
നെറ്റ്‌സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഏറെ നേരം ദ്രാവിഡ് സമയം ചിലവിട്ടു. രോഹിത്തിന് പന്ത് ത്രോ ചെയ്ത് കൊടുക്കുകയും ഏറെ നേരം സംസാരിച്ച് പിഴവുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.ദ്രാവിഡിന് കീഴില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ബിസിസി ഐ പുറത്തുവിട്ടിട്ടുണ്ട്. രോഹിത് ശര്‍മ അനുഭവസമ്പന്നായ ക്യാപ്റ്റനാണ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിച്ചിട്ടുമുണ്ട്. അതിനാല്‍ ദ്രാവിഡിന് ക്യാപ്റ്റന്‍സിയെക്കുറിച്ച് അധികം ആശങ്കപ്പെടേണ്ടതില്ല.
Also Read: T20 World Cup 2021: ടീമുകളുടെ റേറ്റിങ് അറിയാം, ഇന്ത്യ വളരെ പിന്നില്‍, ഓസീസ് തലപ്പത്ത്

ദ്രാവിഡ് നെറ്റ്‌സില്‍ കൂടുതല്‍ സമയം ചിലവിട്ടത് മധ്യനിരയിലെ ഹര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനെ കണ്ടെത്തുന്നതിനായാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. മധ്യനിരയിലേക്ക് ഇന്ത്യക്കൊരു വെടിക്കെട്ട് ഫിനിഷറെ ആവിശ്യമുണ്ട്. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഹര്‍ദിക് പാണ്ഡ്യക്ക് തുടര്‍ പരിക്കുകള്‍ തിരിച്ചടി നല്‍കുമ്പോള്‍ പകരക്കാരനെ ഇന്ത്യ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
Also Read: T20 World Cup 2021: ആരാധകര്‍ക്ക് മറക്കാനാവാത്ത മൂന്ന് ബാറ്റിങ് പ്രകടനങ്ങളിതാ

കെകെആറിനായി 2021 സീസണിന്റെ രണ്ടാം പാദത്തില്‍ തിളങ്ങിയ വെങ്കടേഷ് അയ്യരെയാണ് ഈ സ്ഥാനത്തേക്ക് കൂടുതല്‍ പരിഗണിക്കുന്നതെന്നാണ് സൂചന. കെകെആറിനൊപ്പം ഓപ്പണറെന്ന നിലയിലാണ് വെങ്കടേഷ് കളിച്ചത്. എന്നാല്‍ ഏത് പൊസിഷനിലും കളിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കഴിഞ്ഞ ദിവസം വെങ്കടേഷ് തുറന്ന് പറഞ്ഞിരുന്നു. ഇത് സൂചിപ്പിക്കുന്നത് താരം മധ്യനിരയില്‍ ഇടം പിടിച്ചേക്കുമെന്ന് തന്നെയാണ്.
Also Read: IND vs NZ: ഇന്ത്യയോ, ന്യൂസിലാന്‍ഡോ, ടി20 പരമ്പര ആരു നേടും?- ഹര്‍ഭജന്റെ പ്രവചനം

അതിവേഗം റണ്‍സുയര്‍ത്താനുള്ള മികവിനൊപ്പം മീഡിയം പേസറെന്ന നിലയില്‍ തിളങ്ങാനും വെങ്കടേഷിന് കഴിവുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിലെ പ്രധാന പ്രശ്‌നവും മികച്ചൊരു പേസ് ഓള്‍റൗണ്ടറുടെ അഭാവമാണ്. ആറാം ബൗളറുടെ അഭാവം ടി20 ലോകകപ്പില്‍ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചിരുന്നു. അതിനാല്‍ ഈ പ്രശ്‌നം പരിഹരിക്കുകയെന്നതാണ് ദ്രാവിഡിന് മുന്നിലെ പ്രധാന വെല്ലുവിളി.
Also Read: T20 World Cup: ആശുപത്രിയിലെത്തുമ്പോള്‍ ശ്വസിക്കാനായിരുന്നില്ല!- ഐസിയു അനുഭവത്തെക്കുറിച്ച് റിസ്വാന്‍

ന്യൂസീലന്‍ഡിനെതിരേ ജസ്പ്രീത് ബുംറ,വിരാട് കോലി,രവീന്ദ്ര ജഡേജ,റിഷഭ് പന്ത് എന്നിവരൊന്നും ഇല്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാവുമോയെന്നതും കണ്ടറിയണം. ഐപിഎല്ലില്‍ തിളങ്ങിയ ഒട്ടുമിക്ക യുവതാരങ്ങളെയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. റുതുരാജ് ഗെയ്ക് വാദ്,ആവേഷ് ഖാന്‍,ഹര്‍ഷല്‍ പട്ടേല്‍,മുഹമ്മദ് സിറാജ് എന്നിവരൊക്കെ ടി20 ടീമിലുണ്ട്. യുവതാരങ്ങളെ വെച്ച് ദ്രാവിഡ് എന്ത് പദ്ധതിയാവും മെനയുകയെന്നതാണ് കണ്ടറിയേണ്ടത്.
Also Read: T20 World Cup: പാക് ആധിപത്യം, ഇന്ത്യക്കാരുടെ പൊടിപോലുമില്ല! നമീബിയന്‍ താരം പോലും ടീമില്‍

മധ്യനിരയിലാണ് ഇന്ത്യക്ക് ദൗര്‍ബല്യം. ടോപ് ഓഡര്‍ താരങ്ങളുടെ ധാരാളിത്തം ഇന്ത്യന്‍ ടീമിലുണ്ട്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍,ഇഷാന്‍ കിഷന്‍,വെങ്കടേഷ് അയ്യര്‍,റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം ഓപ്പണര്‍മാരെന്ന നിലയില്‍ മികവ് കാട്ടി വളര്‍ന്നുവന്ന താരങ്ങളാണ്. ഇവരില്‍ രോഹിത്-രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടിന് തന്നെ ഇന്ത്യ മുഖ്യ പരിഗണന നല്‍കിയാല്‍ മറ്റ് താരങ്ങളെ എവിടെ പരിഗണിക്കുമെന്നതാണ് ചോദ്യം.
Also Read: 'ഒരു കാരണവുമില്ലാതെ നായകസ്ഥാനത്ത് നിന്ന് മാറ്റി, അപമാനിക്കപ്പെട്ടു', ഹൈദരാബാദിനെതിരേ വാര്‍ണര്‍

കോലിയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറിലെത്തുമ്പോള്‍ നാലാം നമ്പറിലേക്ക് ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയേക്കും.അഞ്ചാം നമ്പറിലാവും ഇഷാന്‍ കിഷന്് അവസരം ലഭിക്കുക. വെങ്കടേഷ് അയ്യര്‍ക്ക് ആറാം നമ്പറില്‍ അവസരം നല്‍കേണ്ട സാഹചര്യം ഉണ്ടാവും.എന്നാല്‍ ഇത് ക്ലിക്കാവുമോയെന്നത് കണ്ടറിയണം. ദ്രാവിഡിനെ സംബന്ധിച്ച് യുവതാരമികവിനെ പരീക്ഷിക്കാനുള്ള അവസരമാണ് ന്യൂസീലന്‍ഡ് പരമ്പര.


Click it and Unblock the Notifications











