Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഓസീസിനെതിരേ ഹീറോയായിട്ടും അക്ഷറെ ഇന്ത്യ തഴഞ്ഞേക്കും! കാരണമറിയാം

ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ടി20 പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം കൈയടി നേടിയത് ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലായിരുന്നു. പരിക്കേറ്റ് പിന്‍മാറിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ച അക്ഷര്‍ അതു നന്നായി മുതലെടുക്കുകയും ചെയ്തു.

1

ഓസീസിനെതിരേ ഇന്ത്യയുടെ മറ്റു ബൗളര്‍മാരെല്ലാം നന്നായി തല്ലുവാങ്ങിയപ്പോള്‍ അവര്‍ക്കിടയില്‍ തലയുയര്‍ത്തി നിന്നത് അക്ഷര്‍ മാത്രമായിരുന്നു. 6.3 എന്ന മികച്ച ഇക്കോണി റേറ്റില്‍ എട്ടു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും അക്ഷറിനായിരുന്നു. പക്ഷെ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്നു വൈകീട്ട് തിരുവനന്തപുരത്തു നടക്കാനിരിക്കുന്ന ആദ്യ ടി20യില്‍ അക്ഷറിനെ ഇന്ത്യ പുറത്തിരുത്തിയേക്കും. പകരം പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ കളിച്ചേക്കും. ഇതിന്റെ കാരണം പരിശോധിക്കാം.

2

സൗത്താഫ്രിക്കന്‍ ടീമിന്റെ ബാറ്റിങ് ലൈനപ്പാണ് അക്ഷര്‍ പട്ടേലിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. നേരത്തേ നടന്ന ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പരയെടുത്താല്‍ അവരുടെ ഇലവനിലെ ടോപ്പ് 7 ബാറ്റര്‍മാരിലെ ഏക ഇടംകൈയന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ മാത്യു വേഡായിരുന്നു.
പക്ഷെ സൗത്താഫ്രിക്കന്‍ ടീമില്‍ ഇടംകൈയന്‍മാര്‍ കൂടുതലുണ്ട് ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക്, മധ്യനിര താരങ്ങളായ റിലീ റോസ്സോ, ഡേവിഡ് മില്ലര്‍ തുടങ്ങിയവരെല്ലാം ഇടംകൈയന്‍മാരാണ്. ഈ കാരണത്താലാണ് അക്ഷറിനു പകരം ആര്‍ അശ്വിനെ ഇന്നത്തെ മല്‍സരത്തില്‍ ഇന്ത്യ കളിപ്പിക്കുമെന്ന സംശയമുയരുന്നത്.

3

ഇടംകൈയന്‍ ബൗളര്‍മാരെ നേരിടുകയെന്നത് ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കു കൂടുതല്‍ എളുപ്പമാണെന്നു കാണാം. ഈ വര്‍ഷത്തെ ടി20 മല്‍സരങ്ങളെടുത്താല്‍ ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ ഇടംകൈയന്‍ ബൗളര്‍മാരുടെ ഇക്കോണമി റേറ്റ് 8.12 ആണെന്നു കണക്കുകള്‍ പറയുന്നു. പക്ഷെ ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ ഓഫ്‌സ്പിന്നര്‍മാരുടെ റെക്കോര്‍ഡ് മികച്ചതാണ്. 6.6 എന്ന മികച്ച ഇക്കോണമി റേറ്റാണ് ഇടംകൈയന്‍മാര്‍ക്കെതിരേ ഓഫ് സ്പിന്നര്‍മാര്‍ക്കുള്ളത്. വലംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേയാവട്ടെ 7.28 ആണ് ഇക്കോണമി റേറ്റ്. ഇതു കണക്കിലെടുക്കുമ്പോള്‍ അക്ഷര്‍ പട്ടേലിനേക്കാള്‍ ഓഫ് സ്പിന്നറായ ആര്‍ അശ്വിനാണ് ഇന്ത്യന്‍ ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്നതെന്നു ഉറപ്പിച്ച് പറയാം.

ഇന്ത്യന്‍ ടീമില്‍ സീറ്റ് വേണോ?, സഞ്ജു കേരളത്തിനായി കളിച്ച് തിളങ്ങണം, നിര്‍ദേശിച്ച് ശ്രീശാന്ത്

4

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. മറ്റൊരു ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ പരിക്കു കാരണം പരമ്പരയില്‍ നിന്നും പിന്‍മാറുകയും ചെയ്തു. അതിനാല്‍ തന്നെ ഇന്നത്തെ കളിയില്‍ ആറാമത്തെ ബൗളിങ് ഓപ്ഷന്‍ ഇന്ത്യക്കു ഉണ്ടാവാന്‍ സാധ്യത കുറവാണ്. അഞ്ചു ബൗളര്‍മാര്‍ക്കു തങ്ങളുടെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കേണ്ടി വരും.
ഇന്നത്തെ കളിയില്‍ അക്ഷര്‍ പട്ടേല്‍ കളിക്കുകയും നന്നായി തല്ലു കിട്ടുകയും ചെയ്താലും വേറെ ബൗളിങ് ഓപ്ഷനില്ലാത്തതിനാല്‍ നാലോവര്‍ ക്വാട്ട അദ്ദേഹത്തെക്കൊണ്ട് തന്നെ ഇന്ത്യക്കു പൂര്‍ത്തിയാക്കേണ്ടതായി വരും.

IND vs SA: രജത് പാട്ടിധര്‍ ഇന്ത്യന്‍ ടീമിലേക്ക്! കൂടെ സഞ്ജുവും ഉറപ്പിച്ചു, നയിക്കാന്‍ ധവാന്‍

5

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് മുതലുള്ള കണക്കുകളെടുത്താല്‍ ആര്‍ അശ്വിന്റെ പ്രകടനം വളരെ മികച്ചതാണെന്നു കാണാന്‍ സാധിക്കും. ടി20യില്‍ ചുരുങ്ങിയത് 50 ബോളുകളെങ്കിലും എറിഞ്ഞവരില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റുള്ള ഇന്ത്യന്‍ ബൗളര്‍ അദ്ദേഹമാണ്. 6.5 ആണ് ഇടംകൈയന്‍മാര്‍ക്കെതിരേ അശ്വിന്റെ ഇക്കോണമി റേറ്റ്. കഴിഞ്ഞ ഒക്ടോബറില്‍ യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലൂടെയാണ് നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അദ്ദേഹം ഇന്ത്യന്‍ ടി20 ടീമിലേക്കു മടങ്ങിയെത്തിയത്.

Story first published: Wednesday, September 28, 2022, 15:34 [IST]
Other articles published on Sep 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+