For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ T20: ഈ മൂന്ന് ഇന്ത്യന്‍ യുവതാരങ്ങള്‍ക്കും നിര്‍ണ്ണായകം, ലോകകപ്പ് കളിക്കാന്‍ തിളങ്ങണം

ജയ്പൂര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്ന് മത്സര ടി20 പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. ജയ്പൂരില്‍ നടക്കുന്ന മത്സരം ഇന്ത്യന്‍ ക്രിക്കറ്റിലെ രാഹുല്‍ ദ്രാവിഡ്-രോഹിത് ശര്‍മ കൂട്ടുകെട്ടിന്റെ ആരംഭമാണ്. ആദ്യ മത്സരത്തില്‍ത്തന്നെ ഞെട്ടിപ്പിക്കാന്‍ ഈ കൂട്ടുകെട്ടിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്തേക്കെത്തിയതോടെ യുവതാരങ്ങളെല്ലാം വലിയ പ്രതീക്ഷയിലാണ്. കാരണം യുവതാരങ്ങളെ നന്നായി അറിയാവുന്ന ദ്രാവിഡ് പ്രതിഭാശാലികളെ കൈവിട്ടാത്ത പരിശീലകനാണ്.

1

അടുത്ത വര്‍ഷം ഒക്ടോബറില്‍ അടുത്ത ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോവുകയാണ്. ഇതിനായുള്ള മുന്നൊരുക്കമായിട്ടാവും ഇനിയുള്ള ഓരോ മത്സരങ്ങളെയും ഇന്ത്യ കാണുക. ഇത്തവണ യുഎഇയില്‍ തീര്‍ത്തും നിരാശപ്പെടുത്തി സെമി പോലും കാണാതെ മടങ്ങിയ ഇന്ത്യന്‍ ടീമിന് അടുത്ത ലോകകപ്പില്‍ കിരീടംകൊണ്ടല്ലാതെ പ്രായശ്ചിതം ചെയ്യുക പ്രയാസമാണ്. അതിനാല്‍ ഓരോ താരങ്ങളും ഏറ്റവും മികച്ച പ്രകടനം നടത്താത്ത പക്ഷം ടീമിലെ സ്ഥാനം തെറിക്കാനുള്ള സാധ്യതയേറെയാണ്.

Also Read: ടീം ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാര്? ഇവരിലൊരാളെ ഉറപ്പിക്കാം- സാധ്യത അഞ്ചു പേര്‍ക്ക്

2

വ്യക്തികളേക്കാള്‍ ടീമിന് പ്രാധാന്യം നല്‍കുന്ന പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്. അതിനാല്‍ പ്രതിഭകാട്ടാതെ ടീമില്‍ നില്‍ക്കാന്‍ മറ്റ് വഴികളില്ല. ഇന്ന് ആരംഭിക്കുന്ന ന്യൂസീലന്‍ഡ് പരമ്പര ഇന്ത്യയുടെ മൂന്ന് യുവതാരങ്ങള്‍ക്ക് വളരെ നിര്‍ണ്ണായകമാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കാന്‍ ഇവര്‍ക്ക് തിളങ്ങേണ്ടതായുണ്ട്. അത്തരത്തില്‍ കിവീസ് പരമ്പര വളരെ നിര്‍ണ്ണായകമായ മൂന്ന് യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IND vs NZ: നെറ്റ്‌സില്‍ രോഹിത്തിന് പന്തെറിഞ്ഞ് രാഹുല്‍ ദ്രാവിഡ്, ഹര്‍ദിക്കിന്റെ പകരക്കാരനായി ആര്?

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഏറ്റവും പരിഗണന ലഭിക്കുന്ന താരമാണ് ഇഷാന്‍ കിഷന്‍. ഓപ്പണിങ്ങിലും നാലാം നമ്പറിലുമെല്ലാം പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് ഇഷാന്‍. എന്നാല്‍ സ്ഥിരതയാണ് ഇഷാന്റെ പ്രശ്‌നം. ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ഇഷാന് അവസരം നല്‍കിയെങ്കിലും തിളങ്ങാനായിരുന്നില്ല. എന്നാല്‍ ഇന്ന് ആരംഭിക്കുന്ന ടി20 പരമ്പര ഇഷാനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. കാരണം സഞ്ജു സാംസണ്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സ്ഥിരതയോടെ കളിക്കുന്നുണ്ട്. വിക്കറ്റ് കീപ്പറായ സഞ്ജു ദ്രാവിഡുമായി അടുത്ത ബന്ധമുള്ള താരം കൂടിയാണ്. ഇഷാന് ഈ അവസരം മുതലാക്കാനാവാതെ പോയാല്‍ അധികം വൈകാതെ സഞ്ജുവിനെ ടീമിലേക്ക് തിരിച്ചെത്തിച്ചേക്കും. അതിനാല്‍ ഇതിന് ഇട നല്‍കാതെ സ്ഥിരതയോടെ കളിക്കേണ്ടത് ഇഷാന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറിയിരിക്കുകയാണ്.

Also Read: T20 World Cup 2021: 'ഏറ്റവും നിരാശപ്പെടുത്തിയ രണ്ട് ടീമുകള്‍ ഇന്ത്യയും ബംഗ്ലാദേശും'- ദീപ് ദാസ്ഗുപ്ത

 ദീപക് ചഹാര്‍

ദീപക് ചഹാര്‍

ഇന്ത്യ ടി20യില്‍ വളര്‍ത്തിക്കൊണ്ടു വന്ന പേസറാണ് ദീപക് ചഹാര്‍. ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം കളിച്ച് ഇന്ത്യന്‍ ടീമിലേക്കെത്തിയ ദീപക് ചഹാറിനെ ഇക്കഴിഞ്ഞ ലോകകപ്പില്‍ റിസര്‍വ് താരമായാണ് ഇന്ത്യ പരിഗണിച്ചത്. ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിക്കാന്‍ കഴിവുള്ള താരമാണ് ദീപക്. എന്നാല്‍ അവസാന ഐപിഎല്ലില്‍ നന്നായി തല്ലുകൊണ്ടു. പവര്‍പ്ലേയില്‍ വിക്കറ്റുകള്‍ നേടാന്‍ മിടുക്കനായ താരത്തിന് ന്യൂസീലന്‍ഡ് പരമ്പര നിര്‍ണ്ണായകമാണ്. ആവേഷ് ഖാന്‍,മുഹമ്മദ് സിറാജ്,ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയ യുവ പേസര്‍മാരെല്ലാം മികച്ച പ്രകടനം ഐപിഎല്ലില്‍ നടത്തി വളര്‍ന്നവരാണ്. ഇവര്‍ മികവ് കാട്ടിയാല്‍ ദീപക്കിന് വഴിമാറിക്കൊടുക്കേണ്ടി വരും. ഇതൊഴിവാക്കാന്‍ ദീപകിന് മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്. പവര്‍പ്ലേയില്‍ റണ്ണൊഴുക്ക് തടയുകയും വിക്കറ്റ് നേടുകയും ചെയ്യാന്‍ ദീപകിന് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Also Read: IPL 2022: ലഖ്‌നൗ ടീമിന്റെ മുഖ്യ പരിശീലകനാവാന്‍ ഗാരി കേഴ്സ്റ്റന്‍, ബൗളിങ് കോച്ചാവാന്‍ നെഹ്‌റ, റിപ്പോര്‍ട്ട്

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു ശ്രേയസ് അയ്യര്‍. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ വരവോടെ ശ്രേയസ് ഇപ്പോള്‍ ബാക് അപ് താരമായി മാറിയിരിക്കുകയാണ്. നാലാം നമ്പറില്‍ മുഖ്യ പരിഗണന സൂര്യക്കാണ് ഇന്ത്യ നല്‍കുന്നത്. ഈ അവസരത്തില്‍ ശ്രേയസ് അയ്യറിന് തന്റെ മികവ് തെളിയിക്കേണ്ട അവസരമാണിത്. ന്യൂസീലന്‍ഡ് പരമ്പരയില്‍ സൂര്യകുമാറിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാത്ത പക്ഷം ശ്രേയസിന് ഇന്ത്യന്‍ പ്ലേയിങ് 11 സ്ഥിരസ്ഥാനം ലഭിക്കുക പ്രയാസമായിരിക്കും.

Story first published: Wednesday, November 17, 2021, 16:40 [IST]
Other articles published on Nov 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+