Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: സൂര്യയെ കയറൂരി വിടും! വീണ്ടും ഓപ്പണിങിലേക്ക്, കൂട്ടിന് ഇഷാനോ, ഗില്ലോ?

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിനു വെള്ളിയാഴ്ച തുടക്കമാവുകയാണ്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മല്‍സരം വെല്ലിങ്ടണിനാണ്. രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങളില്ലാതെയാണ് ഇന്ത്യ കിവി വേട്ടയ്ക്കിറങ്ങുന്നത്. ഹിറ്റ്മാനെക്കൂടാതെ കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ക്കും ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്.

രോഹിത്, രാഹുല്‍ എന്നിവരുടെ അഭാവം കാരണം പരമ്പരയില്‍ ഇന്ത്യക്കു പുതിയ ഓപ്പണിങ് സഖ്യത്തെ കണ്ടെത്തേണ്ടതായി വരും. നിലവിലെ ടീമില്‍ ഓപ്പണറായി കളിക്കാന്‍ മിടുക്കുളള പല താരങ്ങളുമുണ്ട്. ഇവരില്‍ ആരൊക്കെയാണ് ബെസ്റ്റ് എന്ന കാര്യത്തിലാണ് ടീം മാനേജ്‌മെന്റിനു കണ്‍ഫ്യൂഷനുള്ളത്.

ഓപ്പണിങ് ഓപ്ഷനുകള്‍

ഓപ്പണിങ് ഓപ്ഷനുകള്‍

ആറു പേരാണ് നിലവിലെ ഇന്ത്യന്‍ ടീമില്‍ ഓപ്പണ്‍ ചെയ്യാന്‍ ശേഷിയുള്ള കളിക്കാര്‍. ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവര്‍ക്കെല്ലാം ഓപ്പണറായി ബാറ്റ് ചെയ്യാന്‍ സാധിക്കും.
ഇക്കൂട്ടത്തില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ ടി20കളില്‍ ഓപ്പണ്‍ ചെയ്തിട്ടുള്ളത് ഇഷാനാണ്. നേരത്തേ കെഎല്‍ രാഹുല്‍ പരിക്കു കാരണം പല പരമ്പരകളിലും പുറത്തിരുന്നപ്പോള്‍ താരം ഓപ്പണറായി കളിച്ചിരുന്നു. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡിനെതിരേ ഓപ്പണര്‍മാരില്‍ ഒരാള്‍ ഇഷാന്‍ തന്നെയാവാനാണ് സാധ്യത.

സൂര്യയെ പരീക്ഷിച്ചേക്കും

സൂര്യയെ പരീക്ഷിച്ചേക്കും

നിലവില്‍ ഇന്ത്യന്‍ ടി20 ടീിമില്‍ ഏറ്റവും മികച്ച ഫോമില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ വിരാട് കോലിക്കു പിറകില്‍ ടീമിനായി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് സ്‌കൈ ആയിരുന്നു.
നിലവില്‍ നാലാം നമ്പറിലെ സ്‌പെഷ്യലിസ്റ്റാണെങ്കിലും അദ്ദേഹത്തിനു ഓപ്പണിങിലും തിളങ്ങാന്‍ കഴിയും. പവര്‍പ്ലേയുടെ ആനുകൂല്യം നന്നായി മുതലെടുക്കാന്‍ സാധിക്കുന്ന ബാറ്റിങ് ശൈലിയാണ് താരത്തിന്റേത്. ഈ വര്‍ഷം ടി20യില്‍ സൂര്യ ഓപ്പണറായി പരീക്ഷിക്കപ്പെട്ടിരുന്നു. മോശമല്ലാത്ത പ്രകടനം താരം നടത്തുകയും ചെയ്തു. അതുകൊണ്ടു തന്നെ കിവികള്‍ക്കെതിരേ ഇഷാന്‍ കിഷന്റെ ഓപ്പണിങ് പങ്കാൡയായി സൂര്യ കളിച്ചേക്കും.

Also Read: IND vs NZ T20: ഹര്‍ദിക്കിനും ലക്ഷ്മണും മുന്നില്‍ അഞ്ച് വെല്ലുവിളി! തീരുമാനം കടുപ്പം, അറിയാം

ടി20 ലോകകപ്പിലെ പ്രകടനം

ടി20 ലോകകപ്പിലെ പ്രകടനം

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിരാശപ്പെടുത്തിയ കാര്യങ്ങളിലൊന്ന് രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ ഓപ്പണിങ് ജോടിയുടെ പ്രകടനമായിരുന്നു. ടൂര്‍ണമെന്റില്‍ ടീമിനു ഒരു മല്‍സരത്തില്‍പ്പോലും മികച്ചൊരു തുടക്കം നല്‍കാന്‍ ഇരുവര്‍ക്കുമായില്ല. വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരുടെ പ്രകടനമാണ് ഈ കുറവ് നികത്താന്‍ ടീമിനെ സഹായിച്ചത്.
അതുകൊണ്ടു തന്നെ അടുത്ത ടി20 ലോകകപ്പിനു മുമ്പ് കൂടുതല്‍ അഗ്രസീവായ മികച്ചൊരു ഓപ്പണിങ് ജോടിയെ ഇന്ത്യക്കു കണ്ടെത്തിയേ തീരൂ. സൂര്യ- ഇഷാന്‍ ജോടി ക്ലിക്കായാല്‍ തുടര്‍ന്നുള്ള പരമ്പരകളിലും ഇവര്‍ക്കു ഈ റോളില്‍ അവസരം ലഭിക്കാനിടയുണ്ട്.

Also Read: രോഹിത് 'ഡമ്മി' ക്യാപ്റ്റന്‍! ടീമില്‍ റോളില്ല, എല്ലാം ദ്രാവിഡിനു വിട്ടുകൊടുത്തു

സഞ്ജുവിന് നാലാം നമ്പര്‍

സഞ്ജുവിന് നാലാം നമ്പര്‍

സൂര്യകുമാര്‍ യാദവ് ന്യൂസിലാന്‍ഡിനെതിരേ ഓപ്പണറായി ഇറങ്ങുകയാണെങ്കില്‍ താരത്തിന്റൈ പൊസിഷനായ നാലാം നമ്പറില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കും. സഞ്ജുവിന് ഏറെ യോജിച്ച ബാറ്റിങ് പൊസിഷനുകളിലൊന്നാണിത്. ഒരേ സമയം ആക്രമിച്ചും പ്രതിരോധിച്ചും കളിക്കാന്‍ മിടുക്കനാണ് സഞ്ജു. സൂര്യയെപ്പോലെ വൈവിധ്യമാര്‍ന്ന പല ഷോട്ടുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. അതുകൊണ്ടു തന്നെ നാലാം നമ്പറില്‍ സ്‌കൈയുടെ അഭാവം ടീമിനെ ബാധിക്കാതെ നോക്കാന്‍ സഞ്ജുവിനു സാധിക്കുകയും ചെയ്യും.

Story first published: Wednesday, November 16, 2022, 13:42 [IST]
Other articles published on Nov 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+