For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ T20: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, ചഹാലിന് ഇടമില്ല

ജയ്പൂര്‍: ടി20 ലോകകപ്പിലെ തിരിച്ചടികള്‍ മറക്കാന്‍ ഇന്ത്യയുടെ ന്യൂസീലന്‍ഡ് പരമ്പരക്ക് ഇന്ന് തുടക്കം. മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യന്‍ സമയം വൈകീട്ട് 7ന് ജയ്പൂരിലാണ് നടക്കുന്നത്. വിരാട് കോലി,ജസ്പ്രീത് ബുംറ എന്നിവരൊന്നുമില്ലാതെ ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങള്‍ നിരവധിയാണ്. രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകനും രോഹിത് ശര്‍മയെന്ന പുതിയ ടി20 ക്യാപ്റ്റനും ചേരുമ്പോള്‍ ഇന്ത്യക്ക് എന്ത് അത്ഭുതം സൃഷ്ടിക്കാനാവുമെന്നാണ് കാത്തിരിക്കുന്നത്.

1

വെങ്കടേഷ് അയ്യര്‍,റുതുരാജ് ഗെയ്ക്‌വാദ്,ആവേഷ് ഖാന്‍,ഹര്‍ഷല്‍ പട്ടേല്‍,മുഹമ്മദ് സിറാജ് എന്നിവരെല്ലാം ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങളായിട്ടുണ്ട്. ഇവരില്‍ ആരൊക്കെ പ്ലേയിങ് 11ല്‍ ഇടം പിടിക്കുമെന്നാണ് കണ്ടറിയേണ്ടത്. ഇന്ത്യ-ന്യൂസീലന്‍ഡ് ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ പ്ലേയിങ് 11നെ നിര്‍ദേശിച്ചിരിക്കുകയാണ് ആകാശ് ചോപ്ര. യുസ് വേന്ദ്ര ചഹാലിനെ ഒഴിവാക്കിയാണ് ആകാശ് ടീം തിരഞ്ഞെടുത്തിരിക്കുന്നത്.

Also Read: IPL 2022: ലഖ്‌നൗ ടീമിന്റെ മുഖ്യ പരിശീലകനാവാന്‍ ഗാരി കേഴ്സ്റ്റന്‍, ബൗളിങ് കോച്ചാവാന്‍ നെഹ്‌റ, റിപ്പോര്‍ട്ട്

2

ഇന്നത്തെ മത്സരത്തിന്റെ പ്ലേയിങ് 11 തിരഞ്ഞെടുക്കുകയെന്നത് ഏറെക്കുറെ അസാധ്യമാണ്. ചില താരങ്ങളുടെ അഭാവത്തില്‍ പ്ലേയിങ് 11 തിരഞ്ഞെടുക്കുന്നത് പ്രയാസമാണെന്നും ആകാശ് പറഞ്ഞു. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ യുവതാരങ്ങള്‍ക്ക് ഇനി ടീമില്‍ അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഓരോ പൊസിഷനും അനുയോജ്യമായ താരങ്ങളെയാണോ പരിഗണിച്ചതെന്നതാണ് കണ്ടറിയേണ്ടത്.

Also Read: IND vs NZ: കോലിയുടെ റോള്‍ ഇനിയെന്തെന്ന് രോഹിത് പറയുന്നു, മൂന്നു ലോകകപ്പും പ്രധാനമെന്ന് ദ്രാവിഡ്

3

റുതുരാജ് ഗെയ്ക് വാദ്,വെങ്കടേഷ് അയ്യര്‍,ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഓപ്പണിങ്ങില്‍ മികവ് കാട്ടുന്നവരാണ്. എന്നാല്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലുമുള്ളപ്പോള്‍ യുവതാരങ്ങളെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കുക പ്രയാസമായിരിക്കും. വിരാട് കോലിയുടെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ വണ്‍ ഡൗണ്‍ ഇറങ്ങുമ്പോള്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനുമാണ് സാധ്യത.

Also Read: IND vs NZ: 'സ്വന്തം പ്രതിഭ അവന് നന്നായി അറിയാം, വേഗത്തില്‍ മടങ്ങിവരും', ഹര്‍ദിക്കിനെക്കുറിച്ച് രാഹുല്‍

4

കെ എല്‍ രാഹുല്‍-ഇഷാന്‍ ഓപ്പണിങ് കൂട്ടുകെട്ടിനായി രോഹിത് ശര്‍മ വണ്‍ ഡൗണിലേക്ക് സ്വയം മാറാനുമുള്ള സാധ്യതയുണ്ട്. വെങ്കടേഷ് അയ്യരെ ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി വളര്‍ത്തിക്കൊണ്ടുവരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മീഡിയം പേസ് ഓള്‍റൗണ്ടറാണ് വെങ്കടേഷ്. എന്നാല്‍ ഓപ്പണിങ്ങില്‍ തിളങ്ങുന്ന വെങ്കടേഷിന് മധ്യനിരയില്‍ അവസരം നല്‍കിയാല്‍ തിളങ്ങാനാവുമോയെന്ന് കണ്ടറിയണം.

Also Read: IPL 2022: മെഗാ ലേലത്തില്‍ വാര്‍ണര്‍ എങ്ങോട്ട്? ഈ രണ്ട് ടീമുകളിലൊന്ന് സ്വന്തമാക്കും- വീരേന്ദര്‍ സെവാഗ്

5

അടുത്ത വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനുണ്ട്. അതിന് മുമ്പ് മികച്ച പ്ലേയിങ് 11നെ ഇന്ത്യ കണ്ടെത്തേണ്ടതായുണ്ട്. ഇത്തവണ സെമി ഫൈനല്‍ പോലും കാണാന്‍ ഇന്ത്യക്കായില്ല. അതിനാല്‍ അടുത്ത ലോകകപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് അത്യാവശ്യമാണ്. രാഹുല്‍ ദ്രാവിഡ്-രോഹിത് ശര്‍മ കൂട്ടുകെട്ടില്‍ ഇന്ത്യ ഐസിസി കിരീടം നേടുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Also Read: IND vs NZ: വില്ലി വമ്പന്‍ താരം, ഇല്ലാത്തത് വലിയ നഷ്ടം- പുതിയ നായകന്‍ സൗത്തി പറയുന്നു

6

നിലവിലെ യുവതാരങ്ങളെ അടുത്തറിയാവുന്ന പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്. അതിനാല്‍ത്തന്നെ ടീമിലേക്ക് ആരെയൊക്കെ പരിഗണിക്കണമെന്നതില്‍ കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടാവും. മൂന്ന് ഫോര്‍മാറ്റിലേക്കും മൂന്ന് ടീം എന്ന രീതി നടപ്പിലാക്കില്ലെന്ന് ദ്രാവിഡ് വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ദ്രാവിഡ് കരുതിവെച്ചിരിക്കുന്ന പദ്ധതികള്‍ എന്തൊക്കെയാവുമെന്ന് കണ്ടറിയണം.

Also Read: IND vs NZ: വെങ്കടേഷിനും ആവേശിനും അരങ്ങേറ്റം? ആദ്യ ടി20യില്‍ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

7

ന്യൂസീലന്‍ഡ് ടീമും ചില സൂപ്പര്‍ താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യക്കെതിരേ ഇറങ്ങുന്നത്. നായകന്‍ കെയ്ന്‍ വില്യംസനും സ്റ്റാര്‍ പേസര്‍ ട്രന്റ് ബോള്‍ട്ടും ന്യൂസീലന്‍ഡ് നിരയിലുണ്ടാവില്ല. ടിം സൗത്തിയാണ് പരമ്പരയില്‍ സന്ദര്‍ശകരെ നയിക്കുന്നത്. ടി20 പരമ്പരക്ക് ശേഷം ടെസ്റ്റ് പരമ്പര നടക്കാനുള്ളതിനാലാണ് ബോള്‍ട്ടിനും വില്ലിക്കും വിശ്രമം നല്‍കിയത്. ഇവരുടെ അഭാവത്തില്‍ ഇന്ത്യയെ കീഴക്കാന്‍ ന്യൂസീലന്‍ഡിന് സാധിക്കുമോയെന്ന് കണ്ടറിയാം.

Also Read: T20 World Cup 2021: ഇന്ത്യക്കാരില്ല, മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, ബാബര്‍ ക്യാപ്റ്റന്‍

8


ഐസിസി ടൂര്‍ണമെന്റുകളിലെ തോല്‍വിക്ക് ഇന്ത്യക്ക് കണക്കുപറയാനേറെയുണ്ട്. ഇത്തവണ അതിനുള്ള സുവര്‍ണ്ണാവസരവുമാണ്. എന്നാല്‍ കരുത്തരായ ന്യൂസീലന്‍ഡിനെ കീഴടക്കുക രോഹിത്തിനും സംഘത്തിനും എളുപ്പമാവില്ലെന്നുറപ്പ്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള ടീമുകളിലൊന്നാണ് ന്യൂസീലന്‍ഡ്.

ആകാശ് തിരഞ്ഞെടുത്ത പ്ലേയിങ് 11:രോഹിത് ശര്‍മ,ഇഷാന്‍ കിഷന്‍,കെ എല്‍ രാഹുല്‍,സൂര്യകുമാര്‍ യാദവ്,ശ്രേയസ് അയ്യര്‍/വെങ്കടേഷ് അയ്യര്‍,റിഷഭ് പന്ത്,അക്ഷര്‍ പട്ടേല്‍,ആര്‍ അശ്വിന്‍,ഭുവനേശ്വര്‍ കുമാര്‍,ദീപക് ചഹാര്‍,മുഹമ്മദ് സിറാജ്.

Story first published: Wednesday, November 17, 2021, 16:42 [IST]
Other articles published on Nov 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+