For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: മറ്റ് വഴിയില്ല, വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കാന്‍ കോലി സെഞ്ച്വറി നേടണം; സൈമണ്‍ ഡൂള്‍

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ടെസ്റ്റ് പുരോഗമിക്കുന്നതിന് പിന്നാലെ വിരാട് കോലിക്കെതിരേ വിമര്‍ശനം ശക്തമാവുകയാണ്.ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസമാണെങ്കിലും സമീപകാലത്തെ പ്രകടനം വളരെ മോശമാണ്. സെഞ്ച്വറിയടിച്ചിട്ട് രണ്ടര വര്‍ഷത്തോളമായിരിക്കുകയാണ്. മുംബൈ ടെസ്റ്റില്‍ വളരെ പ്രതീക്ഷയോടെയാണ് കോലിയെത്തിയതെങ്കിലും ഒരു റണ്‍സ് പോലും നേടാതെയാണ് പുറത്തായത്.

1

തേര്‍ഡ് അംപയറുടെ വിവാദ തീരുമാനത്തിലാണ് കോലിയുടെ പുറത്താകല്‍. സമീപകാലത്തെ സീനിയര്‍ താരങ്ങളുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനം നടക്കാനിരിക്കെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്നുറപ്പ്. ഇപ്പോഴിതാ കോലി എല്ലാ വിമര്‍ശനങ്ങളും അവസാനിപ്പിക്കാന്‍ സെഞ്ച്വറി നേടണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് താരം സൈമണ്‍ ഡൂള്‍.

Also Read: IND vs SA: രഹാനെയുടെ വൈസ് ക്യാപ്റ്റന്‍സി തെറിക്കും, രോഹിത് പകരക്കാരനാവും, പ്രഖ്യാപനം ഉടന്‍

2

'എത്ര പ്രധാനപ്പെട്ട വിക്കറ്റാണ് വിരാട് കോലിയുടേതെന്നത് ന്യൂസീലന്‍ഡിന് നന്നായി അറിയാം. സെഞ്ച്വറിയില്ലാത്ത എത്രാമത്തെ അന്താരാഷ്ട്ര മത്സരമാണിതെന്നത് കോലിക്ക് അറിയാമെന്നാണ് കരുതുന്നത്. തന്റെ നേര്‍ക്കുള്ള വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കാന്‍ സെഞ്ച്വറി നേടുകയല്ലാതെ കോലിക്ക് മുന്നില്‍ മറ്റ് വഴികളില്ല. അത് നേടാത്ത പക്ഷെ കോലിയെ സമ്മര്‍ദ്ദം വേട്ടയാടും. കോലിയുടെ പ്രധാന പ്രശ്‌നം അവനൊരു സൂപ്പര്‍ താരമാണെന്നതാണ്. എത്രത്തോളം ഉയര്‍ന്ന പ്രതിഭയുള്ള താരമാണ് അവനെന്ന് എല്ലാവര്‍ക്കുമറിയാം. അതാണ് പ്രശ്‌നവും. അവന്‍ മികച്ച താരമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അടുത്ത മത്സരത്തില്‍ സെഞ്ച്വറി നേടി അവന്‍ തിരിച്ചുവരേണ്ടതായുണ്ട്'-സൈമണ്‍ ഡൂള്‍ പറഞ്ഞു.

Also Read: വെളിച്ചക്കുറവ് വില്ലനായി, സൗത്താഫ്രിക്കയ്‌ക്കെതിരേ സമനില സമ്മതിച്ച് ഇന്ത്യ- വിഹാരി കസറി

3

വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ്. ഒരു കാലഘട്ടത്തില്‍ തുടര്‍ച്ചയായി സെഞ്ച്വറിയടിച്ച് ഞെട്ടിച്ചിരുന്ന കോലി ഇന്ന് ഒരു സെഞ്ച്വറിക്കുവേണ്ടി കൊതിക്കുകയാണെന്ന് പറയാം. രണ്ടര വര്‍ഷത്തിലേറെയായി ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിന് സെഞ്ച്വറിയില്ല. കോലിയെ സംബന്ധിച്ച് മികച്ച പ്രകടനം നടത്താതെ മുന്നില്‍ മറ്റ് വഴികളില്ല.

Also Read: IPL 2022: 'സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടി', ആദ്യമായി ഒഴിവാക്കപ്പെട്ട മൂന്ന് താരങ്ങളിതാ

4

ബാറ്റിങ് പ്രകടനം മോശമായതോടെയാണ് കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിഞ്ഞത്. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ഇത്തരമൊരു നീക്കം നടത്തിയത്. എന്നാല്‍ നായകസ്ഥാനം ഒഴിഞ്ഞ ശേഷമുള്ള ആദ്യ ഇന്നിങ്‌സില്‍ത്തന്നെ കോലി പൂജ്യത്തിന് പുറത്തായിരിക്കുകയാണെന്നത് വലിയ നാണക്കേട് തന്നെയാണ്. ഇതിന് പരിഹാരം കാണാത്ത പക്ഷം കൂടുതല്‍ തിരിച്ചടികളും കോലിക്ക് നേരിടേണ്ടി വന്നേക്കും.

Also Read: തട്ടകത്തില്‍ ഇന്ത്യയെപ്പോലെ ശക്തര്‍ മറ്റാരുമില്ല, ക്രഡിറ്റ് കോലിക്കും ശാസ്ത്രിക്കും, കണക്കുകളിതാ

5

വരാനിരിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ്.മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ മത്സരം കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കോലിയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാവും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡ് കോലിക്ക് അവകാശപ്പെടാനാവുമെങ്കിലും നിലവിലെ ഫോമാണ് പ്രശ്‌നം. കോലി ഏകദിന പരമ്പരയില്‍ നിരാശപ്പെടുത്തിയാല്‍ ഏകദിന നായകസ്ഥാനവും തെറിച്ചേക്കും.

Also Read: IPL 2022: ഡല്‍ഹി ധവാനെയും റബാദയേയും കൈവിട്ടത് മണ്ടത്തരം, നിലനിര്‍ത്തണമായിരുന്നു; ഉത്തപ്പ

6

ടെസ്റ്റില്‍ കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ ചരിത്ര കുതിപ്പാണ് നടത്തുന്നത്. വിദേശ പര്യടനങ്ങളിലെല്ലാം ഗംഭീര പ്രകടനം തന്നെ കാഴ്ചവെക്കുന്നുണ്ടെന്ന് പറയാം.എന്നാല്‍ കോലിയുടെ ബാറ്റിങ് പ്രകടനം പ്രതീക്ഷക്കൊത്തുയരുന്നില്ലെന്ന് തന്നെ പറയാം. വലിയ സമ്മര്‍ദ്ദത്തോടെ ബാറ്റുചെയ്യേണ്ടി വരുന്ന കോലിക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ മികച്ച ബാറ്റിങ് പ്രകടനമല്ലാതെ മറ്റുവഴികളില്ല.

Also Read: IPL 2022: വിക്കറ്റ് കീപ്പര്‍മാരെ ആവിശ്യമുണ്ടോ? അവസരം കാത്ത് അഞ്ച് സൂപ്പര്‍ താരങ്ങളിതാ

7


ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ജയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. സമീപകാലത്തൊന്നും തട്ടകത്തില്‍ പരമ്പര കൈവിടാത്ത ഇന്ത്യക്ക് മുംബൈയില്‍ ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. 2013ന് ശേഷം നാട്ടില്‍ പരമ്പര കൈവിടാത്ത ഇന്ത്യ കോലിക്ക് കീഴില്‍ പരമ്പര കൈവിടുന്നത് വലിയ നാണക്കേടായി മാറും. മുംബൈ ടെസ്റ്റില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയിലാണ്. ഇന്ത്യ മുന്നോട്ടുവെച്ച 325 റണ്‍സിന് മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെന്ന തകര്‍ന്ന അവസ്ഥയിലാണ്.

Story first published: Saturday, December 4, 2021, 16:52 [IST]
Other articles published on Dec 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+