
ഇന്ത്യയുടെ സ്ഥിരം ടി20 നായകസ്ഥാനം ഉറപ്പായ ശേഷം രോഹിത് ശര്‍മ കളിക്കുന്ന ആദ്യ ടി20 മത്സരമാണ് ഇന്ന് ജയ്പൂരില്‍ നടക്കാന്‍ പോകുന്നത്. ഇപ്പോഴിതാ ഒമ്പത് വര്‍ഷം മുമ്പ്,കൃത്യമായി പറഞ്ഞാല്‍ 2012 നവംബര്‍ 12ന് രോഹിത് ശര്‍മ ചെയ്ത ട്വീറ്റ് വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകര്‍. അന്ന് മുംബൈയെ ആദ്യമായി രോഹിത് രഞ്ജി ട്രോഫിയില്‍ നയിച്ച ദിവസമായിരുന്നു. അന്നും ജയ്പൂര്‍ തന്നെയായിരുന്നു വേദി എന്നതാണ് ശ്രദ്ധേയമായ കാര്യം.
Also Read: IND vs NZ: നെറ്റ്‌സില്‍ രോഹിത്തിന് പന്തെറിഞ്ഞ് രാഹുല്‍ ദ്രാവിഡ്, ഹര്‍ദിക്കിന്റെ പകരക്കാരനായി ആര്?

'ജയ്പൂരില്‍ കാല്‍തൊട്ടിരിക്കുന്നു. ഞാനാണ് ടീമിനെ നയിക്കുന്നത്. കൂട്ടിച്ചേര്‍ക്കപ്പെട്ട പുതിയ ഉത്തരവാദിത്തത്തെ പ്രതീക്ഷയോടെ കാണുന്നു' എന്നാണ് അന്ന് രോഹിത് ട്വിറ്ററില്‍ കുറിച്ചത്. ഇത് തെറ്റായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ആ തുടക്കത്തില്‍ നിന്നാണ് രോഹിത് ഇന്ന് ഇന്ത്യയുടെ ടി20 നായകനായി ഇറങ്ങാന്‍ പോകുന്നത്. അതും നായകനായി തുടങ്ങിയ ജയ്പൂരില്‍ത്തന്നെ. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ന്യൂസീലന്‍ഡിനെതിരേ വിജയത്തോടെ ഇന്ത്യക്ക് തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീമും ആരാധകരമുള്ളത്.
Also Read: T20 World Cup 2021: 'ഏറ്റവും നിരാശപ്പെടുത്തിയ രണ്ട് ടീമുകള്‍ ഇന്ത്യയും ബംഗ്ലാദേശും'- ദീപ് ദാസ്ഗുപ്ത

വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരക്കാരായി പല പേരുകളും ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ടീം മാനേജ്‌മെന്റ് രോഹിത് ശര്‍മയുടെ മികവില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. ഏറെ നാളുകളായി ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്ന രോഹിത്തിന് തന്റെ മികവ് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് വന്നിരിക്കുന്നതെന്ന് പറയാം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ. ഈ മികവ് ഇന്ത്യന്‍ ടീമിനൊപ്പവും രോഹിത്തിന് കാട്ടാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കോലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചപ്പോഴെല്ലാം മികച്ച നേട്ടത്തിലേക്ക് ടീമിനെയെത്തിക്കാന്‍ രോഹിത്തിനായിരുന്നു. ന്യൂസീലന്‍ഡ് പരമ്പരയില്‍ കാര്യങ്ങള്‍ രോഹിത്തിന് അത്ര എളുപ്പമല്ല. വിരാട് കോലി,രവീന്ദ്ര ജഡേജ,ജസ്പ്രീത് ബുംറ,ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെയൊക്കെ അഭാവം ടീമിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. വെങ്കടേഷ് അയ്യര്‍,റുതുരാജ് ഗെയ്ക് വാദ് തുടങ്ങിയ യുവതാരങ്ങളെയൊക്കെ ബാറ്റിങ് ഓഡറില്‍ എവിടെ പരിഗണിക്കുമെന്നത് രോഹിത്തിനും ദ്രാവിഡിനും മുന്നില്‍ വലിയ വെല്ലുവിളിയാവും.
Also Read: IND vs NZ: കോലിയുടെ റോള്‍ ഇനിയെന്തെന്ന് രോഹിത് പറയുന്നു, മൂന്നു ലോകകപ്പും പ്രധാനമെന്ന് ദ്രാവിഡ്

അടുത്ത വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്. ഏകദേശം 11മാസത്തോളം മാത്രമാണ് അടുത്ത ടി20 ലോകകപ്പിനുള്ളത്. അതിനാല്‍ ഇപ്പോള്‍ത്തന്നെ മുന്നൊരുക്കം തുടങ്ങേണ്ടതായുണ്ട്. ഇത്തവണ യുഎഇയില്‍ സെമി പോലും കാണാതെ നാണംകെട്ട ഇന്ത്യന്‍ ടീമിന് മാനം തിരിച്ചുപിടിക്കാന്‍ അടുത്ത ലോകകപ്പില്‍ കിരീടം തന്നെ ആവിശ്യമാണ്. അതിനായി മികച്ച ടീമിനെ തയ്യാറാക്കുകയെന്നതാണ് മുന്നിലുള്ള പ്രധാന വെല്ലുവിളി. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യ നേടിയ അവസാന ഐസിസി കിരീടം.

ജയ്പൂരില്‍ ജയത്തോടെ തുടങ്ങാന്‍ രോഹിത്തിനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യക്ക് പകരം വെങ്കടേഷ് അയ്യര്‍ ഇടം പിടിച്ചേക്കും. ജയ്പൂരില്‍ സ്പിന്നിന് കൂടുതല്‍ പ്രാധാന്യം ഉള്ളതിനാല്‍ ആര്‍ അശ്വിന്‍,അക്ഷര്‍ പട്ടേല്‍,യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ക്ക് ഇന്ത്യ പ്ലേയിങ് 11ല്‍ സ്ഥാനം നല്‍കാനാണ് സാധ്യത.


Click it and Unblock the Notifications











