
റിഷഭ് ടി20ക്ക് അനുയോജ്യനല്ല
ഓപ്പണറെന്ന നിലയില്‍ റിഷഭിന് തിളങ്ങാനാവുമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. അവര്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതായുണ്ട്. ഉത്തരവാദിത്തത്തോടെ കളിക്കുകയും ചെയ്യണം. ഭയമില്ലാതെ കളിച്ചില്ലെങ്കില്‍ അവന്‍ പുറത്തുപോകണം. ടി20 ഫോര്‍മാറ്റില്‍ നിന്ന് അവനെ മാറ്റിനിര്‍ത്തണം. അവന്‍ ടി20ക്ക് അനുയോജ്യനായ താരമല്ലെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ ടെസ്റ്റിലും ഏകദിനത്തിലും അവന്‍ അവസരം അര്‍ഹിക്കുന്നു- യുട്യൂബ് ചാനലില്‍ സംസാരിക്കവെ കനേരിയ പറഞ്ഞു.
Also Read:'സെവാഗ് മുതല്‍ ആകാശ് വരെ', ഇന്ത്യയുടെ സെലക്ടര്‍മാരാകാന്‍ ഇവര്‍, തീരുമാനം ഉടന്‍

സഞ്ജുവിന് ടി20യില്‍ അവസരം നല്‍കണം
ടി20യില്‍ റിഷഭ് പന്തിന് പകരം സഞ്ജു സാംസണിന് കൂടുതല്‍ അവസരം നല്‍കണം. അതാണ് 100 ശതമാനം ശരിയായ തീരുമാനം. റിഷഭിനെക്കാള്‍ ടി20യില്‍ മികച്ചവനാണ് സഞ്ജു. ആവിശ്യത്തിന് അവസരം നല്‍കിയാല്‍ അടുത്ത ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരമായി സഞ്ജു ഉണ്ടാവും. ഇഷാനൊപ്പം സഞ്ജുവിന് ഓപ്പണ്‍ ചെയ്യാനാവും. അങ്ങനെ വന്നാല്‍ വലത്-ഇടത് കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ ലഭിക്കും'- കനേരിയ അഭിപ്രായപ്പെട്ടു.

സഞ്ജുവിന് ആവിശ്യത്തിന് അവസരമില്ല
സഞ്ജു സാംസണ് ഈ വര്‍ഷം പരിമിത ഓവറില്‍ അവസരം നല്‍കിയപ്പോഴെല്ലാം അദ്ദേഹം തിളങ്ങിയിരുന്നു. ഫിനിഷര്‍ റോളില്‍ ഉത്തരവാദിത്തത്തോടെയും പക്വതയോടെയും കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. എന്നാല്‍ വലിയ പിന്തുണ ടീം മാനേജ്‌മെന്റ് സഞ്ജുവിന് നല്‍കുന്നില്ലെന്നതാണ് വസ്തുത. സഞ്ജു കളിച്ച് മികവ് കാട്ടുമ്പോഴും റിഷഭിനെ പിന്തുണക്കുന്ന നിലപാടാണ് ടീം മാനേജ്‌മെന്റിനുള്ളത്. വിക്കറ്റിന് പിന്നിലും ഫീല്‍ഡിങ്ങിലും മിന്നുന്ന സഞ്ജുവിന് ടി20യില്‍ കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്.

റിഷഭ് തുടര്‍ച്ചയായി ഫ്‌ളോപ്പ്
എംഎസ് ധോണിയുടെ അഭാവം നികത്തുന്ന ഫിനിഷറായാണ് ഇന്ത്യ റിഷഭ് പന്തിനെ പരിഗണിച്ചിരുന്നത്. മധ്യനിരയിലും റിഷഭിന് അവസരം ലഭിച്ചെങ്കിലും ഫ്‌ളോപ്പായി. ഇതോടെയാണ് ഓപ്പണര്‍ റോളിലേക്ക് റിഷഭ് എത്തിയത്. എന്നാല്‍ ഓപ്പണിങ്ങിലും ഫ്‌ളോപ്പാണ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാനും ആക്രമിച്ച് കളിക്കാനും മിടുക്കനാണെങ്കിലും ഇപ്പോള്‍ ആത്മവിശ്വാസമില്ല. ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ സാധിക്കാത്ത റിഷഭിനെ ഇന്ത്യ ഇനിയും പിന്തുണക്കുന്നത് മറ്റ് യുവതാരങ്ങളോട് കാട്ടുന്ന അനീതിയായിരിക്കും.
Also Read: ഹര്‍ദിക് ഇന്ത്യയുടെ സൂപ്പര്‍ ക്യാപ്റ്റനാവുമോ? വെറും സ്വപ്‌നം മാത്രമാണത്! - ബട്ട് പറയുന്നു

ഇന്ത്യയുടെ തന്ത്രങ്ങള്‍ മാറണം
ഇന്ത്യയുടെ ടി20യിലെ തന്ത്രങ്ങള്‍ മാറേണ്ടതായുണ്ട്. പതിയെ തുടങ്ങി പിന്നീട് കടന്നാക്രമിക്കുന്നതാണ് നിലവിലെ ഇന്ത്യയുടെ ശൈലി. ടി20 ലോകകപ്പിലടക്കം ഇന്ത്യയുടെ തകര്‍ച്ചക്ക് കാരണമായത് ഈ ശൈലിയാണ്. എന്നാല്‍ തുടക്കം മുതല്‍ ആക്രമിക്കുന്ന ശൈലിയിലേക്ക് ഇന്ത്യ മാറേണ്ടതായുണ്ട്. പൃഥ്വി ഷായെപ്പോലെയുള്ള യുവതാരങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിക്കണം. സൂര്യകുമാര്‍ യാദവ് മാത്രമാണ് നിലവില്‍ ടി20ക്ക് അനുയോജ്യമായ രീതിയില്‍ ഇന്ത്യക്കായി ബാറ്റ് ചെയ്യുന്നത്. മറ്റ് താരങ്ങളെല്ലാം ഇപ്പോഴും പഴയ പദ്ധതിയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഇതിന് മാറ്റം വരാതെ ഇന്ത്യക്ക് മെച്ചപ്പെടാനാവില്ല.


Click it and Unblock the Notifications












