള്‍ ഒരോവറില്‍ നേടിയിട്ടുണ്ട്.

'സിക്‌സ് പായ്ക്കില്‍ കുറഞ്ഞൊരു കളിയില്ല'- ഇന്ത്യന്‍ ക്രിക്കറ്റിലെ മസില്‍മാന്‍മാര്‍

3

ഓപ്പണിങ് വിക്കറ്റില്‍ റുതുരാജ് ഗെയ്ക്വാദ്- ഇഷാന്‍ കിഷന്‍ ജോടി വാരികൂട്ടിയത് 97 റണ്‍സാണ്. വെറും 60 ബോളുകളില്‍ നിന്നായിരുന്നു ഇത്. പവര്‍പ്ലേയില്‍ 57 റണ്‍സും റുതുരാജ്- ഇഷാന്‍ സഖ്യം അടിച്ചെടുത്തിരുന്നു.
10ാം ഓവറിലെ അവസാന ബോളില്‍ ടീം സ്‌കോര്‍ 97ല്‍ നില്‍ക്കെയാണ് റുതുരാജ് ക്രീസ് വിടുന്നത്. ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജാണ് സൗത്താഫ്രിക്കയ്ക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. റുതുരാജിനെ സ്വന്തം ബൗളിങില്‍ മഹാരാജ് പിടികൂടുകയായിരുന്നു.

4

സച്ചിന്റെയും യുവിയുടെയും കാറുകള്‍ ഏതെന്നറിയുമോ? താരങ്ങളും ആഡംബരക്കാറുകളും

അതേസമയം, 180 റണ്‍സിന്റെ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ അഞ്ചു വിക്കറ്റിനു 179 റണ്‍സെടുക്കുകയായിരുന്നു. റുതുരാജ് ഗെയ്ക്വാദിനെക്കൂടാതെ ഓപ്പണിങ് പങ്കാളിയായ ഇഷാന്‍ കിഷനും (54) ഇന്ത്യക്കു വേണ്ടി ഫിഫ്റ്റി നേടി. 31 റണ്‍സോടെ പുറത്താവാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യയാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ആവേശ് ഖാന്‍.

സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), റീസ ഹെന്‍ഡ്രിക്സ്, ഡ്വയ്ന്‍ പ്രിട്ടോറിയസ്, റാസി വാന്‍ഡെര്‍ ്ഡ്യുസ്സെന്‍, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍നല്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്കിയ, തബ്രൈസ് ഷംസി.

Story first published: Tuesday, June 14, 2022, 21:05 [IST]
Other articles published on Jun 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+