
ഇപ്പോഴിതാ ലഖ്‌നൗ ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗാരി കേഴ്സ്റ്റനെത്തുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച പരിശീലകനാണ് അദ്ദേഹം. 2008-2011വരെയാണ് അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പം പരിശീലകനെന്ന നിലയില്‍ ഉണ്ടായിരുന്നത്. 2019ല്‍ ആര്‍സിബിയുടെ പരിശീലകനെന്ന നിലയിലും കേഴ്സ്റ്റന്‍ പ്രവര്‍ത്തിച്ചിരുന്നു. വലിയ അനുഭവസമ്പത്തുള്ള പരിശീലകനായ കേഴ്സ്റ്റനെ കൊണ്ടുവരുന്നത് പുതിയ ടീമെന്ന നിലയില്‍ ലഖ്‌നൗവിന് ഗുണം ചെയ്യും. എന്നാല്‍ അദ്ദേഹം ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നതെന്നാണ് വിവരം.
Also Read: T20 World Cup: പാക് ആധിപത്യം, ഇന്ത്യക്കാരുടെ പൊടിപോലുമില്ല! നമീബിയന്‍ താരം പോലും ടീമില്‍

മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റയെ ബൗളിങ് പരിശീലകനാക്കാനും ലഖ്‌നൗ ടീം ആഗ്രഹിക്കുന്നുണ്ടെന്നാണ് വിവരം. നേരത്തെ ആര്‍സിബിയുടെ ബൗളിങ് പരിശീലകനെന്ന നിലയില്‍ നെഹ്‌റ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പവും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയിട്ടുള്ള ബൗളറാണ് നെഹ്‌റ. ഇന്ത്യയിലെ സാഹചര്യങ്ങളെ നെഹ്‌റക്ക് നന്നായി അറിയുകയും ചെയ്യാം. അതിനാല്‍ അദ്ദേഹം ഒപ്പമുണ്ടെങ്കിലും ടീമിനത് ഗുണമാകുമെന്ന കണക്കുകൂട്ടലിലാണ് ലഖ്‌നൗ ടീം മാനേജ്‌മെന്റുള്ളത്. എന്നാല്‍ നെഹ്‌റയും ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചതെന്നാണ് ക്രിക്ക് ബസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Also Read: 'ഒരു കാരണവുമില്ലാതെ നായകസ്ഥാനത്ത് നിന്ന് മാറ്റി, അപമാനിക്കപ്പെട്ടു', ഹൈദരാബാദിനെതിരേ വാര്‍ണര്‍

രണ്ട് പേരും ഒരുമിച്ച് പ്രവര്‍ത്തിച്ച് പരിചയമുള്ളവരുമാണ്. പുതിയ ടീമായതിനാല്‍ ഒത്തൊരുമയിലേക്ക് ടീമിനെയെത്തിക്കാന്‍ മികച്ച പരിശീലകര്‍ തന്നെ ഒപ്പം വേണം. അതിനാലാണ് കേഴ്സ്റ്റനെയും നെഹ്‌റയേയും ടീം മാനേജ്‌മെന്റ് താല്‍പര്യപ്പെടുന്നത്. എന്നാല്‍ ഇവര്‍ രണ്ട് പേരും അനുകൂലമായി പ്രതികരിക്കാത്തതിനാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
Also Read: IND vs NZ: ടി20യില്‍ വില്ലിയില്ലാത്ത കിവീസ്, ഇന്ത്യക്കു വിജയപ്രതീക്ഷ- സൗത്തി നയിക്കും

ലഭിക്കുന്ന വിവരം അനുസരിച്ച് ഡിസംബറില്‍ മെഗാ താരലേലം ഉണ്ടായേക്കും. അതിനാല്‍ അതിന് മുമ്പായി പുതിയ രണ്ട് ടീമുകളും പരിശീലകരെ നിശ്ചയിക്കേണ്ടതായുണ്ട്. നിലവിലെ പ്രമുഖ പരിശീലകരെല്ലാം ഓരോ ടീമിനൊപ്പവും പ്രവര്‍ത്തിക്കുന്നവരാണ്. കൂടാതെ ടി20 ഫോര്‍മാറ്റില്‍ പരിശീലിപ്പിച്ച് അനുഭവസമ്പത്തുള്ളവരെ കണ്ടെത്തുകയെന്നതാണ് പ്രധാന വെല്ലുവിളി.
Also Read: T20 World Cup 2022: വേദികള്‍ പ്രഖ്യാപിച്ചു,ഫൈനല്‍ മെല്‍ബണില്‍, ആവേശത്തോടെ ആരാധകര്‍

പുതിയ രണ്ട് ടീമുകളുടെ വരവോടെ ഐപിഎല്ലില്‍ ആകെ 10 ടീമുകളായി. 74 മത്സരങ്ങളാവും ഇനി ടൂര്‍ണമെന്റിലുണ്ടാവുക.ഏഴ് വീതം ഹോം,എവേ മാച്ചുകള്‍ ഇരു ടീമിനുമുണ്ടാവും. ഐപിഎല്‍ ഭരണസമിതിയുടെ നിയമ പ്രകാരം നിലവിലെ ടീമുകള്‍ക്ക് മെഗാ ലേലത്തിന് മുമ്പ് നാല് താരങ്ങളെ നിലനിര്‍ത്താനാവും. പുതിയ ടീമുകള്‍ക്ക് മൂന്ന് ടീമുകളെയാണ് നിലനിര്‍ത്താന്‍ അവസരം ഉണ്ടാവുക. ഇതില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും ഒരു വിദേശ താരവും ഉണ്ടായിരിക്കണം.
Also Read: 'തന്റെ അഞ്ച് കോടിയുടെ വാച്ച് കസ്റ്റംസ് പിടിച്ചു', വ്യാജ വാര്‍ത്തയെന്ന് വ്യക്തമാക്കി ഹര്‍ദിക് പാണ്ഡ്യ

ലഭിക്കുന്ന സൂചന പ്രകാരം ലഖ്‌നൗ ടീമിന്റെ ക്യാപ്റ്റനായി സ്റ്റീവ് സ്മിത്ത് എത്തിയേക്കും. 2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിന്റെ ക്യാപ്റ്റനായത് സ്മിത്തായിരുന്നു. ടീമിനെ ഫൈനലിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെയും സ്മിത്ത് നയിച്ചിട്ടുണ്ട്. എന്നാല്‍ സമീപകാലത്തെ സ്മിത്തിന്റെ പ്രകടനം വളരെ മോശമാണ്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ സ്മിത്തിനെ ടീം നിലനിര്‍ത്താന്‍ യാതൊരു സാധ്യതയുമില്ല. അങ്ങനെയാണെങ്കില്‍ അനായാസമായി അധികം തുക ചിലവഴിക്കാതെ സ്മിത്തിനെ സ്വന്തമാക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ലഖ്‌നൗ. പുതിയ രണ്ട് ടീമുകളുടെ വരവ് ബിസിസി ഐക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുക്കുമെന്നുറപ്പാണ്.


Click it and Unblock the Notifications











