IND vs NZ: ഇന്ത്യന്‍ ടി20 ടീം നല്‍കുന്ന സൂചനയെന്ത്? 3 കാര്യങ്ങള്‍ വ്യക്തം! ചിലരെ ഇനി കാണില്ല

ന്യൂസിലാന്‍ഡുമായുള്ള മൂന്നു ടി20കളുടെ പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാച്ചിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരേ പരമ്പര പോക്കറ്റിലാക്കിയ ടീമില്‍ കാര്യമായ അഴിച്ചുപണികളില്ലാതെയാണ് ന്യൂസിലാന്‍ഡിനെതിരേയും ഇന്ത്യയിറങ്ങുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെ നായകസ്ഥാനത്തു തുടുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. ഇതു തന്നെയാണ് ന്യൂസിലാന്‍ഡുമായുള്ള ടി20 ടീം അടിവരയിടുന്നത്. ലഖ്‌നൗ, അഹമ്മദാബാദ് റാഞ്ചി എന്നീവിടങ്ങളിലായി ജനുവരി 27 മുതലാണ് ടി20 പരമ്പര. ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി 16 അംഗ സ്‌ക്വാഡിനെയാണ് ടി20 പരമ്പരയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
പരിക്കേറ്റ് വിശ്രമിക്കുന്ന സഞ്ജു സാംസണിനു ടീമിലിടം ലഭിച്ചിട്ടില്ല. പകരം പുതുമുഖം ജിതേഷ് ശര്‍മയാണ് ടീമിലേക്കു വന്നത്. കഴിഞ്ഞ വര്‍ഷം മികച്ച ഫോമിലായിട്ടും ദേശീയ ടീമില്‍ ഒരവസരം പോലും ലഭിക്കാതിരുന്ന പൃഥ്വി ഷാ തിരിച്ചെത്തിയെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ടി20 പരമ്പരയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന ഇന്ത്യന്‍ ടീം നല്‍കുന്ന സൂചനകള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ഭൂരിഭാഗം പേരും 30ല്‍ താഴെ
ടി20 ഫോര്‍മാറ്റിനു ഏറ്റവും യോജിച്ച യുവത്വവും ആക്രമണോത്സുകതയുള്ള ടീമിനെയാണ് ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലും ഐസിസിയുടെ ടി20 ലോകകപ്പിലും ഇന്ത്യക്കേറ്റ തിരിച്ചടികള്‍ക്കു ശേഷം ടി20യില്‍ പ്രായം കുറഞ്ഞ സ്‌പെഷ്യലിസ്റ്റ് കളിക്കാര്‍ക്കാണ് ഇപ്പോള്‍ സെലക്ഷന്‍ കമ്മിറ്റി പരിഗണന നല്‍കുന്നത്.
ന്യൂസിലാന്‍ഡിനെതിരേ ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന 16 അംഗ ടീമിലെ 13 പേരും 30ല്‍ താഴെ പ്രായമുള്ളവരാണ്. സൂര്യകുമാര്‍ യാദവ്, രാഹുല്‍ ത്രിപാഠി, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ മാത്രമേ 30ന് മുകളില്‍ പ്രായമുള്ളവരുള്ളൂ.
ടീമിലെ ഏഴു കഴിക്കാരുടെ പ്രായം 25ല്‍ താഴെയാണെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, ശിവം മാവി, പൃഥ്വി ഷാ, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ഇവര്‍.
അടുത്ത ടി20 ലോകകപ്പിനു മുമ്പ് യുവ താരങ്ങള്‍ക്കു പരമാവധി അവസര നല്‍കി വളര്‍ത്തിയെടുക്കുകയെന്നതാണ് സെലക്ടര്‍മാര്‍ ലക്ഷ്യമിടുന്നതെന്നു വ്യക്തം.
Also Read:IPL 2023: സഞ്ജു കനിയില്ല, സീസണ്‍ മുഴുവന്‍ ഇവരെ പുറത്ത് ഇരുത്തും! 2 സൂപ്പര്‍ താരങ്ങളും

അഗ്രസീവ് കളിക്കാര്‍
ശ്രീലങ്കയുമായുള്ള കഴിഞ്ഞ ടി20 പരമ്പര 2-1നായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ശുഭ്മാന്‍ ഗില്‍- ഇഷാന്‍ കിഷന്‍ ഓപ്പണിങ് ജോടിയെയായിരുന്നു പരമ്പരയില്‍ ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ ഈ സഖ്യം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. ഗില്ലിന്റെ ശരാശരി 19.33ഉം ഇഷാന്റേത് 13.33ഉം ആയിരുന്നു. 27, 12, 3 എന്നിങ്ങനെ കൂട്ടുകെട്ടുകളാണ് ഇരുവരുമുണ്ടാക്കിയത്. ടീമിനു സ്‌ഫോടനാത്മക തുടക്കം നല്‍കുന്നതില്‍ ഇരുവരും പരാജയപ്പെട്ടു.
എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ പൃഥ്വി ഷായെ ഉള്‍പ്പെടുത്തിയതോടെ ഇന്ത്യ ഈ കുറവ് നികത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. ഗില്ലിനു പകരം പൃഥ്വിയായിരിക്കും വരാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇഷാന്റെ പങ്കാളി. ഇന്ത്യക്കു വേണ്ടി ഒരേയൊരു ടി20യില്‍ മാത്രമേ പൃഥ്വി കളിച്ചിട്ടുള്ളൂ. 2021ലെ ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു ഇത്. അന്നു താരം ഡെക്കാവുകയായിരുന്നു.
Also Read: മഗ്രാത്ത്, അക്തര്‍, ലീ, അക്രം, മുരളി; ഏറ്റവും കുഴപ്പിച്ച ബൗളറാര്? സച്ചിന്‍ പറയുന്നു
പക്ഷെ ഐപിഎല്ലില്‍ വെടിക്കെട്ട് പ്രകടനങ്ങള്‍ നടത്തിയ ബാറ്ററാണ് പൃഥ്വി. 63 മല്‍സരങ്ങള്‍ കളിച്ച അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 147.45 ആണ്.ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ പൃഥ്വിയും ഇഷാനും മിന്നിച്ചാല്‍ പിന്നീടെത്തുന്ന രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കു കാര്യങ്ങള്‍ എളുപ്പമാവും.

സീനിയേഴ്‌സിനെ ഒഴിവാക്കുന്നു
ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും സീനിയര്‍ കളിക്കാരെ ക്രമേണ ഒഴിവാക്കുകയാണന്നു വ്യക്തമായിരിക്കുകയാണ്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും തുടര്‍ച്ചയായി രണ്ടാം ടി20 പരമ്പരയും ടീമില്‍ ഇല്ല. ടി20 ഫോര്‍മാറ്റില്‍ ഇനി രണ്ടു പേരെയും കാണില്ലെന്ന സൂചന കൂടിയാണ് ഇതോടെ സെലക്ഷന്‍ കമ്മിറ്റി നല്‍കിയിരിക്കുന്നത്.
ഇവര്‍ മാത്രമല്ല വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍, വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, മുന്‍ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ഫാസ്റ്റ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയവരൊന്നും ന്യൂസിലാന്‍ഡിനെതിരേ ടീമില്‍ ഉള്‍പ്പെട്ടിട്ടല്ല. ഇവരൊന്നും അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം പ്ലാനിന്റെ ഭാഗമല്ലെന്നു വ്യക്തം.
യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, പൃഥ്വി ഷാ, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി എന്നിവരെപ്പോലെയുള്ള യുവതാരങ്ങളിലാണ് തങ്ങളുടൈ ഭാവിയെന്നു ഇന്ത്യ ഉറപ്പിച്ചിരിക്കുകയാണ്.
ബൗളിങിലേക്കു വന്നാല്‍ ടി20യില്‍ ഇന്ത്യയുടെ അടുത്ത പേസ് ജോടികള്‍ അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക് സഖ്യമാണെന്നു ഈ പരമ്പരയോടെ വ്യക്തം. ഇവര്‍ക്കൊപ്പം ശിവം മാവിയും മല്‍സരരംഗത്തുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications