For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സഞ്ജു ഫാന്‍സ് പണി തുടങ്ങി? ടീം ഇന്ത്യ തലസ്ഥാനത്ത്, ആര്‍പ്പുവിളി സഞ്ജുവിന്!

ബുധനാഴ്ചയാണ് ആദ്യ ടി20 മല്‍സരം

തിരുവനന്തപുരം: സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിനായി ടീം ഇന്ത്യ തിരുവനന്തപുരത്ത് എത്തി. ഗംഭീര സ്വീകരണമാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും തലസ്ഥാനത്തു ക്രിക്കറ്റ് പ്രേമികള്‍ നല്‍കിയത്. ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും മലയാളി താരം സഞ്ജു സാംസണിന്റെ പേര് ആര്‍പ്പുവിളിച്ചാണ് ആരാധകര്‍ ഇന്ത്യന്‍ സംഘത്തെ വരവേറ്റത്.

1

ലോക ചാംപ്യന്‍മാര്‍ കൂടിയായ ഓസ്‌ട്രേലിയയുമായുളള ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് മറ്റൊരു വമ്പന്‍ ടീമായ സൗത്താഫ്രിക്കയുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. അടുത്ത മാസത്തെ ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ ടി20 പരമ്പര കൂടിയാണ് സൗത്താഫ്രിക്കയുമായുള്ളത്. ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് സൗത്താഫ്രിക്കന്‍ ടീം ഇന്ത്യയില്‍ ടി20 പരമ്പര കളിക്കുന്നത്. നേരത്തേ ജൂണില്‍ സൗത്താഫ്രിക്ക അഞ്ചു ടി20കളുടെ പരമ്പര കളിക്കാനെത്തിയിരുന്നു. ഈ പരമ്പര 2-2ന് പിരിയുകയായിരുന്നു. അവസാന മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടു.

2

സൗത്താഫ്രിക്കയുമായി മൂന്നു ടി20കളുടെ പരമ്പരയിലാണ് ഇന്ത്യ ഇത്തവണ ഏറ്റുമുട്ടുന്നത്. ആദ്യ ടി20 ബുധനാഴ്ച രാത്രി ഏഴു മണിക്ക് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ്. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് ഞായറാഴ്ച ഗുവാഹത്തിയിലും മൂന്നാമത്തെയും അവസാനത്തെയും ടി20 ഒക്ടോബര്‍ നാലിന് ചൊവ്വാഴ്ച ഇന്‍ഡോറിലും നടക്കും.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കുല്‍ദീപ് വരെ മിന്നിച്ചു- ഹാട്രിക്കിനെ പുകഴ്ത്തി ഫാന്‍സ്

3

ഹൈദരാബാദില്‍ ഓസ്‌ട്രേലിയക്കെതിരേ ഞായറാഴ്ച മൂന്നാം ടി20 കളിച്ചതിനു ശേഷമാണ് ഇന്ത്യന്‍ സംഘം തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നും സ്റ്റേഡിയം വരെ പലയിടങ്ങളിലും ഇന്ത്യന്‍ ടീമിനെ വരവേല്‍ക്കാന്‍ ആരാധകര്‍ കാത്തുനിന്നിരുന്നു. നിരവധി ആരാധകര്‍ സഞ്ജു സാംസണിന്റെ പേര് ആര്‍പ്പുവിളിച്ചാണ് ടീമിനെ സ്വീകരിച്ചത്.
ആരാധകരുടെ ഫോട്ടോസ് ഇന്ത്യന്‍ താരങ്ങളായ യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയി ലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. സഞ്ജുവെന്ന് കുറിച്ച ഇരുവരും താരത്തെ ടാഗും ചെയ്തിട്ടുണ്ട്.

T20 World Cup 2022: വിക്കറ്റ് കീപ്പര്‍മാരിലെ 'ഹിറ്റ്മാന്‍മാര്‍', തല്ലു തുടങ്ങിയാല്‍ നിര്‍ത്തില്ല

4

ഐസിസിയുടെ ടി20 ലോകപ്പില്‍ നിന്നും ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരകളില്‍ നിന്നും സഞ്ജു സാംസണ്‍ തഴയപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ബിസിസിഐയ്‌ക്കെതിരേ പലരും ആഞ്ഞടിച്ചിരുന്നു.
ഇതിനിടെ തിരുവനന്തപുരത്ത് നടക്കുന്ന ടി20ക്കിടെ സഞ്ജുവിനെതിരേ തഴഞ്ഞതിനെതിരേ സ്റ്റേഡിയത്തിലെത്തി പ്രതിഷേധിക്കുമെന്ന് സഞ്ജുവിന്റെ ഫാന്‍സും നേരത്തേ അറിയിച്ചിരുന്നു. സഞ്ജുവിന്റെ ഫോട്ടോ പതിച്ച ടീം ഷര്‍ട്ട് ധരിച്ചായിരിക്കും ഇവര്‍ മല്‍സരവേദിയിലെത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ ഇതു പാടില്ലെന്നും മല്‍സരം കാണാന്‍ താനും എത്തുമെന്നും സഞ്ജു തന്നെ പിന്നീട് ആരാധകരോടു അഭ്യര്‍ഥിച്ചിരുന്നു.

ടി20 പരമ്പരയ്ക്കുള്ള ടീം

ടി20 പരമ്പരയ്ക്കുള്ള ടീം

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപറ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ.

6

സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), റീസ്സ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, റിലി റോസ്സോ, വെയ്ന്‍ പാര്‍നല്‍, ഡ്വയ്ന്‍ പ്രെട്ടോറിയസ്, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, തബ്രെയ്‌സ് ഷാംസി.

Story first published: Monday, September 26, 2022, 18:44 [IST]
Other articles published on Sep 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+