Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: 'ഏറ്റവും നിരാശപ്പെടുത്തിയ രണ്ട് ടീമുകള്‍ ഇന്ത്യയും ബംഗ്ലാദേശും'- ദീപ് ദാസ്ഗുപ്ത

മുംബൈ: ടി20 ലോകകപ്പിന് ദുബായില്‍ അവസാനമാവുമ്പോള്‍ കിരീടം ചൂടിയിരിക്കുന്നത് ഓസ്‌ട്രേലിയയാണ്. കലാശപ്പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ എട്ട് വിക്കറ്റിന് തോല്‍പ്പിക്കാന്‍ കംഗാരുക്കള്‍ക്കായി. ടീമിന്റെ കന്നി ടി20 ലോകകപ്പ് കിരീടമാണിത്. ഫേവറേറ്റുകളുടെ പട്ടികയില്‍ ഓസീസ് മുന്‍നിരക്കാരല്ലായിരുന്നെങ്കിലും എഴുതിത്തള്ളിയവര്‍ക്ക് മുന്നില്‍ കിരീടം നേടാന്‍ ആരോണ്‍ ഫിഞ്ചിനും സംഘത്തിനുമായി. ദുബായിലെ മഞ്ഞുവീഴ്ച ടൂര്‍ണമെന്റിനെയാകെ ബാധിച്ചപ്പോള്‍ ടോസ് നിര്‍ണ്ണായക ഘടകമായി മാറി.

പ്രതീക്ഷിച്ച പല ടീമുകളും ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമെല്ലാം കിരീട ഫേവറേറ്റുകളെന്ന നിലയ്ക്കാണ് ഇത്തവണ ടി20 ലോകകപ്പിലേക്കെത്തിയതെങ്കിലും സെമി പോലും കാണാതെ പുറത്തായി. ഇപ്പോഴിതാ ടൂര്‍ണമെന്റില്‍ ഏറ്റവും നിരാശപ്പെടുത്തിയ രണ്ട് ടീമുകള്‍ ഇന്ത്യയും ബംഗ്ലാദേശുമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ ദീപ് ദാസ്ഗുപ്ത.

1

'തീര്‍ച്ചയായും ഇന്ത്യ തീര്‍ത്തും നിരാശപ്പെടുത്തിയ ടീമാണ്.പ്രധാനമായും ആദ്യത്തെ രണ്ട് മത്സരങ്ങളില്‍. ഏറ്റവും നിരാശപ്പെടുത്തിയ മറ്റൊരു ടീമായി തോന്നിയത് ബംഗ്ലാദേശിനെയാണ്. ടി20 ലോകകപ്പ് ആരംഭിക്കുമ്പോള്‍ റാങ്കിങ്ങില്‍ ആറാം സ്ഥാനത്തായിരുന്നു അവര്‍. പരിചയസമ്പന്നരായ താരങ്ങളും മികച്ച സാഹചര്യവും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കത് മുതലാക്കാനായില്ല'-ദാസ് ഗുപ്ത പറഞ്ഞു.

ഇന്ത്യ പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനുമാണ് തോറ്റത്. എന്നാല്‍ അഫ്ഗാനിസ്ഥാന്‍,സ്‌കോട്ട്‌ലന്‍ഡ്,നമീബിയ എന്നിവരോട് വലിയ ജയം നേടി. എന്നാല്‍ കരുത്തരോട് വലിയ തോല്‍വി ഏറ്റുവാങ്ങിയതിനാല്‍ സെമി ഫൈനലിലേക്കെത്താന്‍ ഇന്ത്യക്കായില്ല. ഐപിഎല്‍ യുഎഇയില്‍ കളിച്ചെത്തിയ ഇന്ത്യന്‍ ടീമില്‍ ലോകോത്തര താരങ്ങളായിരുന്നു ഉണ്ടായിരുന്നത്. ബെഞ്ച് കരുത്തും അതിശക്തമായിരുന്നു. എന്നിട്ടും പ്രതീക്ഷക്കൊത്തുയരാന്‍ ഇന്ത്യക്കായില്ല.

2

ബംഗ്ലാദേശ് അട്ടിമറി വീരന്മാരാണ്. ഇത്തവണ ഡെത്ത് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ബംഗ്ലാദേശിന് കാര്യമായൊന്നും ചെയ്യാനായില്ല. പാതിവഴിയില്‍ ഷക്കീബ് അല്‍ ഹസന് പരിക്കേറ്റതും തമിം ഇക്ബാലിന് പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റ് നഷ്ടപ്പെട്ടതുമെല്ലാം അവരെ പിന്നോട്ടടിച്ചു. മികച്ച താരനിരയുണ്ടായിട്ടും പ്രതീക്ഷിച്ച പോരാട്ടം കാഴ്ചവെക്കാന്‍ ബംഗ്ലാദേശിനായില്ലെന്ന് പറയാം. വെസ്റ്റ് ഇന്‍ഡീസിന്റെ അവസ്ഥയും മറിച്ചല്ല. രണ്ട് തവണ ടി20 ലോകകപ്പ് നേടിയ നിരയാണ് വെസ്റ്റ് ഇന്‍ഡീസ്. ടീമിലെ എല്ലാ താരങ്ങളും ടി20 ഫോര്‍മാറ്റില്‍ വലിയ അനുഭവസമ്പത്തുള്ളവരും മികച്ച റെക്കോഡുള്ളവരുമായിരുന്നു. എന്നിട്ടും ഒന്നും ചെയ്യാന്‍ വെസ്റ്റ് ഇന്‍ഡീസിനായില്ല.

ശ്രീലങ്കയും ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി. അഫ്ഗാനിസ്ഥാനില്‍ നിന്നും പ്രതീക്ഷക്കൊത്ത പോരാട്ടം കണ്ടില്ലെന്ന് തന്നെ പറയാം. പാകിസ്താന്‍ ദുബായിലെ തങ്ങളുടെ അനുഭവസമ്പത്ത് നന്നായി ഉപയോഗിച്ചെങ്കിലും സെമിയില്‍ ഓസ്‌ട്രേലിയയോട് വീണു. ദക്ഷിണാഫ്രിക്ക അഞ്ചില്‍ നാലിലും ജയിച്ചെങ്കിലും റണ്‍റേറ്റിന്റെ കുറവിനെത്തുടര്‍ന്ന് സെമി കാണാനായില്ല.

3

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച നിമിഷമായി കോലി പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമിനെ അഭിനന്ദിക്കുന്നതിനെയാണ് ദാസ്ഗുപ്ത തിരഞ്ഞെടുത്തത്. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യ പാകിസ്താനോട് തോല്‍ക്കുന്നത്. അതും 10 വിക്കറ്റിന്. അതിന് ശേഷം പാക് താരങ്ങളെ ചേര്‍ത്തുപിടിച്ചാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി അഭിനന്ദിച്ചത്. 'എന്നെ സംബന്ധിച്ച് ഏറ്റവും മികച്ച നിമിഷം ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ശേഷം നടന്ന കാര്യമാണ്. വലിയ സമ്മര്‍ദ്ദമുള്ള മത്സരത്തിന് ശേഷം കോലി ബാബറിനെയും മുഹമ്മദ് റിസ്വാനെയും അഭിനന്ദിച്ചതാണ് ആ നിമിഷം. ഇത് മത്സരം മാത്രമാണെന്നും അതിനപ്പുറത്തേക്ക് ഒന്നുമില്ലെന്നും വ്യക്തമാക്കുന്ന സംഭവമായിരുന്നു ഇത്. വിരാട് റിസ്വാനെ ചേര്‍ത്തുപിടിക്കുന്ന ചിത്രം ഇപ്പോഴും മനസിലുണ്ട്.എന്നെ സംബന്ധിച്ച് അതാണ് കായികം,അതാണ് ക്രിക്കറ്റ്.'- ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 16, 2021, 18:19 [IST]
Other articles published on Nov 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+