Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: നേടിയത് റെക്കോര്‍ഡ് ജയം, പക്ഷെ ഇന്ത്യക്ക് ചില പിഴവ് പറ്റി! ഒരു നീക്കം സൂപ്പര്‍

india

റെക്കോര്‍ഡ് വിജയവുമായിട്ടാണ് ഹാര്‍ദിക് പാണ്ഡ്യയും ന്യൂസിലാന്‍ഡിനെ നാട്ടിലേക്കു വിമാനം കയറ്റിയത്. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ 168 റണ്‍സിന്റ വമ്പന്‍ വിജയമാണ് ഇന്ത്യ കൊയ്തത്. ടി20യില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നു ഇത്.

ശുഭ്മാന്‍ ഗില്ലിന്റെ (126*) കന്നി സെഞ്ച്വറിയും ബൗളര്‍മാരുടെ മാജിക്കല്‍ പ്രകടനവുമാണ് കിവികളെ നിഷ്പ്രഭരാക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഇന്ത്യ നല്‍കിയ 235 റണ്‍സെന്ന പടുകൂറ്റന്‍ വിജയലക്ഷ്യം ന്യൂസിലാന്‍ഡിന് സ്വപ്‌നം കാണാവുന്നതിലും അപ്പുറമായിരുന്നു. പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് അവര്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത്. 12.1 ഓവറില്‍ വെറും 66 റണ്‍സിന് കിവികള്‍ കൂടാരം കയറുകയായിരുന്നു.

ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചെലിനു മാത്രമാണ്. അദ്ദേഹം 35 റണ്‍സെടുത്തു. അതുകൂടി ഇല്ലായിരുന്നെങ്കില്‍ കിവികളുടെ തോല്‍വി കൂടുതല്‍ ദയനീയമാവുമായിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യ ചില പിഴവുകള്‍ വരുത്തിയിട്ടുണ്ട്. കൂടാതെ ഒരു മാസ്റ്റര്‍ സ്‌ട്രോക്കുമുണ്ടായിരുന്നു. വിശദമായി പരിശോധിക്കാം.

ആദ്യ പിഴവ്

ആദ്യ പിഴവ്

ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തന്റെ ബൗളര്‍മാരെ ഉപയോഗിക്കുന്നതിലാണ് ഒരു പിഴവ് വരുത്തിയത്. ഹാര്‍ദിക് ഒരിക്കല്‍ക്കൂടി ബൗളിങില്‍ തന്റെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയെങ്കിലു അര്‍ഷ്ദീപ് സിങ്, ശിവം മാവി എന്നിവരെക്കൊണ്ട് ആകെ ബൗള്‍ ചെയ്യിച്ചത് അഞ്ചോവറുകളാണ്. അര്‍ഷ്ദീപ് മൂന്നും മാവി രണ്ടും ഓവറുകള്‍ പന്തെറിഞ്ഞു.

സ്ഥിരമായി ന്യൂബോള്‍ കൈകാര്യം ചെയ്യുകയും നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്യുന്നതിനാല്‍ ഹാര്‍ദിക് അത് തുടരുന്നത് നമുക്ക് മനസ്സിലാവും. എന്നാല്‍ ന്യൂസിലാന്‍ഡ് ആദ്യ രണ്ടോവറില്‍ മൂന്ന വിക്കറ്റുകള്‍ കൈവിട്ടപ്പോള്‍ മാവിക്കു ന്യൂബോള്‍ നല്‍കാന്‍ മികച്ച സമയമായിരുന്നു. ബോള്‍ നന്നായി സ്വിങ് ചെയ്യിക്കാന്‍ അദ്ദേഹത്തിനാവും.

പക്ഷെ പവര്‍പ്ലേയ്ക്കു ശേഷവും മാവിക്ക് ബോള്‍ നല്‍കാതെ ഹാര്‍ദിക് ബൗളിങ് തുടരുകയായിരുന്നു. നാലു വിക്കറ്റുകളെടുത്ത അദ്ദേഹത്തിന്റെ ബൗളിങിനെ ചോദ്യം ചെയ്യാന്‍ കഴിയില്ല. പക്ഷെ മധ്യ ഓവറുകളില്‍ തന്റെ ബൗളര്‍മാര്‍ക്കു ഹാര്‍ദിക് കൂടുതല്‍ സമയം നല്‍കേണ്ടിയിരുന്നു.

Also Read: സൂപ്പര്‍ ബൈക്കുമായി സഞ്ജു, എന്തു ചെയ്യണമെന്നറിയുമോയെന്ന് ഹെറ്റി- പിന്നാലെ ക്ലാസ് റീപ്ലൈ

മാസ്റ്റര്‍ സ്‌ട്രോക്ക്

മാസ്റ്റര്‍ സ്‌ട്രോക്ക്

ടി20യില്‍ ഇതിനകം കളിച്ച അഞ്ച് ഇന്നിങ്‌സുകളിലും ബാറ്റിങില്‍ ഫ്‌ളോപ്പായിട്ടും യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് വീണ്ടും അവസരം നല്‍കിയതാണ് ഇന്ത്യയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്. ഗില്ലിനെ ഒഴിവാക്കി പൃഥ്വി ഷായെ പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ കൊണ്ടു വരുമെന്നായിരുന്നു എല്ലാവരും കരുതിയത്.

പക്ഷെ ഗില്ലിന്റെ കഴിവില്‍ ടീം മാനേജ്‌മെന്റിനു പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. ഈ വിശ്വാസം കരിയര്‍ ബെസ്റ്റ് പ്രകടനവുമായി താരം കാക്കുകയും ചെയ്തു.വെറും 63 ബോളുകളിലാണ് ഗില്‍ പുറത്താവാതെ 123 റണ്‍സ് അടിച്ചെടുത്തത്. 12 ബൗണ്ടറികളും ഏഴ് സിക്‌സറുമടക്കമായിരുന്നു ഇത്. പല റെക്കോര്‍ഡുകളും ഈ ഇന്നിങ്‌സോടെ താരം തകര്‍ക്കുകയും ചെയ്തിരുന്നു.

മല്‍സരത്തില്‍ രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ് എന്നിവരില്‍ മികച്ച പിന്തുണയും ലഭിച്ചതോടെ ഗില്ലിന് ബാറ്റിങ് കൂടുതല്‍ എളുപ്പമായി.

Also Read: ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍

രണ്ടാമത്തെ പിഴവ്

രണ്ടാമത്തെ പിഴവ്

മോശം ഫോമില്‍ തുടരുന്ന യുവ വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഇഷാന്‍ കിഷന് വീണ്ടുമൊരു അവസരം കൂടി ഇന്ത്യ നല്‍കിയതാണ് കളിയിലെ രണ്ടാമത്തെ പിഴവ്. പതിവുപോലെ ഈ കളിയിലും താരം ദയനീയ പരാജയമായി മാറി. മൂന്നു ബോളില്‍ ഒരു റണ്‍സ് മാത്രമെടുത്ത ഇഷാനെ മൈക്കല്‍ ബ്രേസ്വെല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷമവസാനം ബംഗ്ലാദേശുമായുള്ള അവസാന ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ശേഷം ഇഷാന് കഷ്ടകാലമാണ്. ഈ വര്‍ഷം കളിച്ച മുഴുവന്‍ ഇന്നിങ്‌സുകളിലും താരം ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. ന്യൂസിലാന്‍ഡിനെതിരേ മൂന്നാം ടി20യില്‍ ഇഷാനെ പുറത്തിരുത്തി പൃഥ്വി ഷായെ ഇന്ത്യക്കു കളിപ്പിക്കാമായിരുന്നു.

തുടരെ ഫ്‌ളോപ്പാവുന്ന ദീപക് ഹൂഡയെ മാറ്റി പകരം വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെയും കളിപ്പിക്കാമായിരുന്നു. പക്ഷെ ഇതു സംഭവിച്ചില്ല. പൃഥ്വിയും ജിതേഷും ടി20ക്കു വളരെ അനുയോജ്യരായ അഗ്രസീവ് ബാറ്റര്‍മാരാണ്. അതുകൊണ്ടു തന്നെ ഇന്ത്യ ഈ മാറ്റം വരുത്താതിരുന്നത് അബദ്ധം തന്നെയാണ്.

Story first published: Thursday, February 2, 2023, 15:57 [IST]
Other articles published on Feb 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+