Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഇവരെ ഇനി ഇന്ത്യന്‍ ടി20 ടീമില്‍ കാണില്ല! ഫ്‌ളോപ്പ് ഷോയോടെ കരിയര്‍ തീര്‍ന്നു

ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പര ഇന്ത്യ 1-0നു കൈക്കലാക്കിയിരിക്കുയാണ്. കിവികള്‍ക്കെതിരേ അവരുടെ നാട്ടില്‍ പരമ്പര ജയിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് തീര്‍ച്ചയായും അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോാലി, ജസ്പ്രീത് ബുംറ തുടങ്ങി സീനിയര്‍ താരങ്ങളൊന്നും തന്നെയില്ലാതെയാണ് ഇന്ത്യ പരമ്പര കൈക്കലാക്കിയിരിക്കുന്നത്.

മഴ കളിച്ച പരമ്പര

മഴ കളിച്ച പരമ്പര

ആദ്യ മല്‍സരം മഴ കാരണം ടോസ് പോലുമില്ലാതെ ഒഴിവാക്കപ്പെട്ടപ്പോള്‍ രണ്ടാമങ്കത്തില്‍ സൂര്യകുമാര്‍ യാദവിന്റെ തീപ്പൊരി സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ ജയം കൊയ്യുകയായിരുന്നു. മൂന്നാമത്തെ മല്‍സരം മഴ തടസപ്പെടുത്തിയപ്പോല്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ടൈയാവുകയും ചെയ്തു. ഇതോടെയാണ് ഇന്ത്യ പരമ്പര പിടിച്ചെടുത്തത്. അടുത്ത ടി20 ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിക്കപ്പടുന്ന ഹാര്‍ദിക് പാണ്ഡ്യ തന്റെ ക്യാപ്റ്റന്‍സി മിടുക്ക് ഈ പരമ്പരയിലൂടെ ഒരിക്കല്‍ക്കൂടി തെളിയിക്കുകയും ചെയ്തു. അതേസമയം, ഈ പരമ്പരയില്‍ ഫ്‌ളോപ്പായി മാറിയ ഇന്ത്യയുടെ ചില കളിക്കാരെ ഇനിയൊരിക്കലും ടി20 ടീമില്‍ കാണാന്‍ സാധ്യതയില്ല. ടി20 കരിയര്‍ ഏറെക്കുറെ അവസാനിച്ച ഈ കളിക്കാര്‍ ആരൊക്കെയെന്നറിയാം.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. സമീപകാലത്തായി ഇന്ത്യന്‍ ടി20 ടീമിലെ സാന്നിധ്യമായ അദ്ദേഹം ന്യൂസിലാന്‍ഡില്‍ തികഞ്ഞ പരാജയമായി മാറി. പരമ്പരയിലെ രണ്ട മല്‍സരങ്ങളിലാണ് ഭുവി പന്തെറിഞ്ഞത്. ഇവയില്‍ നിന്നു നേടിയതാവട്ടെ ഒരു വിക്കറ്റ് മാത്രം.
6.71. എന്ന മികച്ച ഇക്കോണമി റേറ്റിലാണ് താരം ബൗള്‍ ചെയ്തതെങ്കിലും വിക്കറ്റ് ക്ഷാമം പോരായ്മ തന്നെയാണ്. രണ്ടു കളിയിലുമായി ഏഴോവറാണ് ഭുവി ബൗള്‍ ചെയ്തത്. മുഹമ്മദ് സിറാജ് (ആറു വിക്കറ്റ്), അര്‍ഷ്ദീപ സിങ് (നാല്), ദീപക് ഹൂഡ (നാല്) എന്നിവര്‍ സീനിയര്‍ താരമായ ഭുവിയേക്കാള്‍ തിളങ്ങുകയും ചെയ്തു.

Also Read: IND vs NZ T20:ധോണിക്കും കോലിക്കും രോഹിത്തുനുമില്ല! അപൂര്‍വ്വ റെക്കോഡുമായി ഹര്‍ദിക്

വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് ഒരിടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവായിരുന്നു ഈ പരമ്പര. പക്ഷെ താരത്തിനു തിരിച്ചുവരവില്‍ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കാനായില്ല. രണ്ടാം ടി20യില്‍ മാത്രമേ വാഷിങ്ടണിനെ ഇന്ത്യ കളിപ്പിച്ചുള്ളൂ. ഇവയില്‍ നിന്നും നേടിയത് ഒരു വിക്കറ്റാണ്. ബാറ്റിങില്‍ ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു.

മോശം ഇക്കോണമി റേറ്റ്

മോശം ഇക്കോണമി റേറ്റ്

12 എന്ന മോശം ഇക്കോണമി റേറ്റാണ് ബൗളിങില്‍ താരത്തിനുണ്ടായിരുന്നത്. മൂന്നാം ടി20യില്‍ വാഷിങ്ടണിനെ ഒഴിവാക്കിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. നിരവധി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍ അവസരം കാത്ത് പുറത്തുനില്‍ക്കുന്നതിനാല്‍ താരത്തിനു ഇനി ടി20യില്‍ അവസരം ലഭിക്കുമോയെന്ന കാര്യം സംശയമാണ്.

Also Read: IND vs NZ: 6, 11; റിഷഭ് മെച്ചപ്പെട്ടു! ഇനിയും 100 ട്രയല്‍ മാച്ചുകള്‍ കൂടി നല്‍കണം

റിഷഭ് പന്ത്

റിഷഭ് പന്ത്

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ടി20 പരമ്പരയിലെ രണ്ടു മല്‍സരങ്ങളിലും തികഞ്ഞ പരാജയമായി മാറി. ഓപ്പണിങില്‍ താരത്തെ പരീക്ഷിക്കാനുള്ള നീക്കം ഒരിക്കല്‍ക്കൂടി വന്‍ ഫ്‌ളോപ്പായി തീര്‍ന്നു. രണ്ടാം ടി20യില്‍ 13 ബോളില്‍ നിന്നും ആറും, അവസാന മാച്ചില്‍ ഇഞ്ചു ബോളില്‍ നിന്നും 11ഉം റണ്‍സാണ് റിഷഭ് നേടിയത്. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരത്തിനു ടി20യില്‍ പക്ഷെ തന്റെ കഴിവ് ഇനിയും പുറത്തെടുക്കാനായിട്ടില്ല.

ലോകകപ്പിലും ഫ്ളോപ്പ്

ലോകകപ്പിലും ഫ്ളോപ്പ്

ഓസ്ട്രേലിയയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പിലും റിഷഭ് പന്ത് ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. തന്റെ മികവ് തെളിയിക്കാന്‍ അദ്ദേഹത്തിനു ലഭിച്ച അവസാനത്തെ അവസരമായിരുന്നു ന്യൂസിലാന്‍ഡുമായുളള പരമ്പര. പക്ഷെ അതും കളഞ്ഞുകുളിച്ചതോടെ വരാനിരിക്കുന്ന പരമ്പരകളില്‍ റിഷഭിനെ തഴയുമെന്നു ഉറപ്പായിരിക്കുകയാണ്.

Story first published: Wednesday, November 23, 2022, 7:32 [IST]
Other articles published on Nov 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+