For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ T20:ധോണിക്കും കോലിക്കും രോഹിത്തുനുമില്ല! അപൂര്‍വ്വ റെക്കോഡുമായി ഹര്‍ദിക്

സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരൊന്നുമില്ലാതെയാണ് ഇന്ത്യയുടെ പരമ്പര നേട്ടം

1

നേപ്പിയര്‍: ന്യൂസീലന്‍ഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ അലമാരയിലെത്തിച്ചിരിക്കുകയാണ്. ആദ്യ മത്സരം ഒരു പന്ത് പോലും എറിയാതെ മഴ കൊണ്ടുപോയപ്പോള്‍ രണ്ടാം മത്സരത്തില്‍ 65 റണ്‍സിന്റെ ജയം ഇന്ത്യ സ്വന്തമാക്കി. മൂന്നാം മത്സരത്തിലും മഴ വില്ലനായപ്പോള്‍ സമനിലയോടെ പിരിഞ്ഞു. ഇതോടെ മൂന്ന് മത്സര പരമ്പര 2-1ന് ഇന്ത്യ നേടുകയായിരുന്നു. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരൊന്നുമില്ലാതെയാണ് ഇന്ത്യയുടെ പരമ്പര നേട്ടം.

ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ചരിത്ര നേട്ടം കിവീസില്‍ സ്വന്തമാക്കിയത്. ന്യൂസീലന്‍ഡില്‍ വിരാട് കോലിക്ക് ശേഷം ടി20 പരമ്പര സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് ഹര്‍ദിക് സ്വന്തം പേരിലാക്കിയത്. ഇന്ത്യയുടെ അടുത്ത ടി20 നായകനാവാന്‍ താന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് പ്രകടനംകൊണ്ട് ഹര്‍ദിക് തെളിയിക്കുന്നു. നിരവധി റെക്കോഡുകളും മത്സരത്തില്‍ പിറന്നു. ഇതിലെ പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

തോല്‍വി അറിയാതെ അഞ്ച് മത്സരങ്ങള്‍

തോല്‍വി അറിയാതെ അഞ്ച് മത്സരങ്ങള്‍

നായകനായി കളിച്ച ആദ്യ അഞ്ച് മത്സരത്തിലും ടീമിനെ ജയിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് ഹര്‍ദിക് സ്വന്തം പേരിലാക്കിയത്. എംഎസ് ധോണി, രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്കൊന്നും സ്വന്തമാക്കാനാവാത്ത നേട്ടമാണിത്. ഈ വര്‍ഷം അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സര ടി20 പരമ്പരയില്‍ രണ്ടിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ ഹര്‍ദിക്കിനായി. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഒരു മത്സരം നയിച്ച് 88 റണ്‍സ് നേടിക്കൊടുത്തപ്പോള്‍ ന്യൂസീലന്‍ഡിനെതിരേ 65 റണ്‍സ് ജയവും മൂന്നാം മത്സരത്തില്‍ സമനിലയും നേടിക്കൊടുക്കാന്‍ സഞ്ജുവിനായി. ധോണി രണ്ട് ജയത്തിന് പിന്നാലെ തോറ്റപ്പോള്‍ കോലിയും രോഹിത്തും ആദ്യ അഞ്ച് മത്സരത്തില്‍ ഓരോ മത്സരങ്ങള്‍ വീതം പരാജയപ്പെട്ടു.

Also Read: IND vs NZ: എന്തുകൊണ്ട് ശ്രേയസ് അതിന് തയ്യാറാവുന്നില്ല? ശ്രമം നടത്തണം-സൈമണ്‍ ഡൗള്‍

അര്‍ഷദീപും സിറാജും തിളങ്ങി

അര്‍ഷദീപും സിറാജും തിളങ്ങി

ടി20 കരിയറിലെ മികച്ച ബൗളിങ് പ്രകടനമാണ് അര്‍ഷദീപ് സിങ് കാഴ്ചവെച്ചത്. 37 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. മുഹമ്മദ് സിറാജ് ടി20യിലെ ചെണ്ട ബൗളറെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ഇത്തവണ അങ്ങനെയല്ലെന്ന് അദ്ദേഹം തെളിയിച്ചു. 17 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് സിറാജ് നേടിയത്. സിറാജിന്റെയും കരിയറിലെ ബെസ്റ്റ് പ്രകടനമാണിത്. കൂടാതെ ഒരു ടി20യില്‍ ഇന്ത്യയുടെ രണ്ട് ബൗളര്‍മാര്‍ നാല് വിക്കറ്റ് പ്രകടനം നടത്തുന്നതും ഇതാദ്യമായാണ്.

കിവീസിനെതിരായ മൂന്നാം തുടര്‍ പരമ്പര

കിവീസിനെതിരായ മൂന്നാം തുടര്‍ പരമ്പര

ന്യൂസീലന്‍ഡിനെതിരേ ടി20യില്‍ ഇന്ത്യ നേടുന്ന തുടര്‍ച്ചയായ മൂന്നാം പരമ്പരയാണിത്. 2020ല്‍ വിരാട് കോലിക്ക് കീഴില്‍ 5-0ന് കിവീസില്‍ പരമ്പര ഇന്ത്യ തൂത്തുവാരി. 2021ല്‍ രോഹിത് ശര്‍മക്ക് കീഴില്‍ 3-0ന് പരമ്പര നേടിയപ്പോള്‍ ഇത്തവണ മൂന്ന് മത്സര പരമ്പര 1-0നും സ്വന്തമാക്കി. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ പല തവണ കണ്ണീരണിയിപ്പിച്ച ടീമാണ് ന്യൂസീലന്‍ഡ്. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റാണ് പുറത്തായത്. കിവീസിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് പരമ്പര നേടുമ്പോള്‍ ഇന്ത്യക്കിത് ഇരട്ടി സന്തോഷം.

സമനില കിവീസിന്റെ ശാപം

സമനില കിവീസിന്റെ ശാപം

മഴ വില്ലനാവുമെന്ന പ്രവചനം നേരത്തെ തന്നെയുണ്ടായിരുന്നു. രണ്ടാം മത്സരം തോറ്റപ്പോള്‍ മൂന്നാം മത്സരത്തിലൂടെ തിരിച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു ന്യൂസീലന്‍ഡ്. ഇന്ത്യയുടെ 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് 9 ഓവറില്‍ നാല് വിക്കറ്റിന് 75 റണ്‍സെന്ന നിലയിലായിരിക്കെയാണ് മഴയെത്തിയത്. ഇത് ഒമ്പതാം തവണയാണ് ന്യൂസീലന്‍ഡിന് ടി20 മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നത്. നാല് സമനിലയുമായി ഇന്ത്യ രണ്ടാം സ്ഥാനത്തുമുണ്ട്.

Also Read: IND vs NZ T20: ഫോമിന്റെ രഹസ്യമെന്ത്? ഒരു കാര്യം മുടക്കാറില്ല! തുറന്ന് പറഞ്ഞ് സൂര്യകുമാര്‍

ഇഷ് സോധിക്ക് നേട്ടം

ഇഷ് സോധിക്ക് നേട്ടം

ന്യൂസീലന്‍ഡ് സ്പിന്നര്‍ ഇഷ് സോധിക്ക് മത്സരത്തില്‍ നേട്ടമുണ്ടാക്കാനായി. ന്യൂസീലന്‍ഡിനായി 200 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ ബൗളറാണ് സോധി. കൂടാതെ ഇന്ത്യക്കെതിരേ കൂടുതല്‍ ടി20 വിക്കറ്റ് നേടുന്ന ബൗളറായും ജോര്‍ദാന്‍ മാറി. ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്‍ദാന്‍ നേടിയ 21 വിക്കറ്റിന്റെ റെക്കോഡാണ് സോധി മറികടന്നത്. ഒരു കലണ്ടര്‍ വര്‍ഷം ന്യൂസീലന്‍ഡിനായി കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനായി ഗ്ലെന്‍ ഫിലിപ്‌സ് മാറി. 716 റണ്‍സാണ് ഫിലിപ്‌സ് ഈ വര്‍ഷം നേടിയത്. മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ പേരിലുള്ള 678 റണ്‍സിന്റെ റെക്കോഡാണ് ഫിലിപ്‌സ് മറികടന്നത്.

Story first published: Tuesday, November 22, 2022, 20:43 [IST]
Other articles published on Nov 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+