For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇന്ത്യയെ തോല്‍പ്പിച്ചത് അവന്‍! ചെയ്തത് ക്രൈം തന്നെ- ചൂണ്ടിക്കാട്ടി മുന്‍ പാക് താരം

21 റണ്‍സിനായിരുന്നു ഇന്ത്യന്‍ ടീമിന്റെ തോല്‍വി

akmal

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ തുടക്കം പാളിയിരിക്കുകയാണ്. നേരത്തേ നടന്ന ഏകദിന പരമ്പര 3-0നു തൂത്തുവാരിയതിന്റെ ആവേശത്തില്‍ ഇറങ്ങിയ ഇന്ത്യക്കു ടി20യിലെ ആദ്യ കളിയില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുത്ത കിവീസ് 21 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 0-1നു പിന്നിലാവുകയും ചെയ്തു.

ഇന്ത്യയെ സംബന്ധിച്ച് ഈ മല്‍സരത്തിലെ ഒരേയൊരു പ്ലസ് പോയിന്റ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ പ്രകടനമായിരുന്നു. ആദ്യ ബൗളിങില്‍ മിന്നിച്ച താരം പിന്നീട് ബാറ്റിങില്‍ കന്നി ഫിഫ്റ്റിയോടെ ടീമിന്റെ ടോപ്‌സ്‌കോററാവുകയും ചെയ്തു. 28 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കി 50 റണ്‍സാണ് വാഷിങ്ടണ്‍ നേടിയത്. നേരത്തേ ബൗളിങില്‍ നാലോവറില്‍ 22 റണ്‍സിനു രണ്ടു വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു.

ആദ്യ ടി20യില്‍ ഇന്ത്യന്‍ ടീമിനു എവിടെയാണ് പിഴവ് പറ്റിയതെന്നും പരാജയത്തിന്റെ പ്രധാനപ്പെട്ട കാരണം എന്താണെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പറും ഓപ്പണറുമായ കമ്രാന്‍ അക്മല്‍. മല്‍സരത്തെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലിലൂടെ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

അര്‍ഷ്ദീപിന്റെ ഓവര്‍

അര്‍ഷ്ദീപിന്റെ ഓവര്‍

യുവ പേസര്‍ അര്‍ഷ്ദീപ് സിങെറിഞ്ഞ 20ാമത്തെ ഓവറാണ് മല്‍സരം ഇന്ത്യയില്‍ നിന്നും കൈവിട്ടു പോവാനുള്ള പ്രധാന കാരണമെന്നു കമ്രാന്‍ അക്മല്‍ ചൂണ്ടിക്കാട്ടി. 27 റണ്‍സാണ് അര്‍ഷ്ദീപ് അവസാന ഓവറില്‍ വഴങ്ങിയത്. ഇതാണ് കിവികളെ ആറു വിക്കറ്റിനു 176 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലില്‍ എത്തിച്ചത്.

19 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ന്യൂസിലാന്‍ഡ് ആറിന് 149 റണ്‍സെന്ന നിലയിലായിരുന്നു. ശിവം മാവിയെറിഞ്ഞ ഈ ഓവറില്‍ എട്ടു റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ. എന്നാല്‍ അര്‍ഷ്ദീപിന്റെ ഓവര്‍ എല്ലാം തകിടം മറിച്ചു.

ആദ്യ ബോള്‍ ഡാരില്‍ മിച്ചെല്‍ സിക്‌സറിലേക്കു പറത്തി. ഇതു നോ ബോളും വിളിക്കപ്പെട്ടു. അടുത്ത ഫ്രീഹിറ്റില്‍ വീണ്ടുമൊരു സിക്‌സര്‍. തൊട്ടടുത്ത ബോളിലും മിച്ചെല്‍ സിക്‌സര്‍ പായിച്ചു. അടുത്ത ബോള്‍ ബൗണ്ടറിയിലാണ് കലാശിച്ചത്.

നാലാമത്തെ ബോളില്‍ റണ്ണില്ല. അവസാന രണ്ടു ബോളിലും രണ്ടു ഡബിളടക്കം നാലു റണ്‍സ്. ഓവറില്‍ ആകെ പിറന്നത് 27 റണ്‍സുമായിരുന്നു.

Also Read: ക്ലോക്ക് മുതല്‍ ലൈറ്റ്ഹൗസ് വരെ! രാഹുലിന്റെ ടാറ്റൂസ് ഏതൊക്കെ? അറിയാം

നോ ബോള്‍ വലിയ ക്രൈം

നോ ബോള്‍ വലിയ ക്രൈം

മധ്യ ഓവറുകളില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയെ മികച്ച ബൗളിങിലൂടെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്കു സാധിച്ചിരുന്നു. അര്‍ഷ്ദീപ് സിങെറിഞ്ഞ അവസാനത്തെ ഓവറില്‍ മാത്രമാണ് മല്‍സരം ഇന്ത്യയില്‍ നിന്നും വഴുതിപ്പോയത്.

20ാം ഓവറിലെ ആദ്യ ബോള്‍ തന്നെ അര്‍ഷ്ദീപ് നോ ബോളാണ് എറിഞ്ഞത്. വലിയ മല്‍സരങ്ങളില്‍ ഏറ്റവും നിര്‍ണായക ഘട്ടങ്ങളിലാണ് അര്‍ഷ്ദീപ് നോ ബോള്‍ എറിയുന്നത്. ഇതിനെക്കുറിച്ച് അര്‍ഷ്ദീപ് ചിന്തിക്കേണ്ടിയിരിക്കുന്നു.

മുമ്പത്തെ പരമ്പരയിലും ഈ പിഴവ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും നമ്മള്‍ കണ്ടതാണ്. ആധുനിക ക്രിക്കറ്റില്‍ നോ ബോളും വൈഡുകളുമെല്ലാം വലിയ കുറ്റം തന്നെയാണ്. ഇതു ടീമിനെയാകെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും. അര്‍ഷ്ദീപിന്റെ ഓവര്‍ കാരണമാണ് ഇന്ത്യ സമ്മര്‍ദ്ദത്തിലായതെന്നും കമ്രാന്‍ അക്മല്‍ നിരീക്ഷിച്ചു.

Also Read: ഇന്ത്യന്‍ ടീമില്‍ സഞ്ജു എന്തുകൊണ്ട് 'ക്ലച്ച് പിടിക്കുന്നില്ല'? അറിയാം

ഗില്‍ കുറച്ചു കൂടി സമയമെടുത്ത് കളിക്കൂ

ഗില്‍ കുറച്ചു കൂടി സമയമെടുത്ത് കളിക്കൂ

ഏകദിന ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഈ മല്‍സരത്തില്‍ ക്ലിക്കായിരുന്നില്ല. ആറു ബോളില്‍ ഒരു ബൗണ്ടറിയടക്കം ഏഴു റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു. ഗില്‍ സ്വന്തം ഫോമില്‍ ആത്മവിശ്വാസം കാണിക്കണം.

ഏകദിനത്തില്‍ എത്ര മികച്ച രീതിയിലാണ് ഗ്യാപ്പുകള്‍ കണ്ടെ്ത്തി താരം ഷോട്ടുകള്‍ പായിച്ചത്. അഞ്ച്-ഓവറെങ്കിലും ക്രീസില്‍ നിന്നു കളിക്കാന്‍ ഗില്‍ ശ്രമിക്കണം. അതിനായാല്‍ വലിയ സ്‌കോറുകളും പിന്നാലെ വരും. ഈ ഫേമിനെ ഗില്‍ കൈവിടാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം.

ഇഷാന്‍ കിഷന് ഈ കളിയിലും കാര്യമായൊന്നും ചെയ്യാനായില്ല. നാലു റണ്‍സ് മാത്രമേ നേടാനായുള്ളൂ. 11-12 ഇന്നിങ്‌സുകളായി വലിയ സ്‌കോറുകളും ഇഷാന്റെ പേരിലില്ല. ഇത്രയും അവസരങ്ങ ലഭിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇഷാന്‍ തീര്‍ച്ചയായും പെര്‍ഫോം ചെയ്യേണ്ടതുണ്ടെന്നും കമ്രാന്‍ അക്മല്‍ വിലയിരുത്തി.

Story first published: Saturday, January 28, 2023, 12:46 [IST]
Other articles published on Jan 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+