
മോശം സമയം
ഏതൊരു ക്രിക്കറ്ററെയും പോലെ കരിയറിലെ വളരെ മോശം സമയത്തു കൂടി ഹാര്‍ദിക് പാണ്ഡ്യക്കും കടന്നു പോവേണ്ടതായി വന്നിട്ടുണ്ട്. 2021 ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മോശമെന്നു പറയേണ്ടി വരും. ബാറ്റിങിലെ മോശം പ്രകടനങ്ങളും ബൗൡങില്‍ നിന്നും വിട്ടുനിന്നതും കാരണം ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഹാര്‍ദിക്കിനു നേരിടേണ്ടി വന്നു.
പുറംഭാഗത്തിനേറ്റ ഗുരുതരമായ പരിക്കും തുടര്‍ന്ന നടത്തിയ ശസ്ത്രക്രിയയുമാണ് താരത്തിന്റെ കരിയര്‍ തുലാസിലാക്കിയത്. കളിക്കളത്തിലേക്കു മടങ്ങിവന്നിട്ടും പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്താന്‍ അദ്ദേഹത്തിനായില്ല.

2021ലെ ടി20 ലോകകപ്പ്
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിനു ശേഷമായിരുന്നു ഹാര്‍ദിക് പാണ്ഡ്യ വളരെയധികം ക്രൂശിക്കപ്പെട്ടത്. പൂര്‍ണ ഫിറ്റല്ലെന്നും ബൗള്‍ ചെയ്യില്ലെന്നും അറിയാമായിരുന്നിട്ടും അദ്ദേഹത്തെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കി.
ഹാര്‍ദിക് ചുരുക്കം ചില ഓവറുകള്‍ മാത്രമേ ലോകകപ്പില്‍ ബൗള്‍ ചെയ്തിരുന്നുള്ളൂ. ബാറ്റിങിലും കാര്യമായ സംഭാവനയൊന്നും നല്‍കിയില്ല. ടൂര്‍ണമെന്റില്‍ ഇന്ത്യ സെമി പോലും കാണാതെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായപ്പോള്‍ വലിയ വിമര്‍ശനങ്ങളാണ് ഹാര്‍ദിക്കിനു നേരെ ഉയര്‍ന്നത്.

കഴിഞ്ഞ വര്‍ഷത്തെ പ്രകടനം
2021ല്‍ കളിച്ച അന്താരാഷ്ട്ര ടി20കളെടുത്താല്‍ ഹാര്‍ദിക് പാണ്ഡ്യ വെറും എട്ടു ഇന്നിങ്‌സുകളില്‍ മാത്രമാണ് ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 27.50 ശരാശരിയില്‍ 139.8 സ്‌ട്രൈക്ക് റേറ്റില്‍ 165 റണ്‍സ് മാത്രമേ നേടിയുള്ളൂ. എട്ടു സിക്‌സറുകള്‍ മാത്രമാണ് ഹാര്‍ദിക് കഴിഞ്ഞ വര്‍ഷം പായിച്ചത്. ഇതോടെ അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചുവെന്നും ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്നും എല്ലാവരും ഉറപ്പിച്ചു.
ഈയൊരു കാരണം കൊണ്ടു മാത്രമാണ് ഐപിഎല്ലിന്റെ 2022 സീസണില്‍ ഹാര്‍ദിക്കിനെ നിലനിര്‍ത്തേണ്ടതില്ലെന്ന ഞെട്ടിക്കുന്ന തീരുമാനം മുംബൈ ഇന്ത്യന്‍സ് സ്വീകരിച്ചത്.
Also Read: IND vs NZ: എന്തിനാണ് ഇത്രയും വിശ്രമം! പ്രകടനം മോശമാവുന്നു, ദ്രാവിഡിനെതിരേ ശാസ്ത്രി

ബ്രേക്കെടുത്ത് ഹാര്‍ദിക്
2021ലെ ടി20 ലോകകപ്പിനു പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ മാസങ്ങളോളം ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുക്കുകയാണ് ചെയ്തത്. പഴയ ഫോമും ഫിറ്റ്‌നസും വീണ്ടെടുക്കുകയെന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ചുകൊണ്ടാണ് ഹാര്‍ദിക് മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്.
ബാറ്റിങിലും ബൗളിങിലും മിന്നിച്ച പഴയ ഹാര്‍ദിക്കിനെ ഐപിഎല്ലില്‍ കാണാന്‍ സാധിച്ചു. അപ്പോഴാണ് തങ്ങള്‍ എത്രമാത്രം വലിയ അബദ്ധമാണ് കാണിച്ചതെന്നു മുംബൈ ഇന്ത്യന്‍സിനു വ്യക്തമായത്.
Also Read: IND vs NZ: എന്തിനാണ് ഇത്രയും വിശ്രമം! പ്രകടനം മോശമാവുന്നു, ദ്രാവിഡിനെതിരേ ശാസ്ത്രി

ഈ വര്‍ഷത്തെ പ്രകടനം
കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഗംഭീര പ്രകടനമാണ് ഹാര്‍ദിക് പാണ്ഡ്യ നടത്തിക്കൊണ്ടിരിക്കുന്നത്. ബാറ്റിങ് പരിശോധിച്ചാല്‍ 23 ഇന്നിങ്‌സുകള്‍ അദ്ദേഹം 2022ല്‍ ഇതിനകം കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും 33.17 ശരാശരിയില്‍ 564 റണ്‍സ് ഹാര്‍ദിക് അടിച്ചെടുത്തിട്ടുണ്ട്. 146.5 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണിത്. 2021ല്‍ വെറും എട്ടു സിക്‌സറുകളാണ് ഹാര്‍ദിക് അടിച്ചതെങ്കില്‍ ഈ വര്‍ഷം 29 സിക്‌സറുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നും വൈറ്റ് ബോളില്‍ ടീമിന്റെ നെടുംതൂണായി ഇനിയുമേറെ വര്‍ഷങ്ങള്‍ താനുണ്ടാവുമെന്നുള്ള ഉറപ്പ് കൂടിയാണ് താരം നല്‍കിയത്.


Click it and Unblock the Notifications
