Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ടി20യില്‍ വില്ലിയില്ലാത്ത കിവീസ്, ഇന്ത്യക്കു വിജയപ്രതീക്ഷ- സൗത്തി നയിക്കും

1

ജയ്പൂര്‍: ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിച്ചുകൊണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണ്‍ പിന്‍മാറി. ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനു വേണ്ടിയാണ് വില്ലി ടി20യില്‍ നിന്നും അദ്ദേഹത്തിന്റെ പിന്മാറ്റം. ഇതോടെ ടി20 പരമ്പരയ്ക്കുള്ള ന്യൂസിലാന്‍ഡ് ടീമിന്റെ ക്യാപ്റ്റനായി സ്റ്റാര്‍ പേസര്‍ ടിം സൗത്തിയെ നിയമിക്കുകയും ചെയ്തു. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ കളി ബുധനാഴ്ച വൈകീട്ട് ജയ്പൂരില്‍ നടക്കും.

വില്ല്യംസണ്‍ ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ലെന്നു വാര്‍ത്താക്കുറിപ്പിലൂടെയാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് അറിയിച്ചിരിക്കുന്നത്. ജയ്പൂരില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളുടെ ഗ്രൂപ്പിനൊപ്പം ചേരാനാണ് വില്ല്യംസണ്‍ തീരുമാനിച്ചിരിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞുവെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

2

പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ പരമ്പര കൂടിയാണ് ന്യൂസിലാന്‍ഡിനെതിരേയുള്ളത്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമമ്മദ് ഷമി എന്നിവര്‍ക്കു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയും വരുണ്‍ ചക്രവര്‍ത്തിയും ഒഴിവാക്കപ്പെട്ടു. ശ്രേയസ് അയ്യര്‍, യുസ്വേന്ദ്ര ചഹല്‍, ദീപക് ചാഹര്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിലേക്കു തിരിച്ചെത്തി. ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍, പേസര്‍മാരായ ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.

ന്യൂസിലാന്‍ഡ് ടി20 ടീം

ടിം സൗത്തി (ക്യാപ്റ്റന്‍), ടോഡ് ആസില്‍, ട്രെന്റ് ബോള്‍ട്ട്, മാര്‍ക്ക് ചാപ്മാന്‍, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കൈല്‍ ജാമിസണ്‍, ആദം മില്‍നെ, ഡാരില്‍ മിച്ചെല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചെല്‍ സാന്റ്‌നര്‍, ടിം സെയ്‌ഫേര്‍ട്ട്, ഇഷ് സോധി.

ഇന്ത്യന്‍ ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍, രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

3

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഇന്ത്യയുടെ രണ്ടാമത്തെ പരമ്പരയാണ് ഇതെങ്കില്‍ ന്യൂസിലാന്‍ഡിന്റെ ആദ്യ പരമ്പരയാണിത്. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ കിവീസ് വിജയത്തോടെ തന്നെ പുതിയ സീസണിനു തുടക്കം കുറിക്കാനുള്ള പടയൊരുക്കത്തിലാണ്. പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിനെ ന്യൂസിലാന്‍ഡ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിലെ പിച്ചുകളുടെ സ്വഭാവം പരിഗണിച്ച് സ്പിന്‍ ബൗളിങിനു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ചു സ്പിന്നര്‍മാര്‍ ടെസ്റ്റ് സംഘത്തിലുണ്ട്. സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് പരമ്പരയില്‍ കളിക്കുന്നില്ല. വിശ്രമം വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.

ന്യൂസിലാന്‍ഡ് ടെസ്റ്റ് ടീം

കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോം ബ്ലെണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഡെവന്‍ കോണ്‍വേ, കൈല്‍ ജാമിസണ്‍, ടോം ലാതം, ഹെന്റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചെല്‍ സാന്റ്‌നര്‍, വില്‍ സോമര്‍വില്ലെ, ടിം സൗത്തി, റോസ് ടെയ്‌ലര്‍, വില്‍ യങ്, നീല്‍ വാഗ്നര്‍.

ഇന്ത്യന്‍ ടെസ്റ്റ് ടീം

അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍, ഒന്നാം ടെസ്റ്റില്‍ മാത്രം), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര (വൈസ് ക്യാപ്റ്റന്‍, ഒന്നാം ടെസ്റ്റില്‍ മാത്രം), ശ്രേയസ് അയ്യര്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Tuesday, November 16, 2021, 11:06 [IST]
Other articles published on Nov 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+