Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: മഴ കളിച്ചു, 'ടൈ കെട്ടി' മൂന്നാമങ്കം- പരമ്പര പോക്കറ്റിലാക്കി ടീം ഇന്ത്യ

നാപ്പിയര്‍: ന്യൂസിലാന്‍ഡിനെതിരായ ടി20 പമ്പര ടീം ഇന്ത്യ പോക്കറ്റിലാക്കി. മഴ വില്ലനായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ടൈ ആയതോടെയാണ് ഇന്ത്യ 1-0നു പരമ്പര കൈക്കലാക്കിയത്. നേരത്തേ ആദ്യ ടി20 മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടപ്പോള്‍ രണ്ടാമങ്കത്തില്‍ ഇന്ത്യ 65 റണ്‍സിന്റെ തകര്‍പ്പന്‍ ജയം കൊയ്തിരുന്നു. ഇതാണ് ഇന്ത്യക്കു പരമ്പര നേടിത്തന്നത്.

161 റണ്‍സിന്റെ വിജയലക്ഷ്യമാണ് മൂന്നാം ടി20യില്‍ കിവികള്‍ ഇന്ത്യക്കു നല്‍കിയത്. റണ്‍ചേസില്‍ ഇന്ത്യ ഒമ്പതോവറില്‍ നാലു വിക്കറ്റിനു 75 റണ്‍സില്‍ നില്‍ക്കെ മഴെത്തുകയും കളി തടസ്സപ്പെടുകയുമായിരുന്നു. തുടര്‍ന്ന് മല്‍സരം പുനരാംരംഭിക്കാനുമായില്ല. ഡെക്കവര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ നേടേണ്ടിയിരുന്നത് 75 റണ്‍സ് തന്നെയായിരുന്നു. ഇതോടെയാണ് മല്‍സരം ടൈ ആയത്. ഇഷാന്‍ കിഷന്‍ (10). റിഷഭ് പന്ത് (11), സൂര്യകുമാര്‍ യാദവ് (13), ശ്രേയസ് അയ്യര്‍ (0) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും (30*) ദീപക് ഹൂഡയുമായിരുന്നു (9*) കളി തടസ്സപ്പെടുമ്പോള്‍ ക്രീസില്‍.

മിന്നിച്ച് പേസ് ജോടികള്‍

മിന്നിച്ച് പേസ് ജോടികള്‍

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞടുത്ത ന്യൂസിലാന്‍ഡ് രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ 160 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ഒരു ഘട്ടത്തില്‍ 180 പ്ലസ് നേടുമെന്നു കരുതിയ കിവികളെ അവസാന അഞ്ചോവറുകളിലെ മികച്ച ബൗളിങിലൂടെ ഇന്ത്യ പിടിച്ചുനിര്‍ത്തി. 19.4 ഓവറില്‍ 160ന് ആതിഥേയര്‍ കൂടാരം കയറി. നാലു വിക്കറ്റുകള്‍ വീതം പങ്കിട്ട മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങും ചേര്‍ന്നാണ് കിവികള്‍ക്കു കടിഞ്ഞാണിട്ടത്. ഇരുവരും നാലു വിക്കറ്റുകള്‍ വീതം പങ്കിട്ടു. ഡെവന്‍ കോണ്‍വേ (59), ഗ്ലെന്‍ ഫിലിപ്‌സ് (54) എന്നിവരുടെ ഫിഫ്റ്റികള്‍ മാറ്റിനിര്‍ത്തിയാല്‍ കിവി നിരയില്‍ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. കോണ്‍വേ 49 ബോളില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സറുമടിച്ചു. ഫിലിപ്‌സ് 33 ാേബളിലാണ് അഞ്ചു ബൗണ്ടറിയും മൂന്നു സിക്‌സറുമടക്കം 54 റണ്‍സ് നേടിയത്.

സഞ്ജുവിനെ വീണ്ടും തഴഞ്ഞു

സഞ്ജുവിനെ വീണ്ടും തഴഞ്ഞു

ടോസ് ലഭിച്ചത് ന്യൂസിലാന്‍ഡ് നായകന്‍ ടിം സൗത്തിക്കായിരുന്നു. അദ്ദേഹം ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. പരിക്കു കാരണം കെയ്ന്‍ വില്ല്യംസണിനു പിന്‍മാറേണ്ടി വന്നതോടെയാണ് സൗത്തിക്കു നായകസ്ഥാനം ലഭിച്ചത്. സഞ്ജു സാംസണിനു ഈ മല്‍സരത്തില്‍ ടീമില്‍ഇടം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഒരിക്കല്‍ക്കൂടി അദ്ദേഹം തഴയപ്പെട്ടു. രണ്ടാം ടി20യില്‍ ജയിച്ച ടീമില്‍ ഒരു മാറ്റം മാത്രമേ ഇന്ത്യ വരുത്തിയുള്ളൂ. വാഷിങ്ടണ്‍ സുന്ദറിനെ ഒഴിവാക്കിയ ഇന്ത്യ പകരം ഹര്‍ഷല്‍ പട്ടേലിനെ കളിപ്പിക്കുകയായിരുന്നു. മഴയും പിച്ചിലെ ഈര്‍പ്പവും കാരണം വൈകിയാണ് മല്‍സരം ആരംഭിച്ചത്. പരമ്പര മോഹവുമായിട്ടാണ് ഇന്ത്യ ഈ മല്‍സരത്തിലിറങ്ങിയത്.

Also Read: ഹാര്‍ദിക് 'തീര്‍ന്നെന്നു' പറഞ്ഞവര്‍ എവിടെ? 2021ല്‍ കളിയാക്കിയര്‍ ഈ പ്രകടനം കണ്ട് ഞെട്ടി

മഴ കളിച്ച ആദ്യ ടി20

മഴ കളിച്ച ആദ്യ ടി20

ആദ്യ മല്‍സരം കനത്ത മഴയെ തുടര്‍ന്നു ടോസ് പോലും നടത്താന്‍ കഴിയാതെ ഉപേക്ഷിക്കപ്പെട്ടിരുന്നു. രണ്ടാം ടി20യില്‍ ഇന്ത്യ 65 റണ്‍സിന്റെ വമ്പന്‍ ജയം ആഘോഷിക്കുകയും ചെയ്തു. സൂര്യകുമാര്‍ യാദവിന്റെ (111*) ഇടിവെട്ട് സെഞ്ച്വറിയായിരുന്നു ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. വെറും 52 ബോളില്‍ 11 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കമാണ് അദ്ദേഹം കരിയറിലെ രണ്ടാം ടി20 സെഞ്ച്വറി കണ്ടെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ കിവികള്‍ തകരുകയായിരുന്നു. 18.5 ഓവറില്‍ 126 റണ്‍സിനു ന്യൂസിലാന്‍ഡ് ഓള്‍ഔട്ടാവുകയും ചെയ്തു.

Also Read: IND vs NZ: സഞ്ജുവിനെ 2 മല്‍സരം കളിപ്പിക്കും, പിന്നെ ഒഴിവാക്കും! നിര്‍ത്തൂയെന്ന് ശാസ്ത്രി

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ദീപക് ഹൂഡ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍.

ന്യൂസിലാന്‍ഡ്- ഫിന്‍ അലെന്‍, ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷാം, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, ഇഷ് സോധി, ടിം സൗത്തി (ക്യാപ്റ്റന്‍), ലോക്കി ഫെര്‍ഗൂസണ്‍.

Story first published: Tuesday, November 22, 2022, 12:13 [IST]
Other articles published on Nov 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+