
ഇന്ത്യയുടെ മികച്ച ടീം കരുത്തും സമീപകാലത്തെ വിദേശ പര്യടനങ്ങളിലെ പ്രകടനവും രാഹുല്‍ ദ്രാവിഡിന്റെ സാന്നിധ്യവുമെല്ലാം ഇന്ത്യയുടെ പരമ്പര നേട്ട പ്രതീക്ഷകളെ സജീവമാക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് പഴയ പ്രതാപമില്ലാത്തും ഇന്ത്യയുടെ സാധ്യതകളുയര്‍ത്തുന്നു. എന്നാല്‍ രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവം ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണ്.
Also Read: ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് പൊളിക്കും! മുംബൈയില്‍ ഞാനതു കണ്ടതാണ്- പുകഴ്ത്തി ബോള്‍ട്ട്

ദക്ഷിണാഫ്രിക്കയിലെ വേഗ മൈതാനത്ത് തിളങ്ങുകയെന്നത് എളുപ്പമല്ലെന്ന് വ്യക്തം. ഇപ്പോഴിതാ പരമ്പര വിജയിയാരാവുമെന്നത് സംബന്ധിച്ച് തന്റെ പ്രവചനം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഇന്ത്യക്ക് ഇത്തവണയും പരമ്പര നേടാന്‍ സാധിക്കില്ലെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്. 'നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് ജയിക്കാനാവുമെന്ന് കരുതുന്നില്ല. വളരെ പ്രയാസം തന്നെയാണ് കാര്യങ്ങള്‍. ആന്‍ റിച്ച് നോക്കിയേയുണ്ടായിരുന്നെങ്കില്‍ 2-1ന് ദക്ഷിണാഫ്രിക്ക പരമ്പര നേടുമായിരുന്നു. എന്നാല്‍ നോക്കിയേ ഇല്ലാത്തതിനാല്‍ പരമ്പര 1-1 സമനിലയില്‍ അവസാനിക്കും. ആദ്യ മത്സരത്തില്‍ മഴ വില്ലനാവാനും സാധ്യതകളുണ്ട്. നിലവിലെ സാധ്യതകള്‍ പ്രകാരം ദക്ഷിണാഫ്രിക്കയ്ക്ക് 51 ശതമാനവും ഇന്ത്യക്ക് 49 ശതമാനവുമാണ് വിജയ സാധ്യത. ഏതെങ്കിലും ടീം പരമ്പര ജയിച്ചാല്‍ അത് ദക്ഷിണാഫ്രിക്കയായിരിക്കും'-ആകാശ് ചോപ്ര പറഞ്ഞു.
Also Read: IND vs SA: ടെസ്റ്റില്‍ ഇനി കളിക്കുമെന്നു പോലും കരുതിയില്ല, തിരിച്ചുവരവിനെക്കുറിച്ച് രാഹുല്‍

ദക്ഷിണാഫ്രിക്കയെ ഡീന്‍ എല്‍ഗര്‍ നയിക്കുമ്പോള്‍ ടെംബ ബാവുമ,ക്വിന്റന്‍ ഡീകോക്ക്,റാസിവാന്‍ഡെര്‍ ഡൂസന്‍ എന്നിവര്‍ ബാറ്റിങ്ങില്‍ കരുത്ത് പകരുന്നു. കഗിസോ റബാദ,ലൂങ്കി എന്‍ഗിഡി,ഒലിവര്‍ തുടങ്ങിയവരടങ്ങിയ പേസ് നിര ഏത് വമ്പന്മാരെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ളതാണ്. ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളി ഉയര്‍ത്തുന്നതും ഇതേ ബൗളിങ് നിരയാണ്.
Also Read: 'എപ്പോഴും ആ ടീമിനൊപ്പം കളിക്കാനാണ് ആഗ്രഹിക്കുന്നത്', ഇഷ്ട ടീമിനെ തിരഞ്ഞെടുത്ത് ശുബ്മാന്‍ ഗില്‍

ഇന്ത്യയുടെ ബാറ്റിങ് നിരക്ക് മികച്ച റെക്കോഡ് ദക്ഷിണാഫ്രിക്കയിലുണ്ട്. വിരാട് കോലി അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ 558 റണ്‍സാണ് നേടിയിട്ടുള്ളത്. ചേതേശ്വര്‍ പുജാര ഒരു സെഞ്ച്വറിയും അജിന്‍ക്യ രഹാനെ രണ്ട് സെഞ്ച്വറിയും ഇവിടെ നേടിയിട്ടുണ്ട്. എന്നാല്‍ ഇവരുടെയെല്ലാം സമീപകാല പ്രകടനം തീര്‍ത്തും മോശമാണ്. കോലി രണ്ടര വര്‍ഷത്തിലേറെയായി സെഞ്ച്വറി നേടിയിട്ട്. 2019 ജനുവരിയിലാണ് പുജാരയുടെ അവസാന സെഞ്ച്വറി. രഹാനെയുടെ ഈ വര്‍ഷത്തെ ശരാശരി 20ല്‍ താഴെയാണ്.
Also Read: ഹാര്‍ദിക്കിന് ഒരു ഫോര്‍മാറ്റ് പോലും കളിക്കാനാവില്ല!, ആരാധകരെ ഞെട്ടിച്ച് മുന്‍ പാക് ക്യാപ്റ്റന്‍

അതുകൊണ്ട് തന്നെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം കണ്ടറിയണം. എന്നാല്‍ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമുള്‍പ്പെടെ സമീപകാലത്തായി ഗംഭീര പ്രകടനമാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. പ്രധാനമായും പേസ് ബൗളര്‍മാരുടെ പ്രകടനം. മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ് എന്നിവരിലാണ് പ്രതീക്ഷ. ബാറ്റിങ് നിര ഫോമിലേക്കെത്തിയാല്‍ ഇന്ത്യ പരമ്പര നേടാനുള്ള സാധ്യതയേറെയാണ്.
Also Read: '23 വര്‍ഷ കരിയറിന് വിട', എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഹര്‍ഭജന്‍ സിങ്

ഇടവേളക്ക് ശേഷം ദക്ഷിണാഫ്രിക്ക മികച്ച ടീമായി മാറിയിരിക്കുകയാണെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. 'ഇടവേളക്ക് ശേഷം മികച്ചൊരു ടീമായി ഒത്തുചേരാന്‍ അവര്‍ക്ക് വീണ്ടും സാധിച്ചിരിക്കുകയാാണ്. ടി20 ലോകകപ്പിലൂടെത്തന്നെ അവരുടെ പ്രകടനം എത്രത്തോളം മികച്ചതാണെന്ന് എല്ലാവരും കണ്ടതാണ്. ടീം മാറ്റത്തിന്റെ പാതയിലാണ്. ഇന്ത്യന്‍ ടീമിനെ ഫോം അലട്ടുന്നുണ്ട്. സ്ഥിരത ആര്‍ക്കുമില്ല. ഇന്ത്യയുടെ മികവിനൊത്ത് താരങ്ങള്‍ക്കുയരാനായാല്‍ ടീം പരമ്പര നേടിയേക്കും'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. എന്തായാലും ഇന്ത്യന്‍ ടീമിന് മുന്നില്‍ വലിയ വെല്ലുവിളിയായിരിക്കും ദക്ഷിണാഫ്രിക്കന്‍ പരമ്പരയെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications