IND vs NZ T20: പരമ്പര പിടിക്കാന്‍ ഇന്ത്യ, സഞ്ജു പുറത്തുതന്നെ! പ്രിവ്യൂ, സാധ്യതാ 11

വെല്ലിങ്ടണ്‍: ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്ന് മത്സര ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ രണ്ടാം മത്സരത്തില്‍ 65 റണ്‍സ് ജയം ഇന്ത്യ സ്വന്തമാക്കി. മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലുള്ള ഇന്ത്യക്ക് മൂന്നാം മത്സരം ജയിക്കാനായാല്‍ പരമ്പര അലമാരയിലെത്തിക്കാം. ഉച്ചക്ക് 12 മണിക്കാണ് മത്സരം. ആമോസണ്‍ പ്രൈമില്‍ മത്സരം തത്സമയം കാണാം. സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങുന്ന ഇന്ത്യയെ ഹര്‍ദിക് പാണ്ഡ്യക്ക് പരമ്പര നേട്ടത്തിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
മാനസികമായി ഇന്ത്യക്കാണ് മുന്‍തൂക്കമെങ്കിലും തട്ടകത്തില്‍ കിവീസ് നിസാരക്കാരല്ല. ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് ശക്തമായി തിരിച്ചുവരാന്‍ കഴിവുള്ളവരാണ് ആതിഥേയര്‍. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ടി20 ലോകകപ്പ് സെമിയിലെ ക്ഷീണം മാറ്റാന്‍ ന്യൂസീലന്‍ഡിലെ ടി20 പരമ്പര നേട്ടം ഇന്ത്യയെ സഹായിച്ചേക്കും.

ബാറ്റിങ് മെച്ചപ്പെടണം
ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം മെച്ചപ്പെടണം. റിഷഭ് പന്ത്-ഇഷാന്‍ കിഷന്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ വിശ്വാസം അര്‍പ്പിച്ച് ഇന്ത്യ മുന്നോട്ട് പോയേക്കും. റിഷഭ് മോശം ഫോമില്‍ തുടരുമ്പോഴും ഒരവസരം കൂടി ഇന്ത്യ നല്‍കാനാണ് സാധ്യത. എന്നാല്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്ക് വെടിക്കെട്ട് തുടക്കം നല്‍കേണ്ടതായുണ്ട്. നിലവില്‍ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം ഓപ്പണര്‍മാരുടെ മെല്ലെപ്പോക്ക് ബാറ്റിങ് തന്നെയാണ്. ഇരുവരുടേയും പ്രകടനം മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ണ്ണായകം.
Also Read: 'സെവാഗ് മുതല്‍ ആകാശ് വരെ', ഇന്ത്യയുടെ സെലക്ടര്‍മാരാകാന്‍ ഇവര്‍, തീരുമാനം ഉടന്‍

എപ്പോഴും സൂര്യക്ക് തിളങ്ങാനാവില്ല
രണ്ടാം ടി20യില്‍ ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയതും ജയം നേടിയെടുത്തതും സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് മികവിലാണ്. പുറത്താവാതെ 111 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. ഇതാണ് 191 എന്ന മികച്ച ടോട്ടലിലേക്ക് ഇന്ത്യയെ എത്തിച്ചത്. സൂര്യകുമാറിന് തിളങ്ങാനാവാതെ പോയാല്‍ ആര് ഇന്ത്യയുടെ രക്ഷകനാവുമെന്നത് വലിയ ചോദ്യമാണ്. സൂര്യ മൂന്നാമത് ഇറങ്ങുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യരെത്തും. എന്നാല്‍ താരത്തിന് തിളങ്ങാനാവുമോയെന്നത് കണ്ടറിയണം. മധ്യനിരയില്‍ ദീപക് ഹൂഡയും വാഷിങ്ടണ്‍ സുന്ദറും തിളങ്ങേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.

സഞ്ജു പ്ലേയിങ് 11 പുറത്തുതന്നെ
ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ എന്നിവരെ ഇന്ത്യ പുറത്തിരുത്താന്‍ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ സഞ്ജു സാംസണിന് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചേക്കില്ല. സഞ്ജു ഫിനിഷര്‍ റോളില്‍ മികച്ച പ്രകടനമാണ് സമീപകാലത്തായി കാഴ്ചവെക്കുന്നത്. സഞ്ജുവിനെ ഓപ്പണറായും മൂന്നാം നമ്പറിലുമെല്ലാം പരിഗണിക്കാമെന്നിരിക്കെയും ടീം മാനേജ്‌മെന്റ് തഴയുന്നതിനെതിരേ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ടാം ടി20യിലെ പ്ലേയിങ് 11 മാറ്റം വരുത്താതെ ഇന്ത്യ മൂന്നാം മത്സരത്തിലും ഇറങ്ങാനാണ് സാധ്യത കൂടുതല്‍.

ബൗളിങ് നിര മികവ് ആവര്‍ത്തിക്കണം
ഇന്ത്യക്ക് പരമ്പര നേടാന്‍ ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. പേസ് നിരയില്‍ മുഹമ്മദ് സിറാജ് രണ്ടാം മത്സരത്തില്‍ തിളങ്ങിയിരുന്നു. എന്നാല്‍ ടി20യിലെ തല്ലുകൊള്ളി ബൗളറായ സിറാജിന്റെ മൂന്നാം മത്സരത്തിലെ പ്രകടനം കണ്ടറിയണം. അര്‍ഷദീപ് സിങ്ങിന് രണ്ടാം മത്സരത്തില്‍ തിളങ്ങാനായില്ല. 9ന് മുകളിലായിരുന്നു താരത്തിന്റെ ഇക്കോണമി. വാഷിങ്ടണ്‍ സുന്ദറും തല്ലുകൊണ്ടു. നിലവിലെ പ്രകടനം പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും മികവ് തുടരാനാവുമോയെന്നത് കണ്ടറിയണം.
Also Read: ഹര്‍ദിക് ഇന്ത്യയുടെ സൂപ്പര്‍ ക്യാപ്റ്റനാവുമോ? വെറും സ്വപ്‌നം മാത്രമാണത്! - ബട്ട് പറയുന്നു

വില്യംസണില്ലാതെ കിവീസ്
മൂന്നാം മത്സരത്തില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണില്ലാതെയാണ് ന്യൂസീലന്‍ഡ് ഇറങ്ങുന്നത്. പരിക്കാണ് താരം പുറത്തിരിക്കാനുള്ള കാരണം. വില്യംസണിന്റെ അഭാവത്തില്‍ ടിം സൗത്തിയാവും ന്യൂസീലന്‍ഡിനെ നയിക്കുക. വില്യംസണിന് പകരം മാര്‍ക്ക് ചാപ്മാനാവും കിവീസ് നിരയിലേക്കെത്തുക. രണ്ടാം ടി20യില്‍ വില്യംസണ്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. കിവീസ് നിരയില്‍ വെടിക്കെട്ട് താരങ്ങളേറെയാണ്. രണ്ടാം മത്സരത്തില്‍ ഇവരെ തളച്ചിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായിരുന്നു. എന്നാല്‍ ഈ നേട്ടം ആവര്‍ത്തിക്കുകയെന്നത് കടുപ്പമാവും.

സാധ്യതാ 11
ഇന്ത്യ-ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ (c), ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചഹാല്‍.
ന്യൂസീലന്‍ഡ്- ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നിഷാം, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, ഇഷ് സോധി, ടിം സൗത്തി (c), ലോക്കി ഫെര്‍ഗൂസന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications